നെടുമ്പാശ്ശേരി അപകടം: സുഹൈലിന്റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
എറണാകുളം നെടുമ്പാശ്ശേരിയിൽ ആഡംബര മിനി കൂപ്പർ കാറിടിച്ച് മൂന്ന് പേരുടെ മരണത്തിനിടയാക്കിയ കേസിൽ മുഖ്യപ്രതി സുഹൈൽ സജീവ് നൽകിയ ജാമ്യാപേക്ഷയിൽ അങ്കമാലി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഇന്ന് വിധി പറയും. ഇന്നലെ പ്രതിഭാഗത്തിന്റെയും വാദിഭാഗത്തിന്റെയും വാദമുഖങ്ങൾ പൂർത്തിയായതിനെ തുടർന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിവെച്ചത്. അപകടസമയത്ത് ഒന്നാം പ്രതി സുഹൈൽ സജീവ് അമിതമായി മദ്യപിച്ചിരുന്നുവെന്നാണ് രക്തപരിശോധനാ ഫലത്തിൽ കണ്ടെത്തിയിട്ടുള്ളത്. അനുവദനീയമായ അളവിലും അഞ്ചിരട്ടിയോളം മദ്യത്തിന്റെ അംശം ശരീരത്തിലുണ്ടായിരുന്നതായി പൊലീസ് കോടതിയിൽ വ്യക്തമാക്കിയിരുന്നു. അതിനാൽ പ്രതികൾക്ക് യാതൊരു […]