കേരളത്തിൽ തുലാവർഷം പടിവാതിലിൽ; അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
സംസ്ഥാനത്ത് വടക്കുകിഴക്കൻ മൺസൂൺ അഥവാ തുലാവർഷം എത്തുന്നു. അടുത്ത രണ്ട് മൂന്ന് ദിവസത്തിനുള്ളിൽ തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഇതിന്റെ ഭാഗമായി കേരളത്തിൽ മഴ വീണ്ടും ശക്തമാകുമെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെടാൻ സാധ്യതയുള്ള ന്യൂനമർദവും തമിഴ്നാട് തീരത്തോട് ചേർന്നുനിൽക്കുന്ന ചക്രവാതച്ചുഴിയുമാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണമാകുന്നത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് തെക്കുപടിഞ്ഞാറൻ കാലവർഷം പൂർണ്ണമായി പിൻവാങ്ങുന്നതോടെ തുലാവർഷത്തിന് അനുകൂലമായ അന്തരീക്ഷം രൂപപ്പെടും. വരുന്ന ദിവസങ്ങളിൽ കാലാവസ്ഥ കൂടുതൽ […]