മോഹൻ ഭാഗവതിന്റെ സന്ദർശനത്തിന് പിന്നാലെ യുഎസിൽ ആർഎസ്എസ് ഫ്രണ്ട്സ്’ എന്ന പേരിൽ പുതിയ സംഘടന വിപുലീകരിക്കാൻ ആർഎസ്എസ്
യുഎസിൽ സംഘടനയുടെ സ്വാധീനവും പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ‘ആർഎസ്എസ് ഫ്രണ്ട്സ്’ (RSS Friends) എന്ന പേരിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി. ആർഎസ്എസിന്റെ അഭ്യുതകാംക്ഷികളായ ഒരു വിഭാഗം ആളുകളാണ് യുഎസ് നീതിന്യായ വകുപ്പിൽ വിദേശ ഏജന്റായി (Foreign Agent) ഈ പുതിയ കൂട്ടായ്മ റജിസ്റ്റർ ചെയ്തത്. ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപാണ് ഈ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. യുഎസിലെ ഇന്ത്യൻ വംശജർക്കിടയിലും പൊതുസമൂഹത്തിലും സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുക, […]