Blog Post

Karanavars > News > Politics > മോഹൻ ഭാഗവതിന്റെ സന്ദർശനത്തിന് പിന്നാലെ യുഎസിൽ ആർഎസ്എസ് ഫ്രണ്ട്സ്’ എന്ന പേരിൽ പുതിയ സംഘടന വിപുലീകരിക്കാൻ ആർഎസ്എസ്

മോഹൻ ഭാഗവതിന്റെ സന്ദർശനത്തിന് പിന്നാലെ യുഎസിൽ ആർഎസ്എസ് ഫ്രണ്ട്സ്’ എന്ന പേരിൽ പുതിയ സംഘടന വിപുലീകരിക്കാൻ ആർഎസ്എസ്

യുഎസിൽ സംഘടനയുടെ സ്വാധീനവും പ്രവർത്തനങ്ങളും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ‘ആർഎസ്എസ് ഫ്രണ്ട്സ്’ (RSS Friends) എന്ന പേരിൽ പുതിയ സംഘടനയ്ക്ക് രൂപം നൽകി. ആർഎസ്എസിന്റെ അഭ്യുതകാംക്ഷികളായ ഒരു വിഭാഗം ആളുകളാണ് യുഎസ് നീതിന്യായ വകുപ്പിൽ വിദേശ ഏജന്റായി (Foreign Agent) ഈ പുതിയ കൂട്ടായ്മ റജിസ്റ്റർ ചെയ്തത്.

ആർഎസ്എസ് മേധാവി മോഹൻ ഭാഗവത് ന്യൂയോർക്കിലെ മാഡിസൺ സ്ക്വയർ ഗാർഡനിലെ പരിപാടിയിൽ പങ്കെടുക്കുന്നതിന് തൊട്ടുമുൻപാണ് ഈ റജിസ്ട്രേഷൻ നടപടികൾ പൂർത്തിയായത്. യുഎസിലെ ഇന്ത്യൻ വംശജർക്കിടയിലും പൊതുസമൂഹത്തിലും സംഘടനയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ ദൂരീകരിക്കുക, ആശയവിനിമയം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പുതിയ കൂട്ടായ്മയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്.

വിവര കൈമാറ്റം, വിദ്യാഭ്യാസം, പൊതുജന സമ്പർക്കം, സാമൂഹിക ഇടപെടലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുമെന്ന് യുഎസ് നീതിന്യായ വകുപ്പിന് സമർപ്പിച്ച രേഖകളിൽ വ്യക്തമാക്കുന്നു. മാധ്യമപ്രവർത്തകർ, ഗവേഷകർ, നയരൂപീകരണ സ്ഥാപനങ്ങൾ, സിവിൽ സൊസൈറ്റി സംഘടനകൾ എന്നിവരുമായി ആശയവിനിമയം നടത്താനും ഈ സംഘടന ലക്ഷ്യമിടുന്നുണ്ട്. ഡൽഹിയിലെ കേശവ് കുഞ്ച് ആർഎസ്എസ് ആസ്ഥാനത്തിന്റെ വിലാസമാണ് സംഘടനയുടെ രേഖകളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ പുറത്തുവന്ന ഈ വാർത്ത അന്താരാഷ്ട്ര തലത്തിൽത്തന്നെ വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

Leave a comment

Your email address will not be published. Required fields are marked *