ശക്തമായ ചൂടിന് വിരാമം, മഴ വരുന്നു ; ആലപ്പുഴയിലും എറണാകുളത്തും നാളെ യെല്ലോ അലർട്ട്
സംസ്ഥാനത്ത് ദിവസങ്ങളായി തുടർന്നു കൊണ്ടിരിക്കുന്ന കടുത്ത ചൂടിനും വിയർപ്പൊഴുക്കുന്ന കാലാവസ്ഥയ്ക്കും ആശ്വാസമായി ഒടുവിൽ മഴയെത്തുന്നു. ഇന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് പുറത്തുവിട്ട ഏറ്റവും പുതിയ അപ്ഡേറ്റുകൾ പ്രകാരം, വരും ദിവസങ്ങളിൽ കേരളത്തിൽ മഴ വീണ്ടും സജീവമാകുമെന്നാണ് പ്രവചനം. ഇതിന്റെ ഭാഗമായി നാളെ അതായത് സെപ്റ്റംബർ 10-ാം തീയതി ആലപ്പുഴ, എറണാകുളം ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മധ്യപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിലും അതിനോട് ചേർന്ന ആന്ധ്രാപ്രദേശ് തീരപ്രദേശത്തുമായി രൂപപ്പെട്ടിരിക്കുന്ന ചക്രവാതച്ചുഴിയാണ് സംസ്ഥാനത്ത് മഴ വീണ്ടും […]