Blog Post

Karanavars > News >

കോഴിക്കോട് ഐ.ഐ.എമ്മിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വ പരിശീലനം ആരംഭിച്ചു

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിന്‍റെ (IIMK) നേതൃത്വത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനും മന്ത്രിമാർക്കുമായുള്ള ദ്വിദിന ശിൽപശാലയ്ക്ക് ഇന്ന് തുടക്കമായി. ‘റീ ഇമാജിനിങ് കേരളം’ എന്ന പേരിലാണ് ഭരണസംവിധാനത്തെ കൂടുതൽ ആധുനികവൽക്കരിക്ക ലക്ഷ്യമിട്ടുള്ള ഈ പരിശീലന പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഐ.ഐ.എം ക്യാമ്പസിൽ നടക്കുന്ന ഈ ശിൽപശാലയിൽ ആകെ പത്ത് മണിക്കൂറാണ് പരിശീലനം നൽകുന്നത്. കൃത്യസമയത്ത് ക്ലാസ് റൂമിലെത്തിയ മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും അടക്കമുള്ള ഉന്നത ഉദ്യോഗസ്ഥർ പരിപാടിയിൽ സജീവമായി പങ്കെടുക്കുന്നുണ്ട്. നിർമിത ബുദ്ധി (AI) ഉൾപ്പെടെയുള്ള […]

Read More

കൃഷ്ണശോഭയിൽ നാട്: ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഇന്ന് ശ്രീകൃഷ്ണജയന്തി ആഘോഷം

ഇന്ന് ചിങ്ങമാസത്തിലെ അഷ്ടമിരോഹിണി നാളിൽ ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ കേരളം ശ്രീകൃഷ്ണജയന്തി ആഘോഷിക്കുന്നു. ഉണ്ണിക്കണ്ണന്റെ പിറന്നാൾ നിറവിൽ നാടും നഗരവും ഒരുപോലെ കൃഷ്ണശോഭയിലാണ്. ബാലഗോകുലത്തിന്റെ നേതൃത്വത്തിൽ സംസ്ഥാനത്തുടനീളം കുരുന്നുകൾ അണിനിരക്കുന്ന വിപുലമായ ശോഭായാത്രകളും വിവിധ കലാപരിപാടികളും നടക്കുകയാണ്. തലസ്ഥാന നഗരിയിൽ തിരുവനന്തപുരം മേയർ വി.വി. രാജേഷ് ഉദ്ഘാടനം ചെയ്യുന്ന പാളയം ഗണപതി ക്ഷേത്രത്തിന് മുന്നിൽ നിന്നുള്ള പ്രധാന ശോഭായാത്രയോടെ ആഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കമായി. ദ്വാപരയുഗ സ്മരണകളുണർത്തുന്ന നിശ്ചലദൃശ്യങ്ങളും, ശ്രീകൃഷ്ണന്റെയും ഗോപികമാരുടെയും വേഷം ധരിച്ചെത്തിയ കുരുന്നുകളുടെ സാന്നിധ്യവും ശോഭായാത്രകളെ കൂടുതൽ […]

Read More

 ഡല്‍ഹിയില്‍ റെഡ് അലേര്‍ട്ട്; ശക്തമായ മഴ തുടരുന്നു

ഡല്‍ഹിയില്‍ കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് (IMD) ദേശീയ തലസ്ഥാനത്ത് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയോടെയാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡല്‍ഹിയിലെ മുന്നറിയിപ്പ് റെഡ് അലേര്‍ട്ടിലേക്ക് ഉയര്‍ത്തിയത്. നഗരത്തില്‍ ശക്തമായ ഇടിമിന്നലോടും കാറ്റോടും കൂടിയ കനത്ത മഴയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ഔദ്യോഗിക മുന്നറിയിപ്പ്. തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് ഡല്‍ഹിയുടെ വിവിധ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. ഇത് നഗരത്തിലെ ഗതാഗത സംവിധാനങ്ങളെയും സാധാരണക്കാരുടെ ജനജീവിതത്തെയും സാരമായി ബാധിച്ചിട്ടുണ്ട്. പ്രമുഖ റോഡുകളിലും ജങ്ഷനുകളിലും […]

Read More

 ഫുക്കറ്റ്-ഡൽഹി വിമാനാപകടം : പൈലറ്റ് ലഹരി ഉപയോഗിച്ചെന്ന് AAIB; കർശന നടപടിക്ക് ശുപാർശ

ഫുക്കറ്റിൽ നിന്നും ഡൽഹിയിലേക്കുള്ള യാത്രാമധ്യേ വൻ പ്രതിസന്ധിയിലായ എയർ ഇന്ത്യ വിമാനത്തിലെ പൈലറ്റ്-ഇൻ-കമാൻഡ് (പ്രധാന പൈലറ്റ്) ലഹരി വസ്തു ഉപയോഗിച്ചിരുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ഇതുസംബന്ധിച്ച എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോയുടെ (AAIB) ഇടക്കാല അന്വേഷണ റിപ്പോർട്ട് ഇന്ന് പുറത്തുവന്നു. വിഷയം അതീവ ഗൗരവകരമാണെന്ന് വിലയിരുത്തിയ AAIB, സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റ് ജനറലിനോട് (DGCA) അടിയന്തരമായി കർശന നടപടികൾ സ്വീകരിക്കാൻ ശുപാർശ ചെയ്തിട്ടുണ്ട്. കഴിഞ്ഞ മാസം ഓഗസ്റ്റ് 4-നാണ് 145 യാത്രക്കാരുമായി എത്തിയ എയർ ഇന്ത്യയുടെ AI 2379 […]

Read More

സംസ്ഥാനത്ത് സ്വർണ്ണവില ഉയരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വൻ വർധനവ് രേഖപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി വിപണിയിൽ ഇടിവ് നേരിട്ടിരുന്ന സ്വർണവില, ഇന്ന് വീണ്ടും ഉയർന്നു. ഇന്നലെ രാവിലെയും വിപണിയിൽ വലിയ രീതിയിലുള്ള വിലക്കയറ്റം ഉണ്ടായിരുന്നു. തുടർച്ചയായ ഈ ദിവസങ്ങളിലെ മാറ്റങ്ങൾ സാധാരണക്കാരായ സ്വർണാഭരണ പ്രേമികളെയും വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്.ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 120 രൂപയാണ് വർധിച്ചിരിക്കുന്നത്. പവനിൽ കണക്കാക്കുമ്പോൾ 960 രൂപയുടെ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഇതോടെ ഇന്ന് സംസ്ഥാനത്ത് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് […]

Read More

ഡൽഹിയിൽ ഇന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ യോഗം; പിണറായിയും എം.വി. ഗോവിന്ദനും പങ്കെടുക്കും

ദേശീയ രാഷ്ട്രീയത്തിലെയും സംഘടനയിലെയും നിർണായക വിഷയങ്ങൾ ചർച്ച ചെയ്യുന്നതിനായി സിപിഐഎം പോളിറ്റ് ബ്യൂറോ യോഗത്തിന് ഇന്ന് ഡൽഹിയിൽ തുടക്കമായി. കോഴിക്കോട് നടക്കാനിരിക്കുന്ന വിശാല സംസ്ഥാന സമിതി യോഗത്തിൽ പരിഗണിക്കേണ്ട സുപ്രധാന വിഷയങ്ങൾക്ക് അന്തിമരൂപം നൽകുക എന്നതാണ് ഇരു ദിവസങ്ങളിലായി നടക്കുന്ന ഈ യോഗത്തിന്റെ പ്രധാന ലക്ഷ്യം. പ്രതിപക്ഷ നേതാവ് പിണറായി വിജയൻ, പാർട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉൾപ്പെടെയുള്ള പ്രമുഖ നേതാക്കൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കേരളത്തിലെ എൽ.ഡി.എഫ് മുന്നണിയിലെ സമീപകാല തർക്കങ്ങളും പ്രതിപക്ഷ ഉപനേതാവ് പദവിയെ […]

Read More

 കോക്രോച്ച് ജനതാ പാർട്ടിയിൽ പിളർപ്പ്; ‘സിജെപി ഡെമോക്രാറ്റിക്’ രൂപീകരിച്ച് മനീഷ് ബ്രഹ്മഭട്ട്

കോക്രോച്ച് ജനതാ പാർട്ടിയിൽ (CJP) ഔദ്യോഗികമായി പിളർപ്പ്. മുൻ വൊളന്റിയർ മനീഷ് ബ്രഹ്മഭട്ടിന്റെ നേതൃത്വത്തിൽ ഇന്നലെ ‘സിജെപി ഡെമോക്രാറ്റിക്’ (CJP-Democratic) എന്ന പുതിയ സംഘടന രൂപീകരിച്ചു. ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പുതിയ പാർട്ടിയുടെ പ്രഖ്യാപനം ഉണ്ടായത്. നീറ്റ് (NEET) പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ജന്തർമന്തറിൽ ഉൾപ്പെടെ വലിയ വിദ്യാർത്ഥി പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകി ശ്രദ്ധ നേടിയ സംഘടനയാണ് കോക്രോച്ച് ജനതാ പാർട്ടി. എന്നാൽ പ്രസ്ഥാനത്തിന്റെ ലക്ഷ്യങ്ങളിൽ നിന്നും ആശയങ്ങളിൽ നിന്നും നിലവിലെ നേതൃത്വം വ്യതിചലിച്ചു എന്ന് ആരോപിച്ചാണ് മനീഷ് […]

Read More

ഒരു വയസ്സുകാരിയുടെ ശരീരത്തിൽ സൂചി കുടുങ്ങിയ സംഭവം: കോട്ടയം മെഡിക്കൽ കോളേജിനെതിരെ ഗുരുതര ചികിത്സാപ്പിഴവ് ആരോപണം

കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സാപ്പിഴവിനെ തുടർന്ന് ഒരു വയസ്സുകാരി അനുഭവിച്ചത് ഒരു വർഷത്തോളം നീണ്ട കടുത്ത യാതന. കഴിഞ്ഞ വർഷം ജൂണിൽ കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പ്രസവത്തിനിടയിലാണ് ഗുരുതര വീഴ്ചയെന്ന് കുട്ടിയുടെ മാതാപിതാക്കൾ പരാതിപ്പെടുന്നു. ജനനത്തോടനുബന്ധിച്ച് പനിയും മഞ്ഞപ്പിത്തവും ബാധിച്ചതിനെ തുടർന്ന് കുഞ്ഞിനെ എൻ.ഐ.സി.യുവിൽ (NICU) പ്രവേശിപ്പിച്ചിരുന്നു. ഈ ചികിത്സാ ഘട്ടത്തിലാണ് കുഞ്ഞിന്റെ ശരീരത്തിൽ സൂചി കുടുങ്ങിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തുടർന്ന് കുഞ്ഞിന്റെ ശരീരത്തിൽ തടിപ്പും അസ്വസ്ഥതകളും കണ്ടെങ്കിലും, കോട്ടയം മെഡിക്കൽ കോളേജിൽ കാണിച്ചപ്പോൾ […]

Read More

തൃശൂർ ടൈറ്റൻസിനെ വീഴ്ത്തി ആലപ്പി റിപ്പിൾസിന് 3 വിക്കറ്റ് വിജയം

കേരള ക്രിക്കറ്റ് ലീഗിൽ (KCL) ആലപ്പി റിപ്പിൾസിന് ആവേശകരമായ വിജയം. ഇന്നലെ നടന്ന ആവേശോജ്ജ്വലമായ മത്സരത്തിൽ തൃശൂർ ടൈറ്റൻസിനെ 3 വിക്കറ്റിനാണ് ആലപ്പി റിപ്പിൾസ് പരാജയപ്പെടുത്തിയത്. പ്രമുഖ താരങ്ങളായ അജിനാസ്, സിബിൻ ഗിരീഷ് എന്നിവരുടെ മികച്ച പ്രകടനമാണ് ആലപ്പിക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചത്. ടോസ് നേടി ബാറ്റിംഗിനെത്തിയ തൃശൂർ ടൈറ്റൻസിന് തുടക്കം മുതൽക്കെ പിഴച്ചു. ആലപ്പി ബൗളർമാരുടെ കൃത്യതയാർന്ന ആക്രമണത്തിൽ തൃശൂർ നിര തുടരെത്തുടരെ തകർന്നടിഞ്ഞു. എന്നാൽ ഒൻപതാം വിക്കറ്റിൽ ഒന്നിച്ച ബിജു നാരായണൻ (37) – […]

Read More

കേരള ക്രിക്കറ്റ് ലീഗ് ; വിക്കറ്റ് വേട്ടയിൽ മിന്നിത്തിളങ്ങി നിഖിൽ എം

കേരള ക്രിക്കറ്റ് ലീഗിൽ (KCL) പന്തുകൊണ്ട് വിസ്മയം തീർത്ത് ട്രിവാൻഡ്രം റോയൽസിന്റെ യുവതാരം നിഖിൽ എം. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച നിഖിൽ, എതിരാളികളുടെ ബാറ്റിംഗ് നിരയെ തകർത്തെറിഞ്ഞുകൊണ്ട് വിക്കറ്റ് വേട്ടക്കാരുടെ പട്ടികയിൽ ഗംഭീര മുന്നേറ്റമാണ് നടത്തിയത്. ഇന്ന് പുറത്തുവന്ന കണക്കുകൾ പ്രകാരം 16 വിക്കറ്റുകൾ വീഴ്ത്തിയാണ് നിഖിൽ എം ടൂർണമെന്റിൽ ഒന്നാം സ്ഥാനത്ത് കുതിക്കുന്നത്. ട്രിവാൻഡ്രം റോയൽസ് ടീമിനായി നിർണായക ഘട്ടങ്ങളിൽ ബൗളിംഗ് കരുത്തായി മാറാൻ ഈ യുവതാരത്തിന് സാധിച്ചു. കൃത്യതയാർന്ന ലെങ്തും സ്ലോ വൺസുകളും […]

Read More