Blog Post

Karanavars > News >

നടന്‍ ഗിന്നസ് പക്രു സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍ പെട്ടു; ലോറിയുമായി കൂട്ടിയിടിച്ചു

തിരുവല്ല: നടന്‍ ഗിന്നസ് പക്രു അപകടത്തില്‍ പെട്ടു. താരം സഞ്ചരിച്ചിരുന്ന വാഹനം തിരുവല്ല ബൈപ്പാസില്‍ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. മഴുവങ്ങാട്ട് ചിറയ്‌ക്ക് സമീപം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് സംഭവം നടന്നത്. തിരുവനന്തപുരത്ത് നിന്നും കൊച്ചിയിലേക്ക് പോകുന്ന വഴിക്കായിരുന്നു അപകടം. ആര്‍ക്കും പരിക്കില്ല. മറ്റൊരു വാഹനത്തെ മറി കടന്നെത്തിയ ലോറി പക്രു സഞ്ചരിച്ചിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. തുടര്‍ന്ന് മറ്റൊരു കാറില്‍ അദ്ദേഹം കൊച്ചിയിലേക്ക് യാത്ര തിരിച്ചു.

Read More

തൊ​ടു​പു​ഴ പീ​ഡ​നം; കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ

ഇടുക്കി: തൊ​ടു​പു​ഴ​യി​ല്‍ പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച്‌ ഗ​ര്‍​ഭി​ണി​യാ​ക്കി​യ​ത് അ​മ്മ​യു​ടെ​യും മു​ത്ത​ശി​യു​ടെ​യും അ​റി​വോ​ടെ.ഇ​വ​രെ​യും കേ​സി​ല്‍ പ്ര​തി ചേ​ര്‍​ക്ക​ണ​മെ​ന്ന് ചൈ​ല്‍​ഡ് വെ​ല്‍​ഫ​യ​ര്‍ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ടി​യു​ടെ മു​ത്ത​ശി​യു​ടെ​യും അ​മ്മ​യു​ടെ​യും ഒ​ത്താ​ശ​യോ​ടെ​യാ​യി​രു​ന്നു പീ​ഡ​ന​മെ​ന്നും ഇ​വ​ര്‍​ക്ക് എ​തി​രെ കേ​സെ​ടു​ക്കാ​ന്‍ പോ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കു​മെ​ന്നും സി​ഡ​ബ്ല്യു​സി ചെ​യ​ര്‍​മാ​ന്‍ ജോ​സ​ഫ് അ​ഗ​സ്റ്റി​ന്‍ പ​റ​ഞ്ഞു. പെ​ണ്‍​കു​ട്ടി​യു​ടെ സാ​മ്ബ​ത്തി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ മു​ത​ലെ​ടു​ത്താ​യി​രു​ന്നു പീ​ഡ​നം. ഇ​ട​നി​ല​ക്കാ​ര​ന​ട​ക്ക​മു​ള​ള ആ​റ് പ്ര​തി​ക​ള്‍ റി​മാ​ന്റി​ലാ​ണ്. പ​തി​നേ​ഴു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ ജോ​ലി ന​ല്‍​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ച്‌ വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി​യെ മ​റ്റു പ്ര​തി​ക​ള്‍​ക്ക് കൈ​മാ​റി​യ ഇ​ട​നി​ല​ക്കാ​ര​ന്‍ കു​മാ​ര​മം​ഗ​ലം […]

Read More

കെ.വി.തോമസ് കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനെന്ന് കെ. സുധാകരന്‍

കൊച്ചി: കോണ്‍ഗ്രസിനെ ഒറ്റുകൊടുത്ത വഞ്ചകനാണ് കെ.വി തോമസെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ. സുധാകരന്‍. കെ.വി തോമസിന് ഭയങ്കര കോണ്‍ഗ്രസ് വികാരമാണെന്നും കിട്ടിയ അധികാരങ്ങള്‍ അദ്ദേഹത്തിന് ഷെയര്‍ കിട്ടിയതാകാമെന്നും കൊച്ചിയില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സുധാകരന്‍ പരിഹസിച്ചു. കെ.വി. തേമസിനെതിരായ സൈബര്‍ ആക്രമണം നേതൃത്വം അറിഞ്ഞില്ലെന്നും അങ്ങനെ തെളിയിച്ചാല്‍ തോമസ് മാഷിനു മുന്നില്‍ കുമ്ബിട്ട് നില്‍ക്കുമെന്നും കെ. സുധാകരന്‍ പറഞ്ഞു. കോണ്‍ഗ്രസ് മുക്ത ഭാരതത്തിനായി ബി.ജെ.പി സി.പി.എമ്മുമായി കൈകോര്‍ക്കുകയാണ്, കേരളത്തില്‍ കോണ്‍ഗ്രസ് ഇനി അധികാരത്തില്‍ എത്താതിരിക്കുകയാണ് ഇവരുടെ ലക്ഷ്യം. […]

Read More

ഞാന്‍ അടിപൊളി ആയതുകൊണ്ടാണ് ആളുകളെന്നെ വിമര്‍ശിക്കുന്നത്: ഗായത്രി സുരേഷ്

കൊച്ചി: തന്നെ ആളുകള്‍ ട്രോളുന്നതും വിമര്‍ശിക്കുന്നതും എന്തിനാണെന്ന് അറിയില്ലെന്ന് നടി ഗായത്രി സുരേഷ്.ട്രോളുകളും പരിഹാസവുമൊക്കെ തുടക്കത്തില്‍ വളരെയധികം വേ​​ദ​ന ഉണ്ടാക്കിയിരുന്നെങ്കിലും ഇപ്പോള്‍ തീരെ ബാധിക്കുന്നില്ലെന്ന് നടി തുറന്നു പറയുന്നു. നെഗറ്റീവ് ആയി ചിത്രീകരിക്കാന്‍ വേണ്ടി ആരും മനഃപൂര്‍വ്വം നിന്ന് കൊടുക്കില്ലെന്നും, ഇത്തരം ട്രോളുകള്‍ കാണുമ്ബോള്‍ വിഷമം ഉണ്ടായിട്ടുണ്ടെന്നും ഗായത്രി പറയുന്നു. മാഹി എന്ന തന്റെ പുതിയ സിനിമയുമായി ബന്ധപ്പെട്ട് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഗായത്രി. ‘എന്തിനാണ് ആള്‍ക്കാര്‍ എന്നെ നെഗറ്റീവ് പറയുന്നതെന്ന് അറിയില്ല. ഞാന്‍ അടിപൊളിയായതുകൊണ്ടാണ് ആളുകളെന്നെ […]

Read More

ജാര്‍ഖണ്ഡില്‍ കേബിള്‍ കാറുകള്‍ കൂട്ടിയിടിച്ച്‌ രണ്ടു മരണം; 48 പേര്‍ കുടുങ്ങിക്കിടക്കുന്നു; രക്ഷാപ്രവര്‍ത്തനത്തന് വ്യോമസേനയും എന്‍ഡിആര്‍എഫും

റാഞ്ചി: ജാര്‍ഖണ്ഡിലെ ദിയോഘര്‍ ജില്ലയിലെ ബാബ ബൈദ്നാഥ് ക്ഷേത്രത്തിന് സമീപമുള്ള ത്രികുട് മലയില്‍ കേബിള്‍ കാറുകള്‍ തമ്മില്‍ കൂട്ടിയിടിച്ച്‌ രണ്ട് പേര്‍ മരിച്ചു.നിരവധി പേര്‍ക്ക് പരിക്കുള്ളതായി അധികൃതര്‍ പറഞ്ഞു. ഇന്നലെ വൈകീട്ടാണ് അപകടം നടന്നത്. റോപ്‌വേയിലെ 18 ക്യാബിനുകളിലായി ഏകദേശം 48 പേര്‍ മണിക്കൂറുകളായി കുടുങ്ങിക്കിടക്കുകയാണ്. വ്യോമസേനയുടെ ഹെലികോപ്ടറിന്റെ സഹായത്തോടെ രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണെന്നും അധികൃതര്‍ അറിയിച്ചു. കുടുങ്ങിക്കിടക്കുന്നവര്‍ക്ക് ഡ്രോണുകളുടെ സഹായത്തോടെ ഭക്ഷണവും വെള്ളവും എത്തിച്ചു. ഇന്നലെ വൈകീട്ട് അഞ്ച് മണിയോടെ താഴേക്ക് പോവുകയായിരുന്ന കേബിള്‍ കാറുകളിലൊന്ന് മുകളിലേക്ക് […]

Read More

കെ-റെയില്‍ കേരളത്തിന്​ അനിവാര്യം, മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിനിനെ സി.പി.എം എതിര്‍ക്കും -യെച്ചൂരി

​കണ്ണൂര്‍: കെ. റെയില്‍ കേരളത്തിന്‍റെ വികസനത്തിന്​ ആവശ്യമായ പദ്ധതിയാ​ണെന്ന്​ സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി.മഹാരാഷ്ട്രയിലെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയും കെ റെയില്‍ പദ്ധതിയും തമ്മില്‍ വ്യത്യാസമുണ്ട്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയെ സി.പി.എം എതിര്‍ക്കുന്നു. നഷ്ടപരിഹാരത്തില്‍ രണ്ട് പദ്ധതികളം തമ്മില്‍ വ്യത്യാസമുണ്ടെന്നും യെച്ചൂരി വ്യക്തമാക്കി. കേരളത്തെ സംബന്ധിച്ച്‌​ വികസനം അനിവാര്യമായ ഘടകമാണ്​. അതിനാല്‍ കെ–റെയില്‍ പദ്ധതി നടപ്പിലാക്കേണ്ടത്​ അത്യാവശ്യമാണ്​. കേന്ദ്രഭരണത്തില്‍ നിന്ന്​ ബി.ജെ.പിയെ തുടച്ചുനീക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്ത്​ ഇടത്​ ബദല്‍ ശക്​തിപ്പെടുത്തും. അടിത്തട്ടുമുതല്‍ സി.പി.എമ്മിന്‍റെ പ്രവര്‍ത്തനം […]

Read More

ഷ​ഹ​ബാ​സ് ഷെ​രീ​ഫ് പു​തി​യ പാ​ക് പ്ര​ധാ​ന​മ​ന്ത്രി; ദേ​ശീ​യ അ​സം​ബ്ലി ഇ​ന്ന്

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​നി​ല്‍ പു​തി​യ പ്ര​ധാ​ന​മ​ന്ത്രി​യെ തെ​ര​ഞ്ഞെ​ടു​ക്കാ​ന്‍ ദേ​ശീ​യ അ​സം​ബ്ലി ഇ​ന്നു ചേ​രും.മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ് ഷ​രീ​ഫി​ന്‍റെ ഇ​ള​യ സ​ഹോ​ദ​ര​നും പാ​ക്കി​സ്ഥാ​ന്‍ മു​സ്‌​ലിം ലീ​ഗ്-​ന​വാ​സ് (പി​എം​എ​ല്‍-​എ​ന്‍) അ​ധ്യ​ക്ഷ​നു​മാ​യ ഷ​ഹ​ബാ​സ് ഷ​രീ​ഫ് ആ​ണ് പ്ര​ധാ​ന​മ​ന്ത്രി പ​ദം അ​ല​ങ്ക​രി​ക്കു​ക. പ്ര​തി​പ​ക്ഷ​സ​ഖ്യ​ത്തി​ന്‍റെ പ്ര​ധാ​ന​മ​ന്ത്രി സ്ഥാ​നാ​ര്‍​ഥി​യാ​യി ഷ​ഹ​ബാ​സ് ഷ​രീ​ഫ് നാ​മ​നി​ര്‍​ദേ​ശ​പ​ത്രി​ക ന​ല്‍​കി. ഇ​മ്രാ​ന്‍റെ ക​ക്ഷി​യാ​യ പാ​ക്കി​സ്ഥാ​ന്‍ തെ​ഹ്‌​രി​കെ ഇ​ന്‍​സാ​ഫ് (പി​ടി​ഐ) സ്ഥാ​നാ​ര്‍​ഥി​യാ​യി മു​ന്‍ വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ്മൂ​ദ് ഖു​റേ​ഷി​യും പ​ത്രി​ക ന​ല്‍​കി. ശ​നി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി​ക്കു​ശേ​ഷം ന​ട​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ വോ​ട്ടെ​ടു​പ്പി​ലൂ​ടെ​യാ​ണു പ്ര​തി​പ​ക്ഷ​സ​ഖ്യം ഇ​മ്രാ​ന്‍ സ​ര്‍​ക്കാ​രി​നെ […]

Read More

കോണ്‍ഗ്രസില്‍ തനിക്കൊരു നിയമം, മറ്റുള്ളവര്‍ക്ക് വേറൊന്ന്: കെ വി തോമസ്

കോണ്‍ഗ്രസില്‍ തനിക്കൊരു നിയമവും മറ്റുള്ളവര്‍ക്ക് വേറൊരു നിയമവുമെന്ന് കെ വി തോമസ്.താന്‍ ഒരു കോണ്‍ഗ്രസുകാരനാണ്, മരണം വരെയും കോണ്‍ഗ്രസുകാരനായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെ രീതി അറിയാത്ത ചിലര്‍ പാര്‍ട്ടിയിലുണ്ട്. താന്‍ ഓട് പൊളിച്ച്‌ പാര്‍ട്ടിയില്‍ എത്തിയ ആളല്ല, സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിക്കുന്നത് ഇതാദ്യമല്ല. അച്ചടക്ക സമിതി തീരുമാനിക്കട്ടെ, വിശദീകരണം തേടിയാല്‍ നല്‍കുമെന്നും കെ വി തോമസ് പറഞ്ഞു.

Read More

പൂരം വെടിക്കെട്ടിന് അനുമതി ലഭിച്ചത് തന്റെ ഇടപെടലില്‍; സുരേഷ് ഗോപി

കൊച്ചി : തൃശൂര്‍ പൂരത്തോട് അനുബന്ധിച്ചു നടക്കുന്ന വെടിക്കെട്ടിന് കേന്ദ്ര ഏജന്‍സിയില്‍ നിന്നും അനുമതി നേടിക്കൊടുത്തത് തന്റെ ഇടപെടലാണെന്ന് സുരേഷ് ഗോപി എം.പി അറിയിച്ചു. പൂരം നടത്തിപ്പ് സംബന്ധിച്ച്‌ ചില പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും ഇതേ തുടര്‍ന്ന് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന് താന്‍ അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനുമതി ലഭിച്ചതെന്നുമാണ് അദ്ദേഹം പറഞ്ഞത്.പാറമേക്കാവ് ദേവസ്വം ആവശ്യപ്പെട്ടിട്ടാണ് വിഷയത്തില്‍ ഇടപെട്ടത്. ഓസ്‌ട്രേലിയയിലായിരുന്ന മന്ത്രിയ്ക്ക് ഇ–മെയില്‍ മുഖാന്തരം കത്തയക്കുകയായിരുന്നു. എന്നാല്‍,രാത്രി എകദേശം പന്ത്രണ്ട് മണിയോടെ അദ്ദേഹം അനുവാദം […]

Read More

കോവിഡ് വാക്‌സിന്റെ വില കുറച്ചു; കോവിഷീല്‍ഡിനും കോവാക്‌സിനും 225 രൂപ

ന്യൂഡല്‍ഹി: കോവിഡിനെതിരെ പ്രമുഖ ഔഷധനിര്‍മ്മാണ കമ്ബനിയായ സിറം ഇന്‍സ്റ്റിറ്റിയൂട്ട് നിര്‍മ്മിക്കുന്ന കോവിഷീല്‍ഡ് വാക്‌സിന്റെയും ഭാരത് ബയോടെക്ക് നിര്‍മ്മിക്കുന്ന കോവാക്‌സിന്റെയും വില കുറച്ചു. കോവിഷീല്‍ഡ് വാക്‌സിന്റെ വില 600 രൂപയില്‍ നിന്ന് 225 രൂപയായാണ് കുറച്ചത്. 1200 രൂപയില്‍ നിന്ന് 225 രൂപയായാണ് കോവാക്‌സിന്റെ വില കുറച്ചത്. സ്വകാര്യ ആശുപത്രികള്‍ വഴി വിതരണം ചെയ്യുന്ന വാക്‌സിന്റെ വിലയാണ് ഇരുകമ്ബനികളും കുറച്ചത് . അടുത്തിടെ, സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാവുന്ന സര്‍വീസ് ചാര്‍ജിന്റെ നിരക്ക് 150 രൂപയായി കേന്ദ്രസര്‍ക്കാര്‍ കുറച്ചിരുന്നു. ഇതോടെ 375 […]

Read More