Blog Post

Karanavars > News >

കെ സ്വിഫ്റ്റ് ഇടിച്ച്‌ ഒരാള്‍ മരിച്ചു; ബസ് നിര്‍ത്താതെ പോയെന്ന് ആരോപണവുമായി ദൃക്‌സാക്ഷികള്‍

തൃശൂര്‍: കെ സ്വിഫ്റ്റ് ബസ് ഇടിച്ച്‌ ഒരാള്‍ മരിച്ചു. കുന്നംകുളത്താണ് സംഭവം. പുലര്‍ച്ചെ അഞ്ചരയോടെയാണ് സംഭവത്തില്‍ തമിഴ്‌നാട് സ്വദേശി പരസ്വാമിയാണ് മരിച്ചത്. തൃശൂര്‍കോഴിക്കോട് റൂട്ടിലോടുന്ന ബസാണ് അപകടത്തില്‍പെട്ടത്. സമീപത്തെ കടയില്‍ നിന്നും ചായ വാങ്ങാന്‍ റോഡ് മുറിച്ചുകടക്കവെയാണ് അപകടമുണ്ടായതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ബസ് അപകടശേഷം നിര്‍ത്താതെ പോയെന്നും ദൃക്‌സാക്ഷികള്‍ പറയുന്നു. ഏപ്രില്‍ 11ന് ഫല്‍ഗ് ഓഫ് ചെയ്ത് സര്‍വീസ് ആരംഭിച്ചതിന് പിന്നാലെ കെ സിഫ്റ്റ് അപകടങ്ങളുടെ പേരില്‍ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. നാലു തവണയായിരുന്നു കെഎസ്‌ആര്‍ടിസി […]

Read More

സംസ്ഥാനത്ത്‌ പരക്കെ മഴയ്ക്ക് സാധ്യത; 5 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

സംസ്ഥാനത്ത്‌ ഇന്ന് പരക്കെ മഴയ്ക്ക് സാധ്യത. ഇടിമിന്നലോടുകൂടിയ ശക്തമായ മഴ പെയ്യുമെന്നാണ് പ്രവചനം.അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 5 ജില്ലകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്.

Read More

ആന്ധ്രയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ തീപിടുത്തം; ആറ് പേര്‍ മരിച്ചു; 12 പേര്‍ക്ക് പരുക്ക്

ഏലൂര്‍: ആന്ധ്രാപ്രദേശിലെ ഏലൂരില്‍ കെമിക്കല്‍ ഫാക്ടറിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. 12 പേര്‍ക്ക് പരുക്ക് പറ്റി.ബുധനാഴ്ച അര്‍ധരാത്രിയോടെയായിരുന്നു അപകമുണ്ടായത്. നൈട്രിക് ആസിഡ് ചോര്‍ന്നാണ് അഗ്നിബാധയുണ്ടായത്. ഫാര്‍മസ്യൂട്ടിക്കല്‍ പ്ലാന്റിലെ യൂണിറ്റ് നാലില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. മരിച്ച ആറുപേരില്‍ നാലുപേര്‍ ബിഹാറില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളാണ്. തീ നിയന്ത്രണ വിധേയമായതായി അധികകൃതര്‍ അറിയിച്ചു. മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ജഗന്‍മോഹന്‍ റെഡ്ഡി 25 വക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ചികിത്സാ സഹായത്തിനായി അഞ്ചുലക്ഷം […]

Read More

സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കി എം ശിവശങ്കര്‍: അപേക്ഷ തള്ളി സര്‍ക്കാര്‍, ഒപ്പം അധിക ചുമതലയും

തിരുവനന്തപുരം: ഐഎഎസ് സര്‍വീസില്‍ നിന്ന് സ്വയം വിരമിക്കുന്നതിന് അപേക്ഷ നല്‍കി കായിക വകുപ്പ് സെക്രട്ടറി എം ശിവശങ്കര്‍.രണ്ടാഴ്ച മുന്‍പ് ചീഫ് സെക്രട്ടറിക്ക് നല്‍കിയ അപേക്ഷ സര്‍ക്കാര്‍ നിരസിച്ചതായാണ് ലഭ്യമായ വിവരം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കറിനെ, സസ്പെന്‍ഷന് ശേഷം ഐഎഎസിനെ സ്പോട്സ്, യുവജനകാര്യ വകുപ്പ് സെക്രട്ടറിയായാണ് സര്‍ക്കാര്‍ നിയമിച്ചത്. കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം മൃഗസംരക്ഷണം, ക്ഷീരവികസനം, മൃഗശാല വകുപ്പുകളുടെ ചുമതലകൂടി ശിവശങ്കറിന് നല്‍കിയിരുന്നു. സര്‍വീസിലിരിക്കെ, കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ നിയമപോരാട്ടം നടത്താന്‍ കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ശിവശങ്കര്‍ […]

Read More

നന്മ മനസിലാക്കാന്‍ കഴിയാത്ത മാക്രിപ്പറ്റങ്ങളോട് എന്താണ് പറയുക; വിഷുക്കൈനീട്ട വിവാദത്തില്‍ പ്രതികരണവുമായി സുരേഷ് ഗോപി എം പി

തൃശൂര്‍: വിഷുവിന് ക്ഷേത്രദര്‍ശനം നടത്തുന്ന ഭക്തര്‍ക്ക് കൈനീട്ടം നല്‍കാനായി മേല്‍ശാന്തിക്ക് പണം നല്‍കിയത് വിവാദമായതോടെ പ്രതികരണവുമായി സുരേഷ് ഗോപി എംപി. വിഷുവിന് കുഞ്ഞുങ്ങള്‍ക്ക് കൈനീട്ടം നല്‍കാനായി പണം ഏല്‍പ്പിച്ചതിനെ ഇത്തരത്തില്‍ വിവാദമാക്കി മാറ്റിയതിന് പിന്നില്‍ ചില വക്രബുദ്ധികളാണെന്നും അദ്ദേഹം പറഞ്ഞു. ‘വോട്ട് പിടിക്കാനുള്ള കപ്പമല്ല മറിച്ച്‌ കൈനീട്ടമായി ഒരു രൂപയാണ് കുഞ്ഞുങ്ങള്‍ക്ക് കൊടുത്തത്. ഓരോ രാജ്യത്തിനെയും സമ്ബന്നതയിലേയ്ക്ക് നയിക്കേണ്ടവരാണ് അവിടുത്തെ ഓരോ കുഞ്ഞുങ്ങളും. അങ്ങനെയുള്ല കുഞ്ഞുങ്ങള്‍ക്ക് അനുഗ്രഹമായിട്ടാണ് ആ ഒരു രൂപ നല്‍കിയത്. അതില്‍ നരേന്ദ്ര മോദിയുടെയോ […]

Read More

‘പുതുക്കിയ ബസ്,ഓട്ടോ,ടാക്സി നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍’; ഗതാഗതമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുതുക്കിയ ബസ്,ഓട്ടോ,ടാക്സി നിരക്ക് മെയ് ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. വിദ്യാര്‍ഥികളുടെ കണ്‍സഷന്‍ വര്‍ധനയില്‍ നിലവില്‍ സമിതിയെ നിയോഗിച്ചിട്ടില്ലെന്നും പിന്നീട് നിയോഗിക്കുമെന്നും മന്ത്രി പറഞ്ഞു.കെഎസ്‌ആര്‍ടിസി സ്വിഫ്റ്റ് അപകടം മാധ്യമങ്ങള്‍ പെരുപ്പിച്ചതാണ്. ചെറിയ അപകടങ്ങളാണ് ഉണ്ടായത്. എന്നാല്‍ ജാഗ്രത പുലര്‍ത്തുണമെന്ന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.ദുരൂഹത ഉണ്ടെങ്കില്‍ അന്വേഷിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ധനകാര്യ വകുപ്പില്‍ നിന്ന് ക്ലിയറന്‍സ് കിട്ടിയാല്‍ കെ.എസ്.ആര്‍.ടി.സിയില്‍ ഉടന്‍ ശമ്ബളം നല്‍കും .ധനകാര്യ വകുപ്പിനെ ഗതാഗത വകുപ്പ് സമീപിച്ചിട്ടുണ്ട്. നിലവില്‍ ശമ്ബള […]

Read More

കൊടകരയില്‍ പാചക വാതക സിലിണ്ടറുകള്‍ കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ വന്‍ സ്‌ഫോടനം

തൃശൂര്‍: കൊടകര കോടാലി കപ്പേള ജംഗ്ഷനിലെ സ്ഥാപനത്തില് പാചക വാതക സിലിണ്ടറുകള് കൂട്ടത്തോടെ പൊട്ടിത്തെറിച്ച്‌ ഉഗ്രസ്ഫോടനം. ഗ്യാസ് അടുപ്പുകള് വില്ക്കുകയും സര്വീസ് നടത്തുകയും ചെയ്യുന്ന സ്ഥാപനത്തിലാണ് അപകടം. ഇവിടെ ഗ്യാസ് നിറച്ചു വെച്ചിരുന്ന സിലിണ്ടറുകളാണ് പൊട്ടിത്തെറിച്ചത്. സ്ഥാപനം പൂര്ണമായും തകരുകയും തീ ആളിപ്പടരുകയും ചെയ്തു. ആളപായം ഇല്ല. അഗ്നിരക്ഷാസേനയുടെ 2 യൂണിറ്റ് എത്തിയാണ് തീ അണക്കുന്നത്. ഇപ്പോള് നിയന്ത്രണവിധേയമായി.

Read More

റഷ്യയോടുള്ള സമീപനം: ജി 7 ഉച്ചകോടിയില്‍ നിന്ന് ഇന്ത്യയെ ഒഴിവാക്കിയേക്കും

ന്യൂഡല്‍ഹി: ജി 7 ഉച്ചകോടിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ക്ഷണിക്കില്ലെന്ന് സൂചന. ജൂണില്‍ നടക്കുന്ന ഉച്ചകോടിയില്‍ ഇന്ത്യയെ അതിഥിയായി ക്ഷണിച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍, റഷ്യ–യുക്രെയ്ന്‍ തര്‍ക്കത്തില്‍ റഷ്യക്ക് അനുകൂലമായ നിലപാട് ഇന്ത്യ സ്വീകരിച്ചതോടെയാണ് വിലക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. ഉച്ചകോടിയില്‍ സെനഗല്‍, ദക്ഷിണാഫ്രിക്ക, ഇന്തോനേഷ്യ എന്നിവരെ അതിഥികളാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ഇന്ത്യയുടെ കാര്യത്തില്‍ ഇപ്പോഴും ധാരണയായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. യു.എന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ നടന്ന റഷ്യക്കെതിരായ വോട്ടെടുപ്പില്‍ നിന്ന് ഇന്ത്യയുള്‍പ്പടെയുള്ള 50 രാജ്യങ്ങള്‍ വിട്ടുനിന്നിരുന്നു. ഇത് പാശ്ചാത്യ രാജ്യങ്ങളെ പ്രകോപിപ്പിച്ചിരുന്നു. […]

Read More

നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കാവ്യ മാധവന്‍റെ ചോദ്യം ചെയ്യല്‍ ഇന്നുണ്ടാകില്ല. കാവ്യയെ പദ്മ സരോവരം വീട്ടില്‍ വെച്ച്‌ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്‍റെ തീരുമാനം.തുടര്‍ നടപടികള്‍ ആലോചിച്ച്‌ തീരുമാനിക്കുമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് കാവ്യ മാധവന് ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് ഹാജരാകാനാണ് നോട്ടീസ് നല്‍കിയത്. എന്നാല്‍, വീട്ടില്‍ വച്ച്‌ ചോദ്യം ചെയ്യാന്‍ ആകില്ലെന്നാണ് ക്രൈംബ്രാഞ്ച് സംഘം ആവര്‍ത്തിച്ച്‌ വ്യക്തമാക്കുന്നത്. വീടിന് പകരം സൗകര്യപ്രദമായ സ്ഥലം പറയാന്‍ കാവ്യയോട് […]

Read More

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു

കോഴിക്കോട് സര്‍ക്കാര്‍ സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. തോട്ടുമുക്കം ഗവണ്‍മെന്റ് യുപി സ്‌കൂളിന്റെ എല്‍കെജി ക്ലാസ് മുറിയുടെ ഓട് മേഞ്ഞ മേല്‍ക്കൂരയാണ് തകര്‍ന്നുവീണത്. സ്‌കൂള്‍ അധികൃതര്‍ കെട്ടിടത്തിന്റെ ബലക്ഷയത്തെക്കുറിച്ച്‌ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതിന്റെ നവീകരണ പ്രവര്‍ത്തന നടപടികള്‍ തുടങ്ങാനിരിക്കെയാണ് അപകടം. കെട്ടിടം തകര്‍ന്നത് സ്‌കൂള്‍ പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്ന് പ്രധാനാധ്യാപകന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഈ മേഖലയിലയില്‍ ശക്തമായ കാറ്റും മഴയുമുണ്ടായിരുന്നു.

Read More