Blog Post

Karanavars > News > International > പ്രണോയിക്കും അൻമോൾക്കും  തിരിച്ചടി; നാല് ഇന്ത്യൻ താരങ്ങൾ തായ്പേയ് ഓപ്പൺ ക്വാർട്ടറിൽ

പ്രണോയിക്കും അൻമോൾക്കും  തിരിച്ചടി; നാല് ഇന്ത്യൻ താരങ്ങൾ തായ്പേയ് ഓപ്പൺ ക്വാർട്ടറിൽ

ബഡ്‍മിന്റൺ കോർട്ടിൽ സമ്മിശ്ര ഫലങ്ങളുമായി തായ്പേയ് ഓപ്പൺ പുരോഗമിക്കുന്നു. ടൂർണമെന്റിന്റെ രണ്ടാം റൗണ്ടിൽ ഇന്ത്യയുടെ മുൻനിര താരം എച്ച്.എസ്. പ്രണോയിയും യുവ താരം അൻമോൾ ഖർബും പുറത്തായപ്പോൾ, നാല് ഇന്ത്യൻ താരങ്ങൾ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.

പുരുഷ വിഭാഗത്തിൽ ഹോങ്കോങ്ങിന്റെ ജെയ്സൺ ഗുണവാനോട് നേരിട്ടുള്ള ഗെയിമുകൾക്കാണ് പ്രണോയ് പരാജയപ്പെട്ടത് (21-9, 21-19). ഈ സീസണിൽ പ്രണോയിയുടെ പ്രകടനങ്ങളെ അലട്ടുന്ന മോശം ഫോം ഈ ടൂർണമെന്റിലും തുടർന്നു. വനിതാ വിഭാഗത്തിൽ മികച്ച ഫോമിലുള്ള അൻമോൾ ഖർബ് സ്വന്തം നാട്ടുകാരിയും രണ്ടാം സീഡുമായ തായ്‌വാന്റെ ലിൻ സിയാങ്-തിയോട് പൊരുതിത്തോൽക്കുകയാണുണ്ടായത് (21-10, 22-20).

പ്രണോയിക്കും അൻമോളിനും തിരിച്ചടിയേറ്റെങ്കിലും ബാക്കി മൽസരങ്ങളിൽ ഇന്ത്യക്ക് ആശ്വാസകരമായ മുന്നേറ്റമുണ്ടായി. വനിതാ സിംഗിൾസിൽ ഉന്നതി ഹൂഡ, ദേവിക സിഹാഗ്, തൻവി ശർമ്മ എന്നിവരും പുരുഷ വിഭാഗത്തിൽ കിരൺ ജോർജുമാണ് ക്വാർട്ടർ ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.

തനിയ ഹേമന്തുമായുള്ള വാശിയേറിയ പോരാട്ടത്തിൽ 21-19, 21-12 എന്ന സ്കോറിനാണ് ഉന്നതി ഹൂഡ വിജയം കണ്ടത്. ക്വാർട്ടർ പോരാട്ടത്തിൽ ഉന്നതിയും ദേവിക സിഹാഗും നേടേടം കാണുമെന്നത് ശ്രദ്ധേയമാണ്. മറ്റൊരു മത്സരത്തിൽ ഇന്തോനേഷ്യയുടെ തലിത വിര്യവാനെ തകർത്ത് തൻവി ശർമ്മയും (21-17, 22-20) അവസാന എട്ടിൽ ഇടംപിടിച്ചു. പുരുഷ സിംഗിൾസിൽ മറ്റൊരു ഇന്ത്യൻ താരം തരൂൺ മന്നപ്പള്ളിയെ നേരിട്ടുള്ള ഗെയിമുകൾക്ക് (21-15, 21-16) തോൽപ്പിച്ചാണ് കിരൺ ജോർജ് ക്വാർട്ടറിലേക്ക് മുന്നേറിയത്.

Leave a comment

Your email address will not be published. Required fields are marked *