വിദ്യാര്‍ഥികളുടെ യാത്രാ നിരക്ക് 6 രൂപയാക്കണം; 21 മുതല്‍ അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് സ്വകാര്യ ബസുടമകള്‍
കൊച്ചി: വിദ്യാര്‍തത്ഥികളുടെ യാത്രാ(Student Concession) നിരക്ക് 6 രൂപയാക്കി ഉയര്‍ത്തണമെന്ന് ബസുടമകളുടെ സംയുക്ത സമര സമിതി. മറ്റ് യാത്രക്കാരുടെ മിനിമം യാത്രാ നിരക്ക് 12 രൂപയാക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ ഈ മാസം 21 മുതല്‍ അനിശ്ചിതകാല സമരം ആരംഭിയ്ക്കാനാണ് ബസുടമകളുടെ തീരുമാനം. സംസ്ഥാനത്ത് ബസ് യാത്ര നിരക്ക് ഉയര്‍ത്തണമെന്ന് സ്വകാര്യ ബസുടമകള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇതിനെത്തുടര്‍ന്നാണ് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു വിഷയത്തില്‍ ഇടപെട്ടതും ബസുടമകളുമായി ചര്‍ച്ച നടത്തിയതും. രണ്ടാഴ്ച്ചയ്ക്കകം ബസ് ചാര്‍ജ്ജ് […]