ലോക്ഭവനിൽ മാംസാഹാരത്തിനു വിലക്കുകളില്ല : ഗവർണർ ഓം പ്രകാശ് മാഥൂറിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളിൽ വിശദീകരണവുമായി അധികൃതർ
കേരളത്തിന്റെ പുതിയ ഗവർണറായി ഓം പ്രകാശ് മാഥൂർ ചുമതലയേറ്റതിന് പിന്നാലെ ലോക്ഭവനിൽ (രാജ്ഭവൻ) മാംസാഹാരത്തിന് പൂർണ്ണ വിലക്കേർപ്പെടുത്തി എന്ന വാർത്തകളിൽ വ്യക്തത വരുത്തി അധികൃതർ. ലോക്ഭവനിൽ ജീവനക്കാർക്കോ മറ്റുള്ളവർക്കോ പുറത്തുനിന്നുള്ള സസ്യേതര ഭക്ഷണം കൊണ്ടുവന്നു കഴിക്കുന്നതിന് യാതൊരുവിധ നിരോധനവുമില്ലെന്ന് ലോക്ഭവൻ വൃത്തങ്ങൾ ഇന്നലെ വ്യക്തമാക്കി. പുതിയ ഗവർണർ ഓം പ്രകാശ് മാഥൂർ സസ്യാഹാരിയായതിനാൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ ഭക്ഷണക്രമവും സന്ദർശകർക്കായി അടുക്കളയിൽ പാകം ചെയ്യുന്ന ഭക്ഷണവും മാത്രമാണ് സസ്യാഹാരമാക്കാൻ നിർദേശിച്ചത്. തുടർന്നാണ് ലോക്ഭവനിൽ മാംസാഹാരം പൂർണ്ണമായി നിരോധിച്ചു എന്ന […]