Blog Post

Karanavars > News >

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം നാളെ കോഴിക്കോട്ടേക്ക്; കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും

മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാരെ സന്ദർശിക്കാനായി ഇന്ന് കേരളത്തിലേക്ക് പുറപ്പെടുന്നു. ദില്ലിയിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ശേഷമാണ് അദ്ദേഹം കോഴിക്കോടേക്ക് എത്തുന്നതെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. നാളെ കോഴിക്കോട് മർകസ് സെൻട്രൽ കാമ്പസിലെത്തുന്ന അദ്ദേഹം കാന്തപുരവുമായി കൂടിക്കാഴ്ച നടത്തും. പ്രധാനമന്ത്രിയായി ചുമതലയേൽക്കുന്നതിന് മുൻപ് 2022 സെപ്റ്റംബറിലും അദ്ദേഹം മർകസ് സന്ദർശിച്ചിരുന്നു. സന്ദർശനത്തിന്റെ ഭാഗമായി കോഴിക്കോട് നഗരത്തിലും പരിസരപ്രദേശങ്ങളിലും അതീവ സുരക്ഷയും കർശന ഗതാഗത നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. കരിപ്പൂർ […]

Read More

പേഴ്സണൽ സ്റ്റാഫ് നിയമനം: പിണറായി വിജയന് മറുപടിയുമായി മുഖ്യമന്ത്രി; 787 പേരുടെ വിലാസം നൽകാൻ തയ്യാറെന്ന് വെല്ലുവിളി

കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളിൽ നിലപാട് കടുപ്പിച്ച് മുഖ്യമന്ത്രി വി.ഡി. സതീശൻ. മുൻ സർക്കാരിന്റെ അഞ്ച് വർഷത്തെ ഭരണകാലയളവിൽ 787 പേഴ്സണൽ സ്റ്റാഫുകളെ നിയമിച്ചിട്ടുണ്ടെന്ന തന്റെ മുൻ പ്രസ്താവനയിൽ പൂർണ്ണമായും ഉറച്ചുനിൽക്കുന്നതായി മുഖ്യമന്ത്രി ഇന്നലെ വ്യക്തമാക്കി. ഈ കണക്കുകൾ വെറും അവകാശവാദമല്ലെന്നും, ആവശ്യമെങ്കിൽ സ്റ്റാഫുകളുടെ പേരും വിലാസവുമടക്കമുള്ള മുഴുവൻ വിവരങ്ങളും പുറത്തുവിടാൻ തയ്യാറാണെന്നും അദ്ദേഹം വെല്ലുവിളി. മുഖ്യമന്ത്രിയുടെ ഈ പ്രസ്താവനയ്ക്ക് പിന്നിൽ വലിയ രാഷ്ട്രീയ പോരാട്ടമാണ് നടക്കുന്നത്. മുൻ […]

Read More

സൗദിയുടെ എണ്ണ പൈപ്പ്‌ലൈന് നേരെ ഡ്രോൺ ആക്രമണം; യേമൻ തീരത്ത് ഹൂതി നിയന്ത്രണം

പശ്ചിമേഷ്യയിൽ സംഘർഷം പുതിയ ഘട്ടത്തിലേക്ക്. സൗദി അറേബ്യയുടെ പ്രധാന എണ്ണ പൈപ്പ്‌ലൈനായ ‘ഈസ്റ്റ്-വെസ്റ്റ് പൈപ്പ്‌ലൈന്’ നേരെ ഇന്നലെ ഉണ്ടായ ഡ്രോൺ ആക്രമണത്തിൽ കനത്ത നാശനഷ്ടം. ഇറാഖിന്റെ പ്രദേശത്തുനിന്നാണ് സൗദിയിലെ റിയാദ്, മദീന മേഖലകളിലേക്ക് ഡ്രോണുകൾ എത്തിയതെന്ന് സൗദി വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ആക്രമണത്തിൽ നിരവധി പേർക്ക് പരിക്കേൽക്കുകയും സുരക്ഷ മുൻകരുതലായി പൈപ്പ്‌ലൈൻ താൽക്കാലികമായി അടച്ചിടുകയും ചെയ്തു. എന്നാൽ, ഇറാഖ് പ്രധാനമന്ത്രി അലി അൽ സെയ്ദിയുടെ അഭ്യർത്ഥന മാനിച്ച് കുറ്റക്കാർക്കെതിരെ നടപടിയെടുക്കാൻ സൗദി ഭരണകൂടം തൽക്കാലം തിരിച്ചടി […]

Read More

മന്ത്രി സതീഷ് ജർക്കിഹോളിയുടെ വീട്ടിൽ ED റെയ്ഡ്; കോടികളുടെ വിദേശ നിക്ഷേപവും കൈക്കൂലി ഇടപാടും പുറത്ത്

കർണാടക പൊതുമരാമത്ത് വകുപ്പ് മന്ത്രി സതീഷ് ജർക്കിഹോളിക്കും കുടുംബാംഗങ്ങൾക്കുമെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡിൽ നിർണായക വിവരങ്ങൾ പുറത്തു വന്നു. ബെംഗളൂരു, ബെളഗാവി, ഗോകക് ഉൾപ്പെടെയുള്ള 21 ഇടങ്ങളിൽ കഴിഞ്ഞ ബുധനാഴ്ചയും വ്യാഴാഴ്ചയുമായി  ED ഉദ്യോഗസ്ഥർ ഒരേസമയം പരിശോധനകൾ നടത്തിയിരുന്നു. കരാറുകാരിൽ നിന്നും കൈക്കൂലിയായി വാങ്ങിയ പണം വിദേശ രാജ്യങ്ങളിലേക്ക് കടത്തി സ്വർണ്ണ ഖനികളിൽ നിക്ഷേപിച്ചു എന്നാണ് പ്രധാന ആരോപണം. കോൺഗ്രസ് എം.പിയായ മകൾ പ്രിയങ്ക ജർക്കിഹോളി, മകൻ രാഹുൽ ജർക്കിഹോളി, ബന്ധുക്കൾ എന്നിവരുടെ പേരിൽ […]

Read More

BRICS ഉച്ചകോടി; ഷി ജിൻപിങ് ഇന്ന് ഡൽഹിയിൽ; മോദിയുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹിയിൽ നടക്കുന്ന പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് ഔദ്യോഗികമായി തുടക്കമാകുമ്പോൾ, ഏഴ് വർഷത്തെ ഇടവേളയ്ക്ക് ശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് ഇന്ത്യയിലെത്തി. ഉച്ചയോടെ ഡൽഹിയിലെത്തുന്ന ചൈനീസ് ഭരണാധികാരി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്ന് വൈകിട്ട് പ്രത്യേക ഉഭയകക്ഷി ചർച്ച നടത്തും. 2020-ലെ ഗാൽവൻ സംഘർഷത്തിന് ശേഷം തകർന്നടിഞ്ഞ ഇന്ത്യ-ചൈന ബന്ധം സാധാരണ നിലയിലാക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന നയതന്ത്ര നീക്കമായാണ് ഈ സന്ദർശനം വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ വർഷങ്ങളിൽ ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധങ്ങളിൽ ഉണ്ടായ മരവിപ്പ് മാറ്റാനും, […]

Read More

BRICS ഉച്ചകോടി: ഡല്‍ഹിയിലെ ചേരികള്‍ തുണികെട്ടി മറച്ചതില്‍ രൂക്ഷ വിമര്‍ശനവുമായി എ.എ.പി.

ഡല്‍ഹിയില്‍ നടക്കുന്ന അന്താരാഷ്ട്ര ബിജ്‍സ് ഉച്ചകോടിയുടെ മുന്നോടിയായി നഗരത്തിലെ ചേരി പ്രദേശങ്ങളും ദരിദ്ര മേഖലകളും തുണികളും വലിയ മറകളും ഉപയോഗിച്ച് മറച്ച സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ആം ആദ്മി പാര്‍ട്ടി (എ.എ.പി.) രംഗത്ത്. ചേരികളെ തുണികൊണ്ട് മറയ്ക്കാന്‍ കഴിഞ്ഞേക്കുമെങ്കിലും രാജ്യത്തെ യാഥാര്‍ത്ഥ്യങ്ങളെയും ദാരിദ്ര്യത്തെയും മൂടിവെക്കാനാകില്ലെന്ന് എ.എ.പി. കുറ്റപ്പെടുത്തി. രാജ്യതലസ്ഥാനത്ത് 18-ാമത്.BRICS ഉച്ചകോടി ആരംഭിക്കുന്നതിന് തൊട്ടുതലേന്ന്, വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച രൂക്ഷ വിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി സോഷ്യല്‍ മീഡിയയിലൂടെ രംഗത്തെത്തിയത്. വിദേശരാജ്യങ്ങളില്‍ നിന്നുള്ള ഉന്നത നേതാക്കള്‍ എത്തുന്ന പാതകളിലെ […]

Read More

അടിമാലിയിൽ ഇരട്ടക്കുട്ടികളുടെ ദാരുണാന്ത്യത്തിൽ ദുരൂഹത

ഇടുക്കി അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സുള്ള ഇരട്ടക്കുട്ടികൾ രാസവസ്തു ഉള്ളിൽച്ചെന്ന് ദാരുണമായി മരിച്ചു. വലിയകാട്ടിൽ അഫ്സൽ – സാന്ദ്ര ദമ്പതികളുടെ മക്കളായ ഇഹാൻ, റിഹാൻ എന്നിവരാണ് ഇന്നലെ രാത്രിയോടെ മരണപ്പെട്ടത്. കുട്ടികളുടെ കൈപ്പാടുകളിൽ രാസവസ്തുവിന്റെ അവശിഷ്ടങ്ങൾ കണ്ടതായും വീടിനുള്ളിൽ കീടനാശിനിയോ തിന്നറോ ചോർന്നൊലിച്ച നിലയിൽ കണ്ടെത്തിയതായും പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച രാത്രി ഏഴരയോടെ അസ്വസ്ഥതകളും ഛർദ്ദിയും പ്രകടിപ്പിച്ച കുട്ടികളെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു കുട്ടി അടിമാലി താലൂക്ക് ആശുപത്രിയിലും മറ്റേ കുട്ടി […]

Read More

മെസ്സിയുടെ സന്ദർശനത്തിന്റെ മറവിൽ തട്ടിപ്പ്; കൊച്ചി സ്റ്റേഡിയം നവീകരണത്തിൽ ജിഎസ്ടി വിഭാഗം കണ്ടെത്തിയത് കോടിയുടെ പൊരുത്തക്കേടുകൾ

ലയണൽ മെസ്സിയുടെ പേരിലുളള കേരള സന്ദർശന വിവാദത്തിൽ നിർണായക വിവരങ്ങളാണ് ഇന്ന് പുറത്തുവന്നിരിക്കുന്നത്. കൊച്ചി കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട സാമ്പത്തിക കണക്കുകളിൽ വലിയ പൊരുത്തക്കേടുകളാണ് ജിഎസ്ടി സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം (SIT) കണ്ടെത്തിയിരിക്കുന്നത്. സ്റ്റേഡിയം നവീകരണത്തിനായി 70 കോടി രൂപ ചെലവഴിച്ചു എന്നായിരുന്നു റിട്ടേർ ബ്രോഡ്കാസ്റ്റിങ് കമ്പനിയുടെ അവകാശവാദം. എന്നാൽ ജിസിഡിഎ (GCDA) എൻജിനീയറിങ് വിഭാഗത്തിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം യഥാർത്ഥ ചെലവ് വെറും 8.42 കോടി രൂപ മാത്രമാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. […]

Read More

മന്ത്രിയുടെ വാഗ്ദാനം പാളി; കെഎസ്ഇബിക്ക് ഇന്നും വൈദ്യുതി പ്രതിസന്ധി

സംസ്ഥാനത്ത് രൂക്ഷമാകുന്ന വൈദ്യുതി പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരമായി മധ്യപ്രദേശിൽ നിന്ന് ലഭിക്കുമെന്ന് അറിയിച്ചിരുന്ന 200 മെഗാവാട്ട് വൈദ്യുതി യഥാസമയം ലഭ്യമാകാത്തത് കെഎസ്ഇബിയെ പ്രതിസന്ധിയിലാക്കുന്നു. വൈദ്യുതി മന്ത്രിയുടെയും ബോർഡ് അധികൃതരുടെയും കണക്കുകൂട്ടലുകൾ തെറ്റിച്ചുകൊണ്ട് കരാർ പ്രകാരമുള്ള പവർ സപ്ലൈ വൈകുന്നത് ഉപഭോക്താക്കളെയും ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പീക്ക് ഹവേഴ്സിൽ അനുഭവപ്പെടുന്ന വലിയ തോതിലുള്ള ഊർജക്ഷാമം പരിഹരിക്കാൻ ഈ അന്യസംസ്ഥാന വൈദ്യുതി അത്യന്താപേക്ഷിതമായിരുന്നു. എന്നാൽ ട്രാൻസ്മിഷൻ തടസ്സങ്ങളും മറ്റ് സാങ്കേതിക തടസ്സങ്ങളും കാരണമാണ് വൈദ്യുതി സമയബന്ധിതമായി കേരളത്തിലേക്ക് […]

Read More

പിണറായിക്കെതിരായ ഇ.ഡി നീക്കം: സിപിഐ പിന്തുണയ്ക്കില്ല; തൽക്കാലം മൗനം പാലിക്കാൻ തീരുമാനം

കണ്ണീരൊഴുക്കാനും ഒപ്പീസ് പാടാനുമില്ല! മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെതിരെയുള്ള എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പുതിയ നീക്കത്തിൽ തന്ത്രപരമായ മൗനം പാലിച്ച് സിപിഐ. പിണറായി വിജയനെതിരെ ഉയർന്ന ആരോപണങ്ങളിലും ഇ.ഡി അന്വേഷണ ആവശ്യത്തിലും പരസ്യമായി പിന്തുണ പ്രഖ്യാപിക്കേണ്ടതില്ലെന്ന് ഇന്ന് ചേർന്ന സിപിഐ സംസ്ഥാന നേതൃയോഗത്തിൽ ധാരണയായി. മാസപ്പടി വിവാദത്തിലും ഹവാല ആരോപണങ്ങളിലും പ്രതിപക്ഷ നേതാവിനെ പിന്തുണച്ച് പ്രസ്താവനകൾ ഇറക്കേണ്ടതില്ലെന്നാണ് പാർട്ടിയുടെ തീരുമാനം. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക വിശദീകരണങ്ങളോ തെളിവുകളോ സിപിഎം തങ്ങളെ ഔദ്യോഗികമായി ബോധ്യപ്പെടുത്തിയിട്ടില്ലെന്ന വിമർശനവും […]

Read More