Blog Post

Karanavars > News >

ജന്തർമന്ദർ സമരം: വിദ്യാർഥി പ്രതിഷേധത്തിനെതിരെ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ

ഡൽഹി ജന്തർമന്ദറിൽ നടന്ന വിദ്യാർഥി പ്രക്ഷോഭത്തിനെതിരെ കേരള ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് മാർ ബസേലിയസ് കോളേജിലെ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സംസാരിക്കവെയാണ് ഗവർണറുടെ വിവാദ പരാമർശം. ജന്തർമന്ദറിൽ കണ്ട കാഴ്ചകൾ രാജ്യത്തെ യുവതലമുറയുടെ ശരിയായ പ്രതീക്ഷയുടെ മുഖമല്ലെന്ന് അദ്ദേഹം വ്യക്തമാക്കുകയുണ്ടായി നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരെ രാജ്യതലസ്ഥാനത്ത് നടന്ന സമര രീതികളിലും പ്രതിഷേധത്തോടുമുള്ള സമീപനത്തിലുമാണ് ഗവർണർ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്. ജനാധിപത്യപരമായ രീതിയിൽ ആവശ്യങ്ങൾ ഉന്നയിക്കാനും സമരം ചെയ്യാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്. […]

Read More

ചിറയിൻകീഴ് സംഘർഷം: രമ്യ ഹരിദാസിനെതിരെ അച്ചടക്ക നടപടി ഉണ്ടാകില്ലെന്ന് സൂചന

കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചയായ ചിറയിൻകീഴ് കയ്യാങ്കളി വിവാദത്തിൽ എം.എൽ.എ രമ്യ ഹരിദാസിനെതിരെ തൽക്കാലം കടുത്ത അച്ചടക്ക നടപടികൾ വേണ്ടെന്ന് കോൺഗ്രസ് നേതൃത്വത്തിന്റെ തീരുമാനം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകളെയും രാഷ്ട്രീയ സാഹചര്യങ്ങളെയും ഈ വിഷയം ബാധിക്കരുതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പ്രശ്നം രമ്യതയിൽ പരിഹരിക്കാൻ പാർട്ടി നീക്കം നടത്തിയത്. കഴിഞ്ഞ ദിവസങ്ങളിൽ മണ്ഡലത്തിൽ തിരിച്ചെത്തിയ രമ്യ ഹരിദാസ്, കെ.പി.സി.സി അധ്യക്ഷൻ നിയോഗിച്ച എം.എം. ഹസൻ അധ്യക്ഷനായ അന്വേഷണ സമിതിക്ക് മുമ്പാകെ നേരിട്ടെത്തി വിശദീകരണം നൽകിയിരുന്നു. സംഭവത്തിൽ എം.എൽ.എയുടെ ഭാഗത്തുനിന്ന് ചില […]

Read More

വൈദ്യുതി പ്രതിസന്ധി: അത്ഭുതങ്ങൾ പെട്ടെന്ന് കാട്ടാനാകില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം കുത്തനെ ഉയരുകയും അഖിലേന്ത്യാ തലത്തിൽ ഉത്പാദനം കുറയുകയും ചെയ്യുമ്പോള്‍ വിതരണം തടസ്സപ്പെടുമെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ്. ഇന്ന് മാധ്യമങ്ങളോട് സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സ്വിച്ചിട്ട പോലെ പെട്ടെന്ന് പരിഹരിക്കാവുന്ന ഒന്നല്ല നിലവിലെ വൈദ്യുതി പ്രതിസന്ധിയെന്നും, ജനം കാര്യങ്ങൾ ഉൾക്കൊണ്ട് സഹകരിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഉപഭോഗത്തിൽ ആയിരത്തിലധികം മെഗാവാട്ടിന്റെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനവും കടുത്ത ചൂടും മൂലം സംസ്ഥാനത്തെ വൈദ്യുതി ആവശ്യം 5,200 മെഗാവാട്ടിലേക്ക് ഉയർന്നെങ്കിലും, […]

Read More

മൈക്രോഫിനാൻസ് തട്ടിപ്പ്: പ്രതികളെ സംരക്ഷിക്കുന്നുണ്ടോയെന്ന് ഹൈക്കോടതി

എസ്.എൻ.ഡി.പി യോഗം മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ പ്രതികൾക്കെതിരെ പ്രോസിക്യൂഷൻ അനുമതി വൈകുന്നതിൽ സർക്കാരിനും ഉദ്യോഗസ്ഥർക്കുമെതിരെ ഇന്ന് കേരള ഹൈക്കോടതിയുടെ രൂക്ഷവിമർശനം. ചില പ്രതികളെ മാത്രം സർക്കാർ ബോധപൂർവ്വം സംരക്ഷിക്കാൻ ശ്രമിക്കുകയാണോ എന്ന് കോടതി സംശയം പ്രകടിപ്പിച്ചു. വെള്ളാപ്പള്ളി നടേശൻ ഉൾപ്പെടെയുള്ളവർ പ്രതിയായ കേസിൽ പ്രോസിക്യൂഷൻ അനുമതി നൽകുന്നത് മനഃപൂർവം വൈകിപ്പിക്കുന്ന നടപടിയെ ജസ്റ്റിസ് എ. ബദറുദ്ദീന്റെ ബെഞ്ച് ശക്തമായി ചോദ്യം ചെയ്തു. കോടതിയുടെ കർശന നിർദ്ദേശമുണ്ടായിട്ടും ഫയലുകളിൽമേൽ സമയബന്ധിതമായി നടപടിയെടുക്കാത്തത് ശരിയല്ലെന്നും, തുടർച്ചയായി വീഴ്ച വരുത്തുന്നത് ഭരണപരമായ […]

Read More

ഇഡി നീക്കത്തില്‍ പിണറായിയെ പിന്തുണയ്ക്കില്ലെന്ന് സിപിഐ

കേരള രാഷ്ട്രീയത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നീക്കത്തില്‍, മുൻ മുഖ്യമന്ത്രി പിണറായി വിജയന് അന്ധമായ പിന്തുണ നൽകേണ്ടതില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടേറിയേറ്റ് യോഗത്തിൽ തീരുമാനം. ഇന്നലെ ചേർന്ന യോഗത്തിലാണ് രാഷ്ട്രീയ താത്പര്യങ്ങൾക്ക് അപ്പുറം നിയമപരമായ വഴിക്ക് കാര്യങ്ങൾ നീങ്ങട്ടെ എന്ന നിലപാട് പാർട്ടി സ്വീകരിച്ചത്. പിണറായി വിജയനും മകൾ ടി. വീണയ്ക്കും എതിരെ സിഎംആർഎൽ (CMRL) മാസപ്പടി കേസിൽ ഇഡി കത്തുകളും തുടർനടപടികളും ശക്തമാക്കിയ സാഹചര്യത്തിലാണ് എൽഡിഎഫിലെ പ്രധാന ഘടകകക്ഷിയായ സിപിഐയുടെ ഈ […]

Read More

കാൽ നൂറ്റാണ്ട് പിന്നിട്ട് ലോകത്തെ പിടിച്ചുകുലുക്കിയ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണം

ലോക ചരിത്രത്തെയും സുരക്ഷാ സമവാക്യങ്ങളെയും ആഴത്തിൽ മാറ്റിമറിച്ച യുഎസിലെ വേൾഡ് ട്രേഡ് സെന്റർ ഭീകരാക്രമണത്തിന് ഇന്ന് ഇരുപത്തിയഞ്ച് വയസ്സ്. 2001 സെപ്റ്റംബർ 11-ന് അൽ-ഖ്വൈദ ഭീകരർ റാഞ്ചിയെടുത്ത യാത്രാവിമാനങ്ങൾ ഉപയോഗിച്ച് നടത്തിയ ഈ കൂട്ടക്കുരുതിക്ക് കാൽനൂറ്റാണ്ട് തികയുമ്പോൾ, ലോകം വേദനയോടെയും ആദരവോടെയും ആ കറുത്ത ദിനത്തെ സ്മരിക്കുകയാണ്. അമേരിക്കയുടെ സാമ്പത്തിക പ്രൗഢിയുടെ പ്രതീകമായിരുന്ന ന്യൂയോർക്കിലെ ഇരട്ട ടവറുകളിലേക്ക് വിമാനങ്ങൾ ഇടിച്ചുകയറ്റിയ ആ ദുരന്തത്തിൽ ഏകദേശം 3,000ത്തോളം നിരപരാധികളാണ് ജീവൻ വെടിഞ്ഞത്. വേൾഡ് ട്രേഡ് സെന്ററിനു പുറമെ പെന്റഗണും […]

Read More

വനിതാ ഏഷ്യാ കപ്പ് സെമിയിൽ ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ച് ഇന്ത്യ ഫൈനലിൽ

വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ ഇന്ത്യക്ക് ഗംഭീര പ്രവേശനം. ഇന്നലെ ദുബായ് ഇന്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ ഒന്നാം സെമിഫൈനലിൽ ബംഗ്ലാദേശിനെ 40 റൺസിന് തോൽപ്പിച്ചാണ് ഹർമൻപ്രീത് കൗറും സംഘവും കിരീടപ്പോരാട്ടത്തിന് യോഗ്യത നേടിയത്. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെയാണ് ഇന്ത്യൻ പടയുടെ കുതിപ്പ്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 149 റൺസ് എടുത്തു. തകർപ്പൻ ബാറ്റിംഗുമായി കളം വാണ ഓപ്പണർ ഷഫാലി വർമ്മയാണ് ഇന്ത്യൻ […]

Read More

പിണറായിക്കെതിരെ ഇഡി കത്ത്: തെളിവുകളില്ല, ഉള്ളത് മൊഴികൾ മാത്രം

ഇന്നലെ പുറത്തുവന്ന സിഎംആര്‍എല്‍ – എക്‌സാലോജിക് മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) കത്ത് കേരള രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചയാകുന്നു. അഴിമതി നിരോധന നിയമപ്രകാരം പിണറായി വിജയന്‍, മകള്‍ വീണ ടി., മുന്‍ മന്ത്രി മുഹമ്മദ് റിയാസ് എന്നിവര്‍ക്കെതിരെ കേസെടുത്ത് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യണമെന്നാണ് ഇഡിയുടെ ആവശ്യം. സംസ്ഥാന പോലീസ് മേധാവിക്ക് കൈമാറിയ ഈ കത്ത് ലഭിച്ചതിന് പിന്നാലെ സര്‍ക്കാര്‍ തലത്തില്‍ നിയമോപദേശങ്ങള്‍ തേടിക്കൊണ്ടിരിക്കുകയാണ്. എന്നാല്‍, ഇഡി കത്തില്‍ പിണറായി വിജയനെതിരെ പ്രകടമായ തെളിവുകളൊന്നുമില്ലെന്നും ഉള്ളത് […]

Read More

മൊബൈൽ വെളിച്ചത്തിൽ ജൂഡോ ചാമ്പ്യൻഷിപ് : പവർകട്ടിൽ വലഞ്ഞ് പാലക്കാട്

സംസ്ഥാനത്ത് അപ്രഖ്യാപിത പവർകട്ട് സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കുമ്പോൾ, കായികമേഖലയും കടുത്ത പ്രതിസന്ധിയിൽ. കഴിഞ്ഞ ദിവസം പാലക്കാട് ചിറ്റൂർ നെഹ്റു ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ ജൂഡോ ചാമ്പ്യൻഷിപ്പാണ് വൈദ്യുതി മുടക്കം കാരണം ഇരുട്ടിലായത്. മുന്നറിയിപ്പില്ലാതെ വൈദ്യുതി നിലച്ചതോടെ വാശിയേറിയ മത്സരങ്ങൾ താത്കാലികമായി മൊബൈൽ ഫോൺ ടോർച്ചുകളുടെ വെളിച്ചത്തിൽ നടത്തേണ്ടി വന്നു. രാവിലെ മുതൽ ആരംഭിച്ച ചാമ്പ്യൻഷിപ്പിന്റെ അവസാന ഘട്ട മത്സരങ്ങൾ പുരോഗമിക്കുന്നതിനിടയാണ് രാത്രി 7.30-ഓടെ വൈദ്യുതി മുടങ്ങിയത്.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നാനൂറിലധികം മത്സരാർത്ഥികളാണ് ഈ ടൂർണമെന്റിൽ മാറ്റുരയ്ക്കാൻ […]

Read More

ഹൂതികളുടെ മിന്നലാക്രണം: യെമനിലെ തന്ത്രപ്രധാനമായ മോഖ നഗരം പിടിച്ചെടുത്തു

യെമനിൽ ഇറാന്റെ പിന്തുണയോടെ പ്രവർത്തിക്കുന്ന ഹൂതി വിമതർ പുതിയ മുന്നേറ്റത്തിൽ. ചെങ്കടലിലെ അതീവ തന്ത്രപ്രധാനമായ തുറമുഖ നഗരമായ മോഖയുടെ (അൽ-മഖാ) നിയന്ത്രണം ഹൂതികൾ പിടിച്ചെടുത്തതായി ഔദ്യോഗിക വൃത്തങ്ങൾ സ്ഥിരീകരിച്ചു. സൗദി അറേബ്യയുടെ പിന്തുണയുള്ള യെമൻ സർക്കാർ അനുകൂല സേനയെ തുരത്തിയാണ് ഹൂതികൾ ഈ നിർണായക മുന്നേറ്റം നടത്തിയിരിക്കുന്നത്. ആഗോള വാണിജ്യത്തിന്റെയും ചരക്കുനീക്കത്തിന്റെയും സിരാകേന്ദ്രമായ ബാബ് അൽ-മന്ദബ് കടലിടുക്കിന് സമീപത്താണ് മോഖ നഗരം സ്ഥിതി ചെയ്യുന്നത്. അതിനാൽത്തന്നെ, ഈ നഗരത്തിന്റെ പതനം അന്താരാഷ്ട്ര തലത്തിൽ വലിയ ആശങ്കകൾക്കാണ് വഴിവെച്ചിരിക്കുന്നത്. […]

Read More