ഡ്രൈവറുടെ സമയോചിത ഇടപെടൽ: പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു; വൻദുരന്തം വഴിമാറി
പട്ടാമ്പിയിൽ ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചുണ്ടായ അപകടത്തിൽ നിന്ന് യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്ന് പുലർച്ചെ 4.30ഓടെ പട്ടാമ്പി – പെരിന്തൽമണ്ണ റോഡിൽ പുതിയ ഫിഷ് മാർക്കറ്റിന് സമീപമായിരുന്നു നാടിനെ മുൾമുനയിലാക്കിയ സംഭവം. പെരിന്തൽമണ്ണയിൽ നിന്ന് കോട്ടയത്തേക്ക് പോകുകയായിരുന്ന സൂപ്പർ ക്ലാസ് ബസിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാർ ഉറക്കത്തിൽ ആണ്ടുനിൽക്കുന്ന പുലർച്ചെയുള്ള സമയത്ത് ബസിന്റെ മുൻഭാഗത്തുനിന്ന് തീയും പുകയും ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽ പെടുകയായിരുന്നു. അപകടത്തിന്റെ ഭീകരത മനസിലാക്കിയ ഡ്രൈവർ ഒട്ടും സമയം കളയാതെ റോഡരികിൽ വാഹനം നിർത്തി […]