അവിശ്വാസം നേരിടാൻ ‘ജന്തര്‍ മന്തര്‍ സീസണ്‍ 2’: സൂചന നൽകി കോക്രോച്ച് ജനത പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ
രാജ്യത്തെ യുവാക്കളുടെ തൊഴിലില്ലായ്മയും രാഷ്ട്രീയ അവഗണനയും ലക്ഷ്യമിട്ട് രൂപംകൊണ്ട ‘കോക്രോച്ച് ജനത പാർട്ടി’ (CJP) വീണ്ടും പ്രക്ഷോഭങ്ങൾക്ക് കളമൊരുക്കുന്നു. പാർട്ടി വോളണ്ടിയർമാരുടെ യോഗത്തിന് അനുമതി നിഷേധിക്കപ്പെട്ടതിനെത്തുടർന്ന്, ഏറെ ചർച്ച ചെയ്യപ്പെട്ട പ്രക്ഷോഭത്തിന്റെ രണ്ടാം ഘട്ടം ഉടൻ ഉണ്ടാകുമെന്ന നിർണായക സൂചന പാർട്ടി സ്ഥാപകൻ അഭിജീത് ദീപ്‌കെ നൽകി. ഇന്നലെ (ബുധനാഴ്ച) ഡൽഹിയിൽ നടന്ന സംഭവവികാസങ്ങൾക്ക് പിന്നാലെയാണ് ഈ പ്രഖ്യാപനം പുറത്തുവന്നത്. ഡൽഹിയിലെ നാരൈനയിൽ നിശ്ചയിച്ചിരുന്ന സി.ജെ.പി വോളണ്ടിയർമാരുടെ യോഗം അവസാന നിമിഷമാണ് റദ്ദാക്കപ്പെട്ടത്. ഭരണകക്ഷിയായ ബി.ജെ.പിയുടെ ഭാഗത്തുനിന്നുള്ള […]