Blog Post

Karanavars > News >

 അർജുൻ ആയങ്കി കേസ്: തെളിവെടുപ്പ് പൂർത്തിയായി; പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും

സമൂഹമാധ്യമങ്ങളിലൂടെ പൊലീസ് ഉദ്യോഗസ്ഥരെ വെല്ലുവിളിക്കുകയും വധഭീഷണി മുഴക്കുകയും ചെയ്ത കേസിൽ അറസ്റ്റിലായ പ്രതി അർജുൻ ആയങ്കിയുടെ തെളിവെടുപ്പ് നടപടികൾ പൂർത്തിയായി. മൂന്ന് ദിവസത്തെ പൊലീസ് കസ്റ്റഡി കാലാവധി അവസാനിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് ഇയാളെ കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസങ്ങളിൽ ഒളിവിൽ കഴിഞ്ഞിരുന്ന കണ്ണൂർ തളിപ്പറമ്പ്, പയ്യന്നൂർ തുടങ്ങിയ പ്രധാന കേന്ദ്രങ്ങളിൽ എത്തിച്ചാണ് പൊലീസ് തെളിവെടുപ്പ് പൂർത്തിയാക്കിയത്. ഒളിവിലായിരുന്ന സമയത്ത് വിവാദ പോസ്റ്റുകൾ ഇടാൻ ഉപയോഗിച്ച ഐഫോൺ 16 പ്രോ ഫോൺ കണ്ണൂരിലെ അഭിഭാഷകന്റെ അപ്പാർട്ട്‌മെന്റിന് സമീപത്തെ ഷൂ […]

Read More

ചൈനീസ് താരിഫ് തിരിമറി: ഇന്ത്യയടക്കം 40 രാജ്യങ്ങൾക്കെതിരെ അമേരിക്കൻ റിപ്പോർട്ട്

ചൈനീസ് ഉൽപ്പന്നങ്ങളുടെ മേലുള്ള ഉയർന്ന അമേരിക്കൻ താരിഫുകൾ മറികടക്കാൻ ഇന്ത്യയടക്കം 40-ലധികം രാജ്യങ്ങൾ അനധികൃതമായി സഹായിച്ചതായി യുണൈറ്റഡ് സ്റ്റേറ്റ്സ് ആരോപിച്ചു. ഇന്നലെ പുറത്തുവിട്ട ‘ദി ഗ്രേറ്റ് ട്രാൻസ്‌ഷിപ്പ്‌മെന്റ് സ്കാം’ എന്ന പുതിയ റിപ്പോർട്ടിലാണ് യു.എസിന്റെ ഈ നിർണായക വെളിപ്പെടുത്തൽ. യു.എസ് പ്രസിഡന്റിന്റെ വ്യാപാര ഉപദേഷ്ടാവായ പീറ്റർ നവാരോയാണ് ഈ റിപ്പോർട്ട് പുറത്തുവിട്ടത്. ചൈനീസ് കയറ്റുമതി മറ്റ് രാജ്യങ്ങൾ വഴി റൂട്ട് ചെയ്ത് ഉൽപ്പന്നങ്ങളുടെ യഥാർത്ഥ ഉറവിടം മറയ്ക്കുന്ന ‘ഷാഡോ ട്രാൻസ്‌ഷിപ്പ്‌മെന്റ് നെറ്റ്‌വർക്ക്’ ഈ രാജ്യങ്ങൾ പ്രവർത്തിപ്പിക്കുന്നു എന്നാണ് […]

Read More

പോലീസിൽ കൂട്ടത്തോടെയുള്ള സ്ഥലം മാറ്റം , പാലക്കാട് 70 പേർക്ക് മാറ്റം; സേനയിൽ കടുത്ത അമർഷം

പാലക്കാട് ജില്ലയിൽ പൊലീസ് സേനയിൽ വൻ അഴിച്ചുപണി. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി പ്രവർത്തിച്ച വുമൺ സിവിൽ പൊലീസ് ഓഫീസർമാരും സിവിൽ പൊലീസ് ഓഫീസർമാരും ഉൾപ്പെടെയുള്ള 70 ഉദ്യോഗസ്ഥരെയാണ് ഇന്നലെ ഒന്നിച്ച് ജില്ലാ പോലീസ് മേധാവി പുനർവിന്യസിച്ചത്. ദൂരസ്ഥലങ്ങളിലേക്കും മറ്റ് സ്റ്റേഷനുകളിലേക്കും ഉള്ള ഈ കൂട്ടസ്ഥലംമാറ്റ നടപടി സേനാംഗങ്ങൾക്കിടയിൽ വലിയ അമർഷത്തിനും പ്രതിഷേധത്തിനും ഇടയാക്കിയിട്ടുണ്ട്. തങ്ങൾ നൽകിയ ചോയ്സ് (ഓപ്ഷൻ) പരിഗണിക്കാതെയാണ് പലരെയും അർഹതപ്പെട്ട സ്റ്റേഷനുകളിൽ നിന്ന് ദൂരെയുള്ള മറ്റു സ്റ്റേഷനുകളിലേക്ക് മാറ്റിയിരിക്കുന്നതെന്നാണ് ഉദ്യോഗസ്ഥരുടെ പ്രധാന പരാതി. കുടുംബപരമായ […]

Read More

ഉത്തരാഖണ്ഡ് ദുരന്തം: തുരങ്കത്തിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചുകയറി 7 തൊഴിലാളികൾക്ക് ദാരുണാന്ത്യം

ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ നിർമാണത്തിലിരുന്ന ജലവൈദ്യുത പദ്ധതിയുടെ തുരങ്കത്തിലുണ്ടായ വലിയ അപകടത്തിൽ പ്രദീപ് സിംഗ്, മുകേഷ്, ദുൽതം ശർമ്മ എന്നിവരുൾപ്പെടെ ഏഴ് തൊഴിലാളികൾ ദാരുണമായി കൊല്ലപ്പെട്ടു. ഇന്നലെ വൈകുന്നേരത്തോടെയാണ് നാടിനെ ഞെട്ടിച്ച ഈ ദുരന്തം സംഭവിച്ചത്. പീപൽക്കോട്ടി പ്രദേശത്ത് തെഹ്രി ഹൈഡ്രോ ഡെവലപ്‌മെന്റ് കോർപറേഷന്റെ (THDC) കീഴിലുള്ള തുരങ്ക നിർമാണ ജോലികൾ നടക്കുന്നതിനിടയിലാണ് അപകടമുണ്ടായത്. കനത്ത മഴയെ തുടർന്നുണ്ടായ മണ്ണിടിച്ചിലിനെത്തുടർന്ന് തുരങ്കത്തിനുള്ളിലേക്ക് വൻതോതിൽ വെള്ളവും അവശിഷ്ടങ്ങളും ഇരച്ചെത്തുകയായിരുന്നു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന 22 തൊഴിലാളികൾ തുരങ്കത്തിനുള്ളിൽ കുടുങ്ങിപ്പോയി. […]

Read More

രാജ്യത്തിന്റെ താല്‍പ്പര്യമാണ് മുഖ്യം; കേന്ദ്ര നയത്തിനെതിരെ രാഹുല്‍ ഗാന്ധി

രാജ്യാന്തര ബന്ധങ്ങളില്‍ വെറും സൗഹൃദ പ്രകടനങ്ങള്‍ക്കും ആലിംഗനങ്ങള്‍ക്കും മാത്രം പ്രാധാന്യം നല്‍കുന്ന നയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. വിദേശനയം എന്നാല്‍ രാഷ്ട്രീയ നേതാക്കളെ കെട്ടിപ്പിടിക്കുകയല്ലെന്നും, രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയാണ് പ്രധാനമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഇന്നലെ നടന്ന രചനാത്മക് കോണ്‍ഗ്രസ് ദേശീയ കണ്‍വെന്‍ഷനില്‍ സംസാരിക്കവെയാണ് അദ്ദേഹം കേന്ദ്ര സര്‍ക്കാരിന്റെ നയപരമായ സമീപനത്തെ ചോദ്യം ചെയ്തത്. വിദേശ രാജ്യങ്ങളുമായുള്ള നയതന്ത്ര ബന്ധം കേവലം സൗഹൃദ സന്ദര്‍ശനങ്ങള്‍ക്കപ്പുറമുള്ള വലിയ ഉത്തരവാദിത്തമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. താന്‍ കുട്ടിയായിരുന്നപ്പോള്‍ […]

Read More

ഹോർമുസ് കടലിടുക്ക് ആരുടെ നിയന്ത്രണത്തിൽ? ട്രംപിന്റെ അവകാശവാദം തള്ളി ഇറാൻ സൈന്യം

ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കയ്യിലാണെന്ന യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദം ഇറാൻ സൈന്യം ഔദ്യോഗികമായി തള്ളി. സായുധ സേനയുടെ അനുമതിയും മേൽനോട്ടവും ഇല്ലാതെ ഒരു വാണിജ്യ കപ്പലിനോ എണ്ണക്കപ്പലിനോ ഈ പാതയിലൂടെ സുരക്ഷിതമായി യാത്ര ചെയ്യാൻ കഴിയില്ലെന്ന് ഇറാൻ കത്ത് അൽ-അൻബിയ സെൻട്രൽ ഹെഡ്ക്വാർട്ടേഴ്സ് വക്താവ് വ്യക്തമാക്കി. കഴിഞ്ഞ ദിവസം, ഹോർമുസ് കടലിടുക്കിൽ അമേരിക്കയ്ക്ക് സമ്പൂർണ്ണ നിയന്ത്രണമുണ്ടെന്നും അത് തുടരുമെന്നുമായിരുന്നു ട്രംപിന്റെ അവകാശവാദം. അമേരിക്കൻ നാവികസേനയുടെ ഉപരോധം ഉരുക്കുപോലെ ശക്തമാണെന്നും ഇറാനു ഇതിൽ […]

Read More

കനത്ത മഴ തുടരുന്നു, 6 ജില്ലകളിൽ യെല്ലോ അലെർട് ; ജാഗ്രത പാലിക്കാൻ നിർദ്ദേശം

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മഴയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിൽ ജാഗ്രത ശക്തമാക്കിയിട്ടുണ്ട്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കുകൂട്ടലുകൾ അനുസരിച്ച്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ എന്നീ ആറ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കൊപ്പം ഇടിമിന്നലിനും മണിക്കൂറിൽ ശക്തമായ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിലെ മഴയെത്തുടർന്ന് മലയോരമേഖലകളിലും തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. […]

Read More

കാണാതായ പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യക്കായി തിരച്ചിൽ ഊർജ്ജിതം

കണ്ണൂർ പെരിങ്ങത്തൂരിൽ നിന്ന് “ഞാൻ കാശിക്ക് പോകുന്നു, ഇനിയുള്ള ജീവിതം അവിടെ ജീവിച്ച് ദൈവത്തോടലിയും” എന്ന് കത്തെഴുതിവെച്ച് നാടുവിട്ട പ്ലസ് ടു വിദ്യാർത്ഥി ശിവസൂര്യക്കായുള്ള പൊലീസിന്റെയും ബന്ധുക്കളുടെയും അന്വേഷണം ഇന്ന് ഒരു ആഴ്ച പിന്നിടുന്നു. കഴിഞ്ഞ ഓഗസ്റ്റ് എട്ടാം തീയതി മുതലാണ് 17കാരനായ ശിവസൂര്യയെ കാണാതായത്. മൊബൈൽ ഗെയിം പതിവാക്കിയതും അതുവഴി പണം നഷ്ടപ്പെട്ടതും പിതാവ് ജിഗീഷ് വിലക്കുകയും, കുട്ടിയുടെ കൈയിൽ നിന്ന് ഫോൺ വാങ്ങി വെക്കുകയും ചെയ്തിരുന്നു. ഇതിൽ മനംനൊന്ത് വീട്ടിൽ ആരുമില്ലാത്ത സമയത്താണ് കുട്ടി […]

Read More

ഫിഫ അനുമതിയില്ലെന്ന് അറിഞ്ഞിട്ടും അർജന്റീന കേരള സന്ദർശന വാഗ്ദാനം; പുറത്തുവന്ന് നിർണായക കരാർ

അർജന്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാനുള്ള മുൻ സർക്കാരിന്റെ നീക്കങ്ങൾ സംബന്ധിച്ച് നിർണായക വിവരങ്ങൾ പുറത്തുവന്നു. ഫിഫയുടെ ഔദ്യോഗിക അനുമതി ലഭിച്ചിട്ടില്ലെന്ന് പൂർണ്ണമായി ബോധ്യമുള്ളിട്ടും, ടീം കേരളത്തിലെത്തുമെന്ന തരത്തിൽ മുൻ സർക്കാരും സ്പോൺസർമാരും ജനങ്ങൾക്ക് നൽകിയത് വ്യാജ വാഗ്ദാനങ്ങളാണെന്ന് വ്യക്തമാക്കുന്ന അന്തിമ കരാറിന്റെ പകർപ്പാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. അർജന്റീന ഫുട്ബോൾ അസോസിയേഷനും (AFA) മുഖ്യ സ്പോൺസർമാരായ റിപ്പോർട്ടർ ബ്രോഡ്കാസ്റ്റിങ് കമ്പനിയും തമ്മിൽ ഒപ്പുവെച്ച കരാറിലാണ് ഫിഫ അനുമതി സംബന്ധിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. ഫിഫയുടെ അനുമതി ഉറപ്പുനൽകാൻ കഴിയില്ലെന്നും […]

Read More

 നരേന്ദ്രമോദിയും അമിത് ഷായും സഭയിൽ; വന്ദേമാതരത്തോടെ വർഷകാല സമ്മേളനത്തിന് സമാപനം

ശക്തമായ പ്രതിപക്ഷ പ്രതിഷേധങ്ങൾക്കും നാടകീയ സംഭവവികാസങ്ങൾക്കും ഒടുവിൽ പാർലമെന്റിന്റെ വർഷകാല സമ്മേളനം ഇന്ന് അനിശ്ചിതകാലത്തേക്ക് പിരിഞ്ഞു. സമ്മേളനത്തിന്റെ അവസാന ദിനത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും സഭയിലെത്തിയിരുന്നു. തുടർന്ന് ‘വന്ദേമാതരം’ ആലപിച്ചുകൊണ്ടാണ് ഇരുസഭകളും ഇന്നലെ ഔദ്യോഗികമായി സമാപിച്ചത്. നീറ്റ് പരീക്ഷാ വിവാദവും വിദ്യാർത്ഥി സമരങ്ങളും രാമക്ഷേത്രവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഉയർത്തിക്കാട്ടി പ്രതിപക്ഷം തുടക്കം മുതൽ നടത്തിയ കടുത്ത പ്രതിഷേധങ്ങൾ കാരണം സമ്മേളനത്തിന്റെ ഭൂരിഭാഗം ദിവസങ്ങളും സ്തംഭനാവസ്ഥയിലായിരുന്നു. പ്രതിപക്ഷത്തിന്റെ ആവശ്യപ്രകാരം അവസാന ദിനമായ ഇന്ന് […]

Read More