Blog Post

Karanavars > News > Economy > സ്വർണ വിലയിൽ ആശ്വാസകരമായ ഇടിവ്; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

സ്വർണ വിലയിൽ ആശ്വാസകരമായ ഇടിവ്; വെള്ളി വില മാറ്റമില്ലാതെ തുടരുന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ കുറവ് രേഖപ്പെടുത്തി. അന്താരാഷ്ട്ര വിപണിയിലെ മാറ്റങ്ങളാണ് കേരളത്തിലെ വിപണിയിലും പ്രതിഫലിക്കുന്നത്. ഇന്ന് 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 15 രൂപയും ഒരു പവന് 120 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഇന്ന് കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 14,270 രൂപയിലും ഒരു പവന് 1,14,160 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഇക്കഴിഞ്ഞ ശനിയാഴ്ച ഒരു പവൻ സ്വർണത്തിന് 1,14,280 രൂപയെന്ന നിലയിലാണ് വിപണി വ്യാപാരം ക്ലോസ് ചെയ്തിരുന്നത്. വിവാഹ സീസണെയും മറ്റും ആശ്രയിച്ചുനിൽക്കുന്ന സാധാരണക്കാർക്കും സ്വർണപ്േരാമികൾക്കും ഈ വിലയിടിവ് ചെറിയൊരു ആശ്വാസമായി മാറിയിട്ടുണ്ട്. എന്നാൽ, സംസ്ഥാനത്ത് ഇന്ന് വെള്ളി വിലയിൽ യാതൊരുവിധ മാറ്റവുമില്ലാതെ പഴയ നിരക്കിൽ തന്നെ തുടരുകയാണ്. ഒരു ഗ്രാം വെള്ളിക്ക് 255 രൂപയും, 10 ഗ്രാം വെള്ളിക്ക് 2,550 രൂപയുമാണ് വിപണിയിൽ   രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള വിപണിയിലെ ട്രെൻഡുകൾക്കനുസരിച്ച് വരുന്ന ദിവസങ്ങളിലും വിലയിൽ മാറ്റങ്ങൾ ഉണ്ടായേക്കാം എന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ.

Leave a comment

Your email address will not be published. Required fields are marked *