റൈഡിന് മുൻപ് ടിപ്പ് ചോദിക്കരുത് ; ഊബർ, റാപ്പിഡോ ആപ്പുകൾക്ക് കേന്ദ്ര നിർദേശം
ഓൺലൈൻ ടാക്സി, ബൈക്ക് ടാക്സി ബുക്കിംഗ് ആപ്പുകൾക്ക് കർശന നിർദേശവുമായി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം. യാത്രയ്ക്ക് മുൻപ് ‘അഡ്വാൻസ് ടിപ്പ്’ (Advance Tip) ആവശ്യപ്പെടുന്ന രീതിയിലുള്ള സന്ദേശങ്ങളും ഓപ്ഷനുകളും ആപ്പുകളിൽ നിന്നും അടിയന്തരമായി നീക്കം ചെയ്യണമെന്ന് മന്ത്രാലയം ഉത്തരവിട്ടു. ഊബർ (Uber), റാപ്പിഡോ (Rapido) തുടങ്ങിയ പ്രമുഖ റൈഡ് അഗ്രിഗേറ്റർ കമ്പനികൾക്കാണ് ഈ പുതിയ ഉത്തരവ് ബാധകമായിട്ടുള്ളത്. യാത്ര ബുക്ക് ചെയ്യുമ്പോൾ ‘കൂടുതൽ ടിപ്പ് നൽകിയാൽ ഡ്രൈവർമാർ റൈഡ് വേഗത്തിൽ സ്വീകരിച്ചേക്കാം’ എന്ന തരത്തിലുള്ള പ്രലോഭനങ്ങളും […]