Blog Post

Karanavars > News >

ഉത്തർപ്രദേശ് പടക്കശാലാ സ്ഫോടനം: ഉടമയെ ഏറ്റുമുട്ടലിലൂടെ പിടിയിൽ

ഉത്തർപ്രദേശിലെ കൗശാംബിയിലുണ്ടായ ഭീകരമായ പടക്കനിർമ്മാണശാലാ സ്ഫോടനവുമായി ബന്ധപ്പെട്ട് മുഖ്യപ്രതിയും ഫാക്ടറി ഉടമയുമായ നൗഷാദ് പോലീസ് ഏറ്റുമുട്ടലിൽ പിടിയിലായി. ചൊവ്വാഴ്ച പുലർച്ചെയോടെയാണ് കൗശാംബിയിലെ സയ്യിദ് സരാവാൻ മേഖലയിൽ വെച്ച് പോലീസുമായുള്ള ഏറ്റുമുട്ടലുണ്ടായത്. പ്രയാഗ്രാജ്-കൗശാംബി അതിർത്തിയിലെ മനോരി മേഖലയിൽ തിങ്കളാഴ്ച ഉച്ചയോടെയായിരുന്നു നാശം വിതച്ച ആ വലിയ സ്ഫോടനം നടന്നത്. അനധികൃതമായി പ്രവർത്തിച്ചിരുന്ന പടക്ക ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ എട്ട് കുട്ടികൾ ഉൾപ്പെടെ 11 പേർ സംഭവസ്ഥലത്ത് വെച്ച് തന്നെ ദാരുണമായി കൊല്ലപ്പെട്ടിരുന്നു. സ്ഫോടനത്തിന്റെ തീവ്രതയിൽ സമീപത്തെ നിരവധി വീടുകൾ പൂർണ്ണമായും […]

Read More

മാണി സി. കാപ്പന് ചെക്ക് കേസിൽ ഒരു വർഷം തടവും 5.30 കോടി പിഴയും വിധിച്ചു മുംബൈ ബോറിവലി കോടതി

ചെക്ക് ബൗൻസ് കേസുമായി ബന്ധപ്പെട്ട് പാലാ എം.എൽ.എ മാണി സി. കാപ്പന് കനത്ത തിരിച്ചടി. മുംബൈ ബോറിവലി മജിസ്ട്രേറ്റ് കോടതിയാണ് അദ്ദേഹത്തിന് ഒരു വർഷത്തെ ലളിതമായ തടവും 5.30 കോടി രൂപ പിഴയും വിധിച്ചത്. മുംബൈയിലെ പ്രമുഖ വ്യവസായിയായ ദിനേശ് മേനോൻ നൽകിയ കേസിലാണ് വിധി. കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡിന്റെ (കിയാൽ) ഓഹരികൾ വാഗ്ദാനം ചെയ്ത് ലക്ഷക്കണക്കിന് രൂപ വാങ്ങി വഞ്ചിച്ചു എന്നാണ് പ്രധാന പരാതി. ഈ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് നൽകിയ ചെക്കുകൾ മടങ്ങിയതിനെത്തുടർന്നാണ് […]

Read More

മുന്നറിയിപ്പ് കാറ്റിൽപ്പറത്തി ഇറാൻ; ഗൾഫിലെ യുഎസ്‌ കേന്ദ്രങ്ങളിൽ മിസൈലാക്രമണം

ഡൊണാൾഡ് ട്രംപിന്റെ കടുത്ത മുന്നറിയിപ്പുകളെ പൂർണ്ണമായും തള്ളിക്കൊണ്ട് മിഡിൽ ഈസ്റ്റിലെ അമേരിക്കൻ സൈനിക കേന്ദ്രങ്ങൾക്ക് നേരെ ഇറാൻ വൻ മിസൈൽ-ഡ്രോൺ ആക്രമണം അഴിച്ചുവിട്ടു. ഇന്ന് പുലർച്ചെയോടെയാണ് ജോർദാൻ, കുവൈറ്റ്, ബഹ്റൈൻ എന്നീ രാജ്യങ്ങളിലെ യുഎസ് ലക്ഷ്യസ്ഥാനങ്ങൾ ലക്ഷ്യമാക്കി ഇറാൻ ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും വർഷിച്ചത്. അമേരിക്കൻ സൈന്യം ഇറാനിയൻ കേന്ദ്രങ്ങൾക്ക് നേരെ നടത്തിയ വ്യോമാക്രമണങ്ങൾക്ക് പിന്നാലെയാണ് ടെഹ്റാന്റെ ഈ പ്രത്യാക്രമണം. ജോർദാൻ വ്യോമാതിർത്തിയിലേക്ക് പ്രവേശിച്ച ബാലിസ്റ്റിക് മിസൈലുകളിൽ ഭൂരിഭാഗവും രാജ്യത്തെ വ്യോമ പ്രതിരോധ സംവിധാനം തകർത്തെന്ന് ജോർദാൻ […]

Read More

അഴിമതി വെച്ചുപൊറുപ്പിക്കില്ല: എക്സൈസ് വിജിലൻസ് പൊളിച്ചെഴുതി; ഉദ്യോഗസ്ഥർക്ക് കർശന മുന്നറിയിപ്പ്!

സംസ്ഥാനത്തെ എക്സൈസ് വിജിലൻസ്, ഇന്റലിജൻസ് വിഭാഗങ്ങളിൽ സർക്കാർ തലത്തിൽ സമഗ്രമായ അഴിച്ചുപണി. അഴിമതിക്കാർക്കും കൃത്യവിലോമം കാട്ടിയ ഉദ്യോഗസ്ഥർക്കുമെതിരെ ശക്തമായ നടപടിയുമായി വകുപ്പ് മുന്നോട്ട്. മന്ത്രി എം. ലിജുവിന്റെയും എക്സൈസ് കമ്മിഷണറുടെയും നേരിട്ടുള്ള ഇടപെടലിനെത്തുടർന്നാണ് 14 ജില്ലകളിലും രഹസ്യാന്വേഷണ വിഭാഗം പൊളിച്ചെഴുതുന്നത്. ബാറുകൾ അനധികൃതമായി സമയം നീട്ടി തുറന്നു പ്രവർത്തിക്കുന്നതിനും, മാസപ്പടികൾക്കും, സമ്മാനങ്ങൾ കൈപ്പറ്റുന്നതിനും കൂട്ടുനിൽക്കുകയും മൗനം പാലിക്കുകയും ചെയ്ത ഉദ്യോഗസ്ഥരെയാണ് ഇന്റലിജൻസ്, വിജിലൻസ് നിരകളിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കുന്നത്. ആസ്ഥാനത്തുനിന്നും കൃത്യമായ നിർദേശങ്ങൾ ലഭിച്ചിട്ടും ആലപ്പുഴ, കോട്ടയം […]

Read More

തിയേറ്ററിലെ ചായ കുടിക്കാൻ ലോണെടുക്കണം: മേയർ വി.വി. രാജേഷ്

സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്ക് തിയേറ്ററുകളിൽ അത്രയധികം പണം ഈടാക്കുന്നത് സാധാരണക്കാരായ സിനിമ പ്രേമികളോട് ചെയ്യുന്ന വലിയ നീതികേടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടന്ന പ്രതികരണത്തിലാണ് തിയേറ്റർ ഉടമകളുടെ കൊള്ളയടിക്ക് എതിരെ മേയർ കടുത്ത വിമർശനം ഉന്നയിച്ചത്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ തിയേറ്ററിനുള്ളിൽ […]

Read More

ഹൈദരാബാദ് സൈനിക കേന്ദ്രത്തിൽ വൻ സുരക്ഷാ വീഴ്ച: 4 എകെ-47 തോക്കുകൾ ഉൾപ്പെടെ 12 ആയുധങ്ങൾ കവർന്നു

രാജ്യത്തെ നടുക്കിയ സുരക്ഷാ വീഴ്ചയിൽ സിക്കന്ദരാബാദ് കന്റോൺമെന്റിലെ മദ്രാസ് റെജിമെന്റ് ആസ്ഥാനത്ത് നിന്ന് ആയുധങ്ങൾ കവർന്നു. നാല് എകെ-47 (AK-47) അസോൾട്ട് റൈഫിളുകൾ, ആറ് പിസ്റ്റളുകൾ, ഒരു ഇൻസാസ് (INSAS) റൈഫിൾ എന്നിവയുൾപ്പെടെ മൊത്തം 12 ആയുധങ്ങളും വെടിയുണ്ടകളുമാണ് കാണാതായിരിക്കുന്നത്. ഇന്ന് പുറത്തുവന്ന ഈ വിവരം രാജ്യത്തെ പ്രതിരോധ മേഖലയെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. കാവൽ സംവിധാനങ്ങളും കർശന സുരക്ഷയുമുള്ള റെജിമെന്റിനുള്ളിൽ അതിക്രമിച്ച് കയറി ആയുധങ്ങൾ മോഷ്ടിച്ചതിന് പിന്നിൽ ഉന്നതതല സഹായമോ ഇൻസൈഡർ ജോലിയോ (സൈനിക കേന്ദ്രവുമായി ബന്ധമുള്ളവരുടെ പങ്ക്) […]

Read More

യുക്രൈനിൽ റഷ്യൻ മിസൈൽ ആക്രമണം: ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടു

ഇന്നലെ ഉക്രൈനിലുണ്ടായ അതിശക്തമായ റഷ്യൻ മിസൈൽ ആക്രമണത്തിൽ ഒരു ഇന്ത്യക്കാരൻ ഉൾപ്പെടെ 12 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ പ്രസിഡന്റ് വൊളോഡിമിർ സെലൻസ്കി സ്ഥിരീകരിച്ചു. തലസ്ഥാനമായ കിവ്, ഒഡേസ ഉൾപ്പെടെയുള്ള വിവിധ പ്രദേശങ്ങൾ ലക്ഷ്യമിട്ട് റഷ്യ നടത്തിയ വ്യോമാക്രമണത്തിലാണ് വൻ ജീവനാശമുണ്ടായത്. റോക്കറ്റുകളും ഡ്രോണുകളും ഉപയോഗിച്ചുള്ള ഈ കടുത്ത ആക്രമണത്തിൽ നിരവധി സാധാരണക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. തലസ്ഥാനമായ കിവിലെ റെയിൽവേ ഡിപ്പോയിലുണ്ടായ ആക്രമണത്തിൽ മാത്രം ഏഴുപേർ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. ബോറിസ്പിൽ മേഖലയിൽ അഞ്ച് നിലകളുള്ള റെസിഡൻഷ്യൽ കെട്ടിടത്തിനും മറ്റ് […]

Read More

കെഎസ്‌യു ആക്രമണ ആരോപണ കേസ്: മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ വെച്ച് മുൻ ആരോഗ്യ മന്ത്രി വീണാ ജോർജിനെ കെഎസ്‌യു പ്രവർത്തകർ ആക്രമിച്ചെന്ന വിവാദ കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി പ്രത്യേക അന്വേഷണ സംഘം (SIT) ഇന്ന് നിർണ്ണായക നടപടികളിലേക്ക് കടക്കുന്നു. കേസിൽ പരാതിക്കാരിയായ വീണാ ജോർജിന്റെയും അന്നേ ദിവസം ഒപ്പമുണ്ടായിരുന്ന ഗൺമാന്റെയും ഔദ്യോഗിക മൊഴി ഇന്ന് എസ്‌ഐടി രേഖപ്പെടുത്തും. കെഎപി നാലാം ബറ്റാലിയൻ കമാൻഡന്റ് യു. പ്രേമന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്. ഈ വർഷം ഫെബ്രുവരി 25-നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. […]

Read More

വിജയ് പ്രധാനമന്ത്രിയാകണം; പ്രധാനമന്ത്രി ചർച്ചയിൽ ഇടഞ്ഞ് കോൺഗ്രസും ടിവികെയും

തമിഴ്നാട് രാഷ്ട്രീയത്തില്‍ പുതിയ രാഷ്ട്രീയ പോരിന് കളമൊരുക്കിക്കൊണ്ട് തമിഴക വെട്രി കഴകം (ടിവികെ) നേതാക്കളുടെ പ്രസ്താവനകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം രംഗത്ത്. മുഖ്യമന്ത്രി വിജയ് 2029-ലെ പൊതുതെരഞ്ഞെടുപ്പില്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയാകണമെന്ന ടിവികെ നേതാക്കളുടെ വാദമാണ് മുന്നണിയില്‍ വലിയ തോതിലുള്ള അമര്‍ഷത്തിനും ഭിന്നതയ്ക്കും വഴിവെച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന വിവിധ പാര്‍ട്ടി പരിപാടികളില്‍, വിജയ് തമിഴ്നാട്ടില്‍ മാത്രമല്ല ദേശീയ തലത്തിലും ഭരണ നേതൃത്വത്തിലേക്ക് എത്തണമെന്നും അതിനുള്ള ജനകീയ പിന്തുണ അദ്ദേഹത്തിനുണ്ടെന്നും ടിവികെ നേതാക്കള്‍ അഭിപ്രായപ്പെട്ടിരുന്നു. അടുത്തിടെ പുറത്തുവന്ന ചില ദേശീയ […]

Read More

ഹോട്ടലുകൾക്ക് തിരിച്ചടി: വാണിജ്യ സിലിണ്ടർ വില വർധിപ്പിച്ചു

ഇന്ന് രാജ്യത്ത് 19 കിലോഗ്രാം വരുന്ന വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില എണ്ണക്കമ്പനികൾ വർധിപ്പിച്ചു. സിലിണ്ടർ ഒന്നിന് 9.50 രൂപയാണ് കൂട്ടിയത്. പുതുക്കിയ നിരക്കുകൾ ഇന്ന് മുതൽ നിലവിൽ വന്നു. മാസാരംഭത്തിലെ ഈ വിലവർധന സാധാരണക്കാരെയും ചെറുകിട വ്യാപാരികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പുതിയ നിരക്ക് വർധനവോടെ കൊച്ചിയിൽ വാണിജ്യ സിലിണ്ടറിന് 2,783.50 രൂപയും, ഡൽഹിയിൽ 2,747.50 രൂപയും, മുംബൈയിൽ 2,701 രൂപയുമാണ് പുതിയ നിരക്ക്. അതേസമയം, വീട്ടാവശ്യങ്ങൾക്കുള്ള 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ലാതെ […]

Read More