രാഹുൽ ഗാന്ധിക്കും പ്രിയങ്കയ്ക്കും എതിരെ കേസ്; ആകാശവാണി ഭവനില്‍ അതിക്രമിച്ചു കയറിയെന്ന് പരാതി
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർക്കെതിരെ ‘ഇന്ത്യാ’ മുന്നണി നടത്തിയ പ്രതിഷേധ മാർച്ചിനിടെ ആകാശവാണി ഭവനിലേക്ക് അതിക്രമിച്ചു കയറിയെന്ന പരാതിയിൽ കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കുമെതിരെ ഡൽഹി പോലീസ് കേസെടുത്തു. ഇന്നലെ നടന്ന സംഭവത്തിലാണ് പോലീസ് ഔദ്യോഗികമായി എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. വോട്ടർ പട്ടികയിലെ ക്രമക്കേടുകൾ ആരോപിച്ചും മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും പാർലമെന്റ് ഹൗസിൽ നിന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് നടത്തിയ മാർച്ച് പോലീസ് ബാരിക്കേഡുകൾ വെച്ച് തടഞ്ഞിരുന്നു. തുടർന്ന് നിരോധനാജ്ഞ […]