മഴ കനത്തു; നേപ്പാളിൽ പ്രധാന നദികളിൽ ജലനിരപ്പ് ഉയരുന്നു, ജനങ്ങൾക്ക് ജാഗ്രതാ നിർദേശം
തുടർച്ചയായ കനത്ത മഴയെ തുടർന്ന് നേപ്പാളിലെ പ്രമുഖ നദികളിൽ ജലനിരപ്പ് അപകടകരമായ നിലയിൽ ഉയരുന്നതായി റിപ്പോർട്ട്. സുൻ കോശി, ബുധി ഗണ്ഡകി, മഹാകാളി എന്നീ നദികളിലെ ജലനിരപ്പാണ് മുന്നറിയിപ്പ് പരിധി കടന്നിരിക്കുന്നത്. രാജ്യത്ത് ശക്തമായ മഴ തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ അതീവ ഗുരുതരമാണെന്ന് അധികൃതർ വ്യക്തമാക്കി. ഇന്ന് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം സിന്ധുലി ജില്ലയിലെ സുൻ കോശി നദി, ഗൂർഖയിലെ ബുധി ഗണ്ഡകി നദി, ദഡൽധുരയിലെ മഹാകാളി നദി എന്നിവയാണ് പ്രധാനമായും അപകടാവസ്ഥയിലുള്ളത്. കൂടാതെ ബാഗ്‌മതി, […]