ചരിത്രമെഴുതി വൈഭവ് സൂര്യവംശി ; ദുലീപ് ട്രോഫിയില്‍ അര്‍ധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം
ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റില്‍ പുതിയ ചരിത്രമെഴുതി യുവതാരം വൈഭവ് സൂര്യവംശി. ദുലീപ് ട്രോഫി ചരിത്രത്തിൽ അർധസെഞ്ചുറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമെന്ന റെക്കോര്‍ഡാണ് ഇന്ന് ഈ പതിനഞ്ചുകാരൻ സ്വന്തമാക്കിയത്. ബെംഗളൂരുവിലെ ബിസിസിഐ സെന്റർ ഓഫ് എക്സലൻസിൽ സെൻട്രൽ സോണിനെതിരായ ഈസ്റ്റ് സോണിന്റെ സെമിഫൈനൽ മത്സരത്തിലാണ് ഈ റെക്കോർഡഡ് നേട്ടം പിറന്നത്. 15 വയസും 157 ദിവസവും മാത്രം പ്രായമുള്ളപ്പോഴാണ് വൈഭവ് ഈ ചരിത്രനേട്ടത്തിലെത്തിയത്. ഇതിലൂടെ തകര്‍ക്കപ്പെട്ടത് 57 വർഷം പഴക്കമുള്ള റെക്കോർഡാണ്. 1968-69 സീസണിൽ സെൻട്രൽ […]