പ്രസവം കഴിഞ്ഞയുടൻ കുഞ്ഞുങ്ങളെ കൈമാറാൻ ഭീഷണി; ഈരാറ്റുപേട്ടയിലെ ശിശുക്കടത്ത് സംഘത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
കോട്ടയം ജില്ലയിലെ ഈരാറ്റുപേട്ട, തീക്കോയി മേഖലകൾ കേന്ദ്രീകരിച്ച് ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള ഗർഭിണികളെ എത്തിച്ച് നവജാത ശിശുക്കളെ മറിച്ചുവിൽക്കുന്ന അന്തർസംസ്ഥാന സംഘത്തിന്റെ ക്രൂരതകൾ പുറത്ത്. ലക്ഷക്കണക്കിന് രൂപ വാഗ്ദാനം ചെയ്ത് ഗർഭിണികളായ യുവതികളെ വലയിലാക്കുന്ന മാഫിയയുടെ പ്രവർത്തനം ഒരു ഇതര സംസ്ഥാന യുവതിയുടെ പരാതിയോടെയാണ് പുറത്തുവന്നത്. ഇൻസ്റ്റഗ്രാമിലെ ‘അർഷിവ് കെയർ’ എന്ന അക്കൗണ്ട് വഴി കാർത്തിക് എന്നയാളാണ് അസം സ്വദേശിയായ 22 വയസ്സുള്ള യുവതിയെ ബന്ധപ്പെട്ടത്. കോട്ടയത്തേക്ക് ട്രെയിൻ ടിക്കറ്റും പണവും നൽകി വരുത്തിയ ശേഷം, പാലായ്ക്കടുത്ത് […]