ക്രൂഡോയിൽ വിലക്കയറ്റം വില്ലനായി; സ്വർണത്തിന് കനത്ത പ്രഹരം. പവൻ വില ലക്ഷത്തിന് താഴേക്ക്?
കേരളത്തിൽ സ്വർണവിലയിൽ തുടർച്ചയായ ദിവസങ്ങളിൽ കനത്ത ഇടിവ്. ഇന്ന് ഗ്രാമിന് 155 രൂപ കുറഞ്ഞ് 13,235 രൂപയും പവന് 1,240 രൂപ കുറഞ്ഞ് 1,05,880 രൂപയുമാണ് സംസ്ഥാനത്തെ വിപണി നിരക്ക്. കഴിഞ്ഞ ഓഗസ്റ്റ് മാസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കിലേക്കാണ് സ്വർണം എത്തിയിരിക്കുന്നത്. ഈമാസം 10ന് പവന് 1,11,040 രൂപയായിരുന്നു റെക്കോർഡ് വില. എന്നാൽ, കഴിഞ്ഞ മൂന്നു ദിവസത്തിനിടെ മാത്രം പവന് 2,680 രൂപയോളമാണ് ഇടിഞ്ഞത്. വിപണിയിലെ ഈ മാന്ദ്യം തുടർന്നാൽ സ്വർണവില വൈകാതെ ഒരു ലക്ഷം […]