കേരളത്തില്‍ ഇന്ന് ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; ജാഗ്രത നിര്‍ദ്ദേശവുമായി കാലാവസ്ഥ വകുപ്പ്
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലെ തിരുവനന്തപുരം, കൊല്ലം ജില്ലകളില്‍ ഇന്ന് പ്രത്യേക ജാഗ്രത ആവശ്യപ്പെടുന്ന സാഹചര്യത്തിലാണ് കാലാവസ്ഥാ നിരീക്ഷണം. ഈ ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടി മഴ പെയ്യാൻ സാധ്യതയുണ്ടെന്നും, മണിക്കൂറില്‍ 40 കിലോമീറ്റർ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശിയേക്കാമെന്നും അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം തുടങ്ങിയ ജില്ലകളിലും ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ തോതിലുള്ള മഴ ലഭിച്ചേക്കാം. നിലവില്‍ കേരളത്തിലെ ഒരു […]