Blog Post

Karanavars > News > crime > മെസ്സി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പോലീസ്; നോട്ടീസ് നൽകി ചോദ്യം ചെയ്യും

മെസ്സി തട്ടിപ്പ് കേസ്: ആന്റോ അഗസ്റ്റിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പോലീസ്; നോട്ടീസ് നൽകി ചോദ്യം ചെയ്യും

ലയണൽ മെസ്സിയുടെ പേരിലുളള അർജന്റീന ഫുട്ബോൾ ടീം സന്ദർശന വിവാദത്തിൽ പ്രമുഖ വാർത്താ ചാനൽ എം.ഡി ആന്റോ അഗസ്റ്റിനെതിരെ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിൽ ആന്റോ അഗസ്റ്റിനെ ഉടൻ അറസ്റ്റ് ചെയ്യാൻ നീക്കമില്ലെന്ന് പോലീസ് വ്യക്തമാക്കുന്നു. പകരം ഔദ്യോഗികമായി നോട്ടീസ് നൽകി വിളിച്ചുവരുത്തി ചോദ്യം ചെയ്യാനാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) ലക്ഷ്യം.

അർജന്റീന ടീമിന്റെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് വലിയ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ. ഇതുമായി ബന്ധപ്പെട്ട് കൂടുതൽ തെളിവുകളും രേഖകളും ശേഖരിക്കുന്നതിന്റെ ഭാഗമായാണ് ചോദ്യം ചെയ്യൽ നടപടികൾ. കേസിന്റെ ഗൗരവം കണക്കിലെടുത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED), കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിനും എസ്‌ഐടി ശുപാർശ ചെയ്തിട്ടുണ്ട്.

ഇതിനിടെ, വയനാട്ടിലെ വീട്ടിൽ നടത്തിയ പരിശോധനയിൽ അനധികൃതമായി മദ്യം പിടികൂടിയതുമായി ബന്ധപ്പെട്ട എക്സൈസ് കേസിൽ ആന്റോ അഗസ്റ്റിന്റെ ജാമ്യാപേക്ഷ കോടതി ഇന്നലെ പരിഗണിച്ചിരുന്നു. ഫുട്ബോൾ മത്സരത്തിന്റെ സ്പോൺസർഷിപ്പും സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ടുള്ള സമഗ്രമായ അന്വേഷണം മറ്റ് പ്രമുഖരിലേക്കും വ്യാപിപ്പിക്കുമെന്നാണ് സൂചന. സർക്കാരിനെയും സ്പോർട്സ് വകുപ്പിനെയും പ്രതിക്കൂട്ടിലാക്കിയ ഈ വിവാദ കേസിൽ വരും ദിവസങ്ങളിൽ കൂടുതൽ നിർണായക വിവരങ്ങൾ പുറത്തുവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Leave a comment

Your email address will not be published. Required fields are marked *