ഡിജിറ്റൽ സെൻസർഷിപ്പ്: ഓരോ 68 സെക്കൻഡിലും സമൂഹമാധ്യമ പോസ്റ്റുകൾ നീക്കാൻ കേന്ദ്ര നിർദേശം
ഇന്നലെ പുറത്തുവന്ന ഔദ്യോഗിക കണക്കുകൾ പ്രകാരം, സമൂഹമാധ്യമങ്ങളിലെ ഉള്ളടക്കങ്ങൾക്കെതിരെ കേന്ദ്ര സർക്കാർ നടപടി ശക്തമാക്കുന്നു. രാജ്യത്ത് അഞ്ച് മാസത്തിനിടയിൽ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളിലെ പോസ്റ്റുകൾ നീക്കം ചെയ്യാൻ കേന്ദ്ര ഏജൻസികൾ നൽകിയത് ഏകദേശം 1.95 ലക്ഷം ഉത്തരവുകളാണ്. ആഭ്യന്തര മന്ത്രാലയത്തിന്റെ ‘സഹയോഗ്’ പോർട്ടൽ വഴി പുറത്തുവന്ന ഈ കണക്കുകൾ പരിശോധിക്കുമ്പോൾ, ശരാശരി പ്രതിദിനം 1,275 ഉത്തരവുകളും അതായത് ഓരോ 68 സെക്കൻഡിലും ഒരു പോസ്റ്റ് വീതം നീക്കം ചെയ്യാൻ നിർദേശം നൽകിയിട്ടുണ്ടെന്നാണ് വ്യക്തമാകുന്നത്. […]