Blog Post

Karanavars > News > Court > മാണി സി കാപ്പന് ആശ്വാസം; ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി

മാണി സി കാപ്പന് ആശ്വാസം; ചെക്ക് കേസിൽ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് മുംബൈ കോടതി

ചെക്ക് ബൗൻസ് കേസിൽ പാലാ എംഎൽഎ മാണി സി കാപ്പന് ആശ്വാസമായി മുംബൈ ദിന്തോഷി സെഷൻസ് കോടതിയുടെ ഉത്തരവ്. മാണി സി കാപ്പന് കീഴ്ക്കോടതി വിധിച്ച ശിക്ഷാ നടപടികളാണ് അഡീഷണൽ സെഷൻസ് കോടതി ഇന്നലെ മരവിപ്പിച്ചത്. അപ്പീൽ ഹർജി ഫയലിൽ സ്വീകരിച്ചുകൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നടപടി.

കണ്ണൂർ വിമാനത്താവള ഓഹരിയുമായി ബന്ധപ്പെട്ട് മുംബൈയിലെ മലയാളി വ്യവസായി നൽകിയ നാല് പരാടികളിലാണ് ബോറിവലി മജിസ്ട്രേറ്റ് കോടതി മാണി സി കാപ്പന് മൂന്നര വർഷം തടവും 5.30 കോടി രൂപ പിഴയും വിധിച്ചിരുന്നത്. നീണ്ട പത്ത് വർഷത്തെ വിചാരണയ്ക്കൊടുവിലായിരുന്നു കീഴ്ക്കോടതിയുടെ ഈ വിധി പ്രസ്താവനം.

ശിക്ഷാവിധിക്ക് പിന്നാലെ ജാമ്യം അനുവദിച്ചെങ്കിലും, ചുമത്തിയ ഭീർന്ന പിഴത്തുകയിൽ നിന്ന് ഇളവ് നൽകണമെന്നോ 20 ശതമാനം തുക കെട്ടിവെക്കുന്നതിൽ നിന്ന് ഒഴിവാക്കണമെന്നോ ഉള്ള മാണി സി കാപ്പന്റെ ആവശ്യങ്ങൾ കോടതി അംഗീകരിച്ചില്ല.

അപ്പീൽ നിലനിൽക്കണമെങ്കിൽ പിഴത്തുകയുടെ 20 ശതമാനമായ ഏകദേശം 1.06 കോടി രൂപ കോടതിയിൽ കെട്ടിവെക്കണമെന്ന് ദിന്തോഷി സെഷൻസ് കോടതി നിർദ്ദേശിച്ചിട്ടുണ്ട്. അതേസമയം, കോടതി നേരിട്ട് ഹാജരാകാൻ പുറപ്പെടുവിച്ച ജാമ്യമില്ലാ വാറണ്ട് റദ്ദാക്കിയത് കാപ്പന് വലിയ ആശ്വാസമായി. കേസിൽ അപ്പീൽ തീർപ്പാക്കുന്നത് വരെയാണ് കീഴ്ക്കോടതിയുടെ ശിക്ഷാവിധി മരവിപ്പിച്ചിരിക്കുന്നത്. നിയമപരമായ അടുത്ത ഘട്ടങ്ങളിൽ ഈ വിധി നിർണായകമാകും.

Leave a comment

Your email address will not be published. Required fields are marked *