Blog Post

Karanavars > News >

കാത്തിരുപ്പിന് വിരാമം; മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ പ്രേക്ഷകരിലെത്തും

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം ‘ദി പ്രീസ്റ്റ്’ നാളെ തിയറ്ററുകളിലെത്തും. നവാഗതനായ ജോഫിന്‍ ടി ചാക്കോയാണ് സംവിധാനം. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം പുറത്തിറങ്ങുന്ന മമ്മൂട്ടിയുടെ ആദ്യ ചിത്രമാണ് ദി പ്രീസ്റ്റ്. മമ്മൂട്ടിക്കൊപ്പം മഞ്ജു വാര്യര്‍ ആദ്യമായി അഭിനയിക്കുന്ന ചിത്രമെന്ന നിലയില്‍ പ്രഖ്യാപന സമയത്ത് തന്നെ ചിത്രം വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ഫാ. ബെനഡിക്റ്റ് എന്ന നായക കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. ചിത്രത്തിന്‍റെതായി പുറത്തിറങ്ങിയ ടീസറിനും മികച്ച പ്രതികരണമാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് ലഭിച്ചത്. സംവിധായകന്‍റെ തന്നെ കഥയ്ക്ക് […]

Read More

ആഴ്‌ചയില്‍ രണ്ട് ദിവസം മത്സ്യം കഴിക്കൂ, ഹൃദയ സംബന്ധമായ രോഗങ്ങള്‍ തടയൂ

മത്സ്യം കഴിക്കാന്‍ ഇഷ്‌ടമല്ലാത്തവര്‍ വളരെ ചുരുക്കം പേരെ കാണൂ അല്ലേ. പല തരത്തിലുള്ള മത്സ്യങ്ങള്‍ നമ്മുടെ നാട്ടിന്‍ പ്രദേശങ്ങളില്‍ ഇന്ന് ലഭ്യമാണ്. ചോറിനൊപ്പവും ചപ്പാത്തിപോലുള്ള മറ്റ് ആഹാരങ്ങള്‍ക്കൊപ്പവും നമ്മള്‍ മീന്‍ കറിയും മറ്റും കഴിക്കാറുമുണ്ട്. എന്നാല്‍, രുചിയുടെ കാര്യത്തില്‍ മാത്രമല്ല മത്സ്യങ്ങള്‍ മുന്‍ നിരയില്‍ നില്‍ക്കുന്നത്. നമുക്ക് പല രോഗങ്ങളും വരാതിരിക്കാനും ഈ കുഞ്ഞന്‍ മീനുകള്‍ക്ക് സഹായിക്കാന്‍ കഴിയും. ഇത് വെറുതെ പറയുന്നതല്ല, പഠനങ്ങള്‍ തെളിയിച്ചുകഴിഞ്ഞ കാര്യമാണിത്. ആഴ്‌ചയില്‍ രണ്ട് തവണ എണ്ണമയമുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് കൂടുതല്‍ […]

Read More

പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു; സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കി

കൊച്ചി: മുതിര്‍ന്ന നേതാവ് പി സി ചാക്കോ കോണ്‍ഗ്രസ് വിട്ടു. ദേശീയ അധ്യക്ഷ സോണിയാഗാന്ധിക്ക് രാജിക്കത്ത് നല്‍കിയാണ് ചാക്കോയുടെ പടിയിറക്കം. കൊച്ചിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് ചാക്കോ പാര്‍ട്ടി വിടുന്നതായി അറിയിച്ചത്. സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ പരിഗണിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ചാക്കോ പാര്‍ട്ടി വിട്ടത്. സ്ഥാനാര്‍ത്ഥി നിര്‍ണയവുമായി ബന്ധപ്പെട്ട് കേരളത്തില്‍ ഒരു ചര്‍ച്ചയും നടന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. ഗ്രൂപ്പ് അടിസ്ഥാനത്തിലാണ് സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതെന്നും മുതിര്‍ന്ന നേതാക്കളോട് സ്ഥാനാര്‍ത്ഥി വിഷയം ചര്‍ച്ച ചെയ്യണമെന്നുള്ള ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം സംസ്ഥാന നേതാക്കള്‍ […]

Read More

പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​വ​ഗ​ണി​ച്ച്‌ സി​പി​എം; 83 സ്ഥാ​നാ​ര്‍​ഥി​ക​ളെ പ്ര​ഖ്യാ​പി​ച്ചു

തി​രു​വ​ന​ന്ത​പു​രം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള സി​പി​എം സ്ഥാ​നാ​ര്‍​ഥി പ​ട്ടി​ക പ്ര​ഖ്യാ​പി​ച്ചു. മ​ത്സ​രി​ക്കു​ന്ന 85 പേ​രി​ല്‍ 83 പേ​രു​ടെ പ​ട്ടി​ക​യാ​ണ് പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ചേ​ശ്വ​രം, ദേ​വി​കു​ളം മ​ണ്ഡ​ല​ങ്ങ​ളി​ലെ സ്ഥാ​നാ​ര്‍​ഥി​ക​ളെ പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ. ​വി​ജ​യ​രാ​ഘ​വ​ന്‍ അ​റി​യി​ച്ചു. പ്ര​ഖ്യാ​പി​ച്ച​തി​ല്‍ 74 പേ​ര്‍ പാ​ര്‍​ട്ടി സ്ഥാ​നാ​ര്‍​ഥി​ക​ളും ഒ​ന്‍​പ​തു പേ​ര്‍ സി​പി​എം പി​ന്തു​ണ​യു​ള്ള സ്വ​ത​ന്ത്ര​രു​മാ​ണ്. 11 വ​നി​ത​ക​ള്‍ പ​ട്ടി​ക​യി​ല്‍ ഇ​ടം​പി​ടി​ച്ചു. വി​ദ്യാ​ര്‍​ഥി, യു​വ​ജ​ന പ്ര​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നു​ള്ള​വ​ര്‍​ക്ക് ഉ​ള്‍​പ്പ​ടെ 13 യു​വ​സ്ഥാ​നാ​ര്‍​ഥി​ക​ളും മ​ത്സ​ര രം​ഗ​ത്തു​ണ്ടാ​കു​മെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞു. ബി​രു​ദ​ധാ​രി​ക​ളാ​യ 48 പേ​രു​ണ്ട് സ്ഥാ​നാ​ര്‍​ഥി​പ​ട്ടി​ക​യി​ല്‍. 30 […]

Read More

ബിബിസിയുടെ ആജീവനാന്ത പുരസ്‌കാരം അഞ്ജു ബോബി ബോര്‍ജിന്

ന്യൂഡല്‍ഹി: ഇന്ത്യയിലെ മികച്ച കായികതാരത്തിന് ബി.ബി.സി നല്‍കുന്ന ആജീവനാന്ത പുരസ്‌കാരം മലയാളി ലോങ്ജമ്ബ് താരം അഞ്ജു ബി. ജോര്‍ജിന്. ലോക റാപ്പിഡ് ചെസ് കിരീടം നേടിയ കൊനേരു ഹംപിയാണ് ഈ വര്‍ഷത്തെ മികച്ചതാരം. ഷൂട്ടിങ്ങിലെ മനു ഭേക്കറെയാണ് മികച്ച ഭാവിതാരമായി തിരഞ്ഞെടുത്തത്. 2003-ല്‍ പാരീസില്‍ നടന്ന ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ 6.70 മീറ്റര്‍ ദൂരം മറികടന്ന് അഞ്ജു വെങ്കലം നേടി. ലോക അത്‌ലറ്റിക് ചാമ്ബ്യന്‍ഷിപ്പില്‍ മെഡല്‍ നേടിയ ഒരേയൊരു ഇന്ത്യക്കാരിയാണ് അഞ്ജു. ഒളിമ്ബിക്‌സിലും ശ്രദ്ധേയ പ്രകടനം നടത്തിയിട്ടുണ്ട്. […]

Read More

ഇടതുപക്ഷ സര്‍ക്കാറിനുള്ള പിന്തുണ പിന്‍വലിക്കുന്നു: ഹരീഷ് പേരടി

ഇടതുപക്ഷ സര്‍ക്കാറിനുള്ള എല്ലാ പിന്തുണയും പിന്‍വലിക്കുന്നതായി നടന്‍ ഹരീഷ് പേരടി. നാടകക്കാരന് അഭിമാനം ഇല്ലാത്ത ഈ ലോകത്ത് സര്‍ക്കാറിനെ എന്തിനു പിന്തുണയ്ക്കണമെന്നും അദ്ദേഹം ചോദിച്ചു. സിനിമയ്ക്ക് സെക്കന്‍ഡ് ഷോ അനുവദിച്ചിട്ടും നാടകക്കാരന് മാത്രം വേദിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നാടകമേളയായ ഐ.ടി.എഫ്.ഒ.കെ (ഇന്റര്‍നാഷ്ണല്‍ തിയേറ്റര്‍ ഫിലിം ഫെസ്റ്റിവില്‍ ഓഫ് കേരള) അനുമതി നല്‍കാത്തതിനെ തുടര്‍ന്നാണ് ഹരീഷിന്റെ പ്രതികരണം. ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം സിനിമക്ക് സെക്കന്‍ഡ്ഷോ അനുവദിച്ചു…നാടകക്കാരന് മാത്രം വേദിയില്ല..Iffk നടന്നു…Itfok നടന്നില്ല…രണ്ടാംതരം പൗരനായി ജീവിക്കാന്‍ എനിക്ക് പറ്റില്ല […]

Read More

എസ്‌എംഎസുകള്‍ക്ക് നിയന്ത്രണം: ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു

മുംബൈ: വാണിജ്യാവശ്യം മുന്‍നിര്‍ത്തിയുള്ള എസ്‌എംഎസുകള്‍ക്ക് ട്രായ് നിര്‍ദേശപ്രകാരമുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കിയത് രാജ്യവ്യാപകമായി ഓണ്‍ലൈന്‍ ഇടപാടുകളെ ബാധിച്ചു. ടെലികോം കമ്ബനികളുടെ ബ്ലോക്ക് ചെയിന്‍ പ്ലാറ്റ്ഫോമില്‍ ഐ.ഡി.യും കണ്ടന്റും രജിസ്റ്റര്‍ചെയ്യാത്ത സ്ഥാപനങ്ങളുടെ എസ്‌എംഎസുകളെല്ലാം പുതിയ സംവിധാനം തടഞ്ഞതോടെ ഓണ്‍ലൈന്‍ ഇടപാടിനായുള്ള ഒ.ടി.പി. പലര്‍ക്കും ലഭിക്കാതായി. ഇതോടെ നെറ്റ് ബാങ്കിങ്, ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകള്‍, റെയില്‍വേ ടിക്കറ്റ് ബുക്കിങ്, ഇ–കൊമേഴ്സ് സേവനങ്ങള്‍, കോവിന്‍ വാക്സിന്‍ രജിസ്ട്രേഷന്‍, യു.പി.ഐ. ഇടപാടുകള്‍ എന്നിവയെല്ലാം തിങ്കളാഴ്ച വ്യാപകമായി തടസ്സപ്പെടുകയായിരുന്നു. വാണിജ്യാവശ്യങ്ങള്‍ക്കുള്ള എസ്.എം.എസുകളുടെ ഉള്ളടക്കവും ഐ.ഡി.യും […]

Read More

ആദ്യ ക്വാഡ് ഉച്ചകോടി…. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തും

വാഷിംഗ്ടണ്‍:ചൈനയ്ക്ക് പണികൊടുക്കാനുള്ള ക്വാഡ് നേതാക്കളുടെ പ്രഥമ വെല്‍ച്വല്‍ ഉച്ചകോടി 12ന് നടക്കും. ക്വാഡ് രാഷ്ട്രത്തലവന്മാരായ പ്രധാനമന്ത്രി നരേന്ദ്രമോദി, ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍, ജപ്പാന്‍ പ്രധാനമന്ത്രി യോഷിഹൈഡ് സുഗ, അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ എന്നിവര്‍ ഉച്ചകോടിയില്‍ പങ്കെടുക്കും. ചൈനയുടെ വളരുന്ന സൈനിക–സാമ്ബത്തിക ശക്തിയെ നിയന്ത്രിക്കേണ്ടതിന്റെ ആവശ്യവും അതിനുള്ള ശ്രമങ്ങളും ഉച്ചകോടിയില്‍ ചര്‍ച്ചയാകും. നേരത്തേ തന്നെ ചൈനയുടെ ഭീഷണി നേരിടേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച്‌ അമേരിക്കന്‍ പ്രസിഡന്റ് വ്യക്തമായ സൂചന നല്‍കിയിരുന്നു. ചൈനയുടെ ഭീഷണിക്കൊപ്പം കൊവിഡ്, സമുദ്ര സുരക്ഷ, കാലാവസ്ഥാ […]

Read More

ഐ ഫോണ്‍ വിവാദം: വിനോദിനി ബാലകൃഷ്ണന്‍ ഇന്ന് കസ്റ്റംസിന് മുമ്ബില്‍

കൊച്ചി: ഐഫോണ്‍ വിവാദത്തില്‍ സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്ണനെ കസ്റ്റംസ് ബുധനാഴ്ച ചോദ്യം ചെയ്യും. യുണിടാക് ഉടമ സന്തോഷ് ഈപ്പന്‍ കോഴയായി നല്‍കിയ മൊബൈല്‍ ഫോണില്‍ ഒരെണ്ണം വിനോദിനിയാണ് ഉപയോഗിച്ചിരുന്നതെന്ന് കസ്റ്റംസ് കണ്ടെത്തിയ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. എങ്ങനെയാണ് വിനോദിനിയുടെ പക്കല്‍ ഈ ഫോണ്‍ എത്തിയത് എന്നാകും കസ്റ്റംസ് ആദ്യം അന്വേഷിക്കുക. എന്നാല്‍ വിനോദിനി ഹാജരാകുമോ എന്നതില്‍ വ്യക്തതയില്ല. ഹാജരാകാന്‍ നോട്ടീസ് ലഭിച്ചിട്ടില്ലെന്നാണ് നേരത്തെ ഇവര്‍ വ്യക്തമാക്കിയിരുന്നത്. ലൈഫ് മിഷന്‍ […]

Read More

കൊല്ലത്ത് പിഞ്ചുകുഞ്ഞിനെ അമ്മ കൊന്നു

കൊല്ലം : കൊല്ലം കുണ്ടറയില്‍ പിഞ്ചുകുഞ്ഞിനെ അമ്മ കൊന്നു. വീട്ടില്‍ മറ്റാരും ഇല്ലാത്തപ്പോഴായിരുന്നു കൊലപാതകം. മാനസികാസ്വാസ്ഥ്യമുള്ള മാതാവണ് പിഞ്ചു കുഞ്ഞിനെ ശ്വാസം മുട്ടിച്ചു കൊന്നത്. കൊല്ലം കുണ്ടറയിലാണ് ദാരുണ കൊലപാതകം. മാതാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെയായിരുന്നു ദാരുണ കൃത്യം. മൂന്നര മാസം പ്രായമുള്ള മകള്‍ അനൂപയെയാണ് മാതാവ് ദിവ്യ(24) കഴുത്ത് ഞെരിച്ച്‌ കൊന്നത്. ഓട്ടോറിക്ഷാ തൊഴിലാളിയായ കുട്ടിയുടെ മുത്തച്ഛന്‍ വീട്ടിലെത്തി വാതില്‍തുറക്കാന്‍ ആവശ്യപ്പെട്ടെങ്കിലും കുട്ടിയുടെ അമ്മ വാതില്‍ തുറക്കാന്‍ തയ്യാറായില്ല. ഒടുവില്‍ വാതില്‍തുറന്നപ്പോള്‍ സംശയം […]

Read More