Blog Post

Karanavars > News >

‘മുല്ലപ്പള്ളിയെ വെല്ലുവിളിക്കുന്നു, തല മുണ്ഡനം ചെയ്തതിന്റെ ആ ‘മറ്റ് കാരണങ്ങള്‍’ തെളിയിക്കൂ’; ക്ഷുഭിതയായി ലതിക സുഭാഷ്

കോട്ടയം: തലമുണ്ഡനം ചെയ്തുള്ള പ്രതിഷേധം സിപിഐഎമ്മുമായുള്ള ഗൂഢാലോചനയുടെ ഭാഗമാണെന്ന മുല്ലപ്പള്ളി രാമചന്ദ്രന്റെ ആരോപണങ്ങള്‍ക്കുനേരെ പ്രതികരണവുമായി ലതിക സുഭാഷ്. താന്‍ തല മുണ്ഡനം ചെയ്തത് മറ്റ് കാരണങ്ങള്‍ കൊണ്ടാണെന്ന് പറയുന്ന മുല്ലപ്പള്ളി ആ കാരണങ്ങള്‍ എന്താണെന്ന് വ്യക്തമാക്കണമെന്ന് ലതിക പറഞ്ഞു. സിപിഐഎമ്മുമായുള്ള ഗൂഢാലോചന തെളിയിക്കാന്‍ കെപിസിസി അധ്യക്ഷനെ വെല്ലുവിളിക്കുകയാണെന്നും ലതിക സുഭാഷ് കൂട്ടിച്ചേര്‍ത്തു.താന്‍ കോട്ടയത്ത് പത്രസമ്മേളനം നടത്തിയ ദിവസം മുല്ലപ്പള്ളി തന്റെ സഹപ്രവര്‍ത്തകയെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയതായി ലതിക ആരോപിക്കുന്നു. താന്‍ ഒരു ചെറുമീനാണ്. വന്‍ ശക്തികളോട് ഇപ്പോള്‍ പൊരുതുകയാണ്. 140 […]

Read More

വാക്കു പാലിച്ച്‌ അരങ്ങേറ്റക്കാരന്‍ ഇഷാന്‍ കിഷന്‍; ഇന്ത്യക്ക് സമ്മാനിച്ചത് ഉജ്ജ്വല വിജയം

അഹമ്മദാബാദ്: അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ അര്‍ദ്ധ സെഞ്ചുറിയും മാന്‍ ഓഫ് ദി മാച്ച്‌ അവാര്‍ഡും കരസ്ഥമാക്കികൊണ്ട് ഇഷാന്‍ കിഷന്‍ ഗംഭീര വിജയമാണ് ഇന്ത്യക്ക് സമ്മാനിച്ചത്. സ്കോര്‍ ബോര്‍ഡില്‍ ഒരു റണ്‍ തികയ്ക്കും മുന്നേ ഓപ്പണറായ കെ എല്‍ രാഹുലിനെ ഇന്ത്യക്ക് നഷ്ടമായിരുന്നു. അവിടെ നിന്നും തികഞ്ഞ ആത്മവിശ്വാസത്തോടെ തുടക്കക്കാരന്റെതായ യാതൊരു വിധ ഉള്‍വലിവുകളുമില്ലാതെ മാസ്മരിക പ്രകടനമാണ് ഇഷാന്‍ കാഴ്ച വെച്ചത്. ഓപ്പണറായി എത്തിയ ഇഷാന്‍ 32 പന്തില്‍ 56 റണ്‍സാണ് നേടിയത്. അഞ്ചു ബൗണ്ടറിയും നാലു […]

Read More

“കു​മ്മ​നം പി​ന്‍​ഗാ​മി എ​ന്ന് പ​റ​യി​ല്ല, പി​ണ​റാ​യി ചെ​യ്ത ന​ല്ല കാ​ര്യ​ങ്ങ​ളെ അം​ഗീ​ക​രി​ക്കു​ന്നു’: ഒ. ​രാ​ജ​ഗോ​പാ​ല്‍

തി​രു​വ​ന​ന്ത​പു​രം: നേ​മ​ത്തെ ബി​ജെ​പി സ്ഥാ​നാ​ര്‍​ഥി കു​മ്മ​നം രാ​ജ​ശേ​ഖ​ര​ന്‍ ത​ന്‍റെ പി​ന്‍​ഗാ​മി​യാ​ണെ​ന്ന് പ​റ​യാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് മു​തി​ര്‍​ന്ന ബി​ജെ​പി നേ​താ​വും നേ​മം എം​എ​ല്‍​എ​യു​മാ​യ ഒ. ​രാ​ജ​ഗോ​പാ​ല്‍. കു​മ്മ​ന​ത്തി​ന് പാ​ര്‍​ട്ടി​ക്ക് പു​റ​ത്തു​ള്ള വോ​ട്ടു​ക​ള്‍ സ​മാ​ഹ​രി​ക്കാ​നാ​കു​മോ എ​ന്ന​റി​യി​ല്ല. എ​ന്നാ​ല്‍ അ​ദ്ദേ​ഹം ജ​ന​പി​ന്തു​ണ​യു​ള്ള നേ​താ​വാ​ണെ​ന്നും ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞു. ഇ​ത്ത​വ​ണ നേ​മ​ത്തു​നി​ന്ന് മാ​റി​യ​ത് സ്വ​ന്തം തീ​രു​മാ​ന പ്ര​കാ​ര​മാ​ണ്. പാ​ര്‍​ട്ടി​യു​ടെ പേ​രും ചി​ഹ്ന​വും ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കു​ക​യാ​യി​രു​ന്നു ത​ന്‍റെ ല​ക്ഷ്യ​മെ​ന്നും രാ​ജ​ഗോ​പാ​ല്‍ വ്യ​ക്ത​മാ​ക്കി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി. ​ശി​വ​ന്‍​കു​ട്ടി​യെ തോ​ല്‍​പ്പി​ച്ച​തി​ന്‍റെ അ​മ​ര്‍​ഷം അ​ദ്ദേ​ഹ​ത്തി​ന് […]

Read More

ബിറ്റ്​കോയിന്​​ സമ്ബൂര്‍ണ വിലക്ക്​ ഏര്‍പെടുത്തിയേക്കും

ന്യൂഡല്‍ഹി: ക്രിപ്​റ്റോകറന്‍സികളെ ചൊല്ലി രാജ്യത്ത്​ തുടരുന്ന അനിശ്​ചിതത്വം അവസാനിപ്പിച്ച്‌​ പുതിയ കേന്ദ്ര നിയമം ഉടനെന്ന്​ റിപ്പോര്‍ട്ട്​. ബിറ്റ്​കോയിന്‍ ഉള്‍പെടെ എല്ലാ ക്രി്പ്​റ്റോകറന്‍സികളും രാജ്യത്ത്​ നിരോധിക്കുന്നതാകും നിയമമെന്നാണ്​ സൂചന. ക്രിപ്​റ്റോകറന്‍സി ഇടപാടുകള്‍ നടത്തുന്നതും ഇത്തരം കറന്‍സികള്‍ കൈവശം വെക്കുന്നതും ശിക്ഷാര്‍ഹമാക്കുന്നതുമാകും നിയമം. രാജ്യത്ത്​ ബിറ്റ്​കോയിന്‍, ഡോഗികോയിന്‍ തുടങ്ങിയ ക്രിപ്​റ്റോകറന്‍സികളില്‍ നിക്ഷേപിച്ചവരെ കൂടി നിയമം ലക്ഷ്യമിടും. ഉടമസ്​ഥത, മൈനിങ്​, വ്യാപാരം, ക്രിപ്​റ്റോ ആസ്​തികളുടെ കൈമാറ്റം തുടങ്ങിയവയെല്ലാം നിയമം മൂലം നിരോധിക്കുമെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥനെ ഉദ്ധരിച്ച്‌​ റിപ്പോര്‍ട്ടുകള്‍ പറയുന്നു. മാസങ്ങളായി നിരോധനം […]

Read More

ശോഭ സുരേന്ദ്രന്‍ കഴക്കൂട്ടത്ത് മത്സരിക്കുമെന്ന് സൂചന

തിരുവനന്തപുരം: ബി.ജെ.പി നേതാവ് ശോഭാ സുരേന്ദ്രന്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയാകുമെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. കഴക്കൂട്ടമല്ലാതെ മറ്റൊരു മണ്ഡലത്തിലും മത്സരിക്കാനില്ലെന്ന് ശോഭ സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചിരുന്നു. ശോഭ സുരേന്ദ്രന്‍ മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. “ശോഭാ സുരേന്ദ്രന്‍ ഈ തെരഞ്ഞെടുപ്പില്‍ ശക്തമായി എന്‍.ഡി.എക്ക് വേണ്ടി മത്സരിക്കും. അവരോട് പാര്‍ട്ടി ഈ തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അവരാണ് വ്യക്തിപരമായ അസൗകര്യം അറിയിച്ചത്. അവര്‍ ഡല്‍ഹിയില്‍ പോകുന്നതിന് രണ്ട് ദിവസം മുന്‍പ് ഞാന്‍ […]

Read More

മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ മത്സരിക്കാന്‍ ഇഎം‌സി‌സി ഡയറക്‌ര്‍ ഷിബു വര്‍ഗീസ്

കൊല്ലം: ആഴക്കടല്‍ മത്സ്യബന്ധന വിവാദത്തില്‍ ഉള്‍പ്പെട്ട ഇ.എം.സി.സി കമ്ബനി ഡയറക്‌ടര്‍ ഷിബു വര്‍ഗീസ് മത്സരരംഗത്ത്. കുണ്ടറയില്‍ ഫിഷറീസ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മയ്‌ക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് ഷിബു വര്‍ഗീസ് അറിയിച്ചു. ഇ.എം.സി.സി വിഷയത്തില്‍ സത്യം ജനങ്ങളെ ബോദ്ധ്യപ്പെടുത്തുമെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. ആഴക്കടല്‍ മത്സ്യബന്ധനവുമായി ബന്ധപ്പെട്ട് മന്ത്രി വഞ്ചിച്ചെന്ന് ഷിബു വര്‍ഗീസ് പറഞ്ഞു. കരാറുണ്ടാക്കിയ ശേഷം ഇ.എം.സി.സിയെ തള‌ളിപ്പറഞ്ഞ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അമേരിക്കന്‍ കമ്ബനിയായ ഇ.എം.സി.സി,​ കേരള ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ കോര്‍പറേഷനുമായും കെ.എസ്.ഐ.ഡി.സിയുമായും […]

Read More

താജ്മഹലിന്റെ പേര് മാറ്റവുമായി ബി.ജെ.പി വീണ്ടും; രാം മഹല്‍ എന്നാക്കണമെന്ന് പാര്‍ട്ടി എം.എല്‍.എ

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളിലൊന്നായ താജ് മഹലിന്റെ പേരു മാറ്റണമെന്ന ആവശ്യവൂമായി ബി.ജെ.പി വീണ്ടും. ഉത്തര്‍പ്രദേശ് ബി.ജെ.പി എം.എല്‍.എ സുരേന്ദ്ര സിങ്ങാണ് പേരുമാറ്റണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയിരിക്കുന്നത്. താജ്മഹലിന്റെ പേര് രാംമഹല്‍ എന്നാക്കണമെന്നാണ് ആവശ്യം. താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. മുസ്‌ലിം ആക്രമണകാരികള്‍ ഇന്ത്യയുടെ സംസ്‌കാരം നശിപ്പിക്കുന്നതിനായി ശിവക്ഷേത്രം ഇല്ലാതാക്കി താജ്മഹലാക്കി മാറ്റുകയായിരുന്നുവെന്നാണ് ബി.ജെ.പി എം.എല്‍.എ പറയുന്നത്. ‘താജ്മഹല്‍ ഒരു ശിവക്ഷേത്രമായിരുന്നു. ഇന്ത്യന്‍ സംസ്‌കാരത്തെ നശിപ്പിക്കാന്‍ മുസ്‌ലിം ആക്രമണകാരികള്‍ അവ കീഴടക്കുകയായിരുന്നു. ഒരു സുവര്‍ണാവസരം വീണ്ടും കൈവന്നു. ശിവജിയുടെ പിന്മുറക്കാരുടെ കൈവശം യു.പി ഭരണമെത്തി‘ സുരേന്ദ്രസിങ് […]

Read More

ലതിക സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് ഉമ്മന്‍ ചാണ്ടി

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പില്‍ സീറ്റ് നിഷേധിച്ചതിനു പിന്നാലെ പ്രതിഷേധവുമായി രംഗത്തെത്തിയ മഹിളാ കോണ്‍ഗ്രസ് മുന്‍ സംസ്ഥാന അധ്യക്ഷ ലതികാ സുഭാഷുമായി ഇനി ചര്‍ച്ചയ്ക്ക് സാധ്യതയില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ലതിക സ്വതന്ത്രയായി മത്സരിക്കുന്നതിനെക്കുറിച്ച്‌ ഒന്നും പറയാനില്ലെന്നും ഉമ്മന്‍ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. മുന്നണിയിലെ തര്‍ക്കങ്ങള്‍ ഒഴിവാക്കാനാണ് ഏറ്റുമാനൂര്‍ മണ്ഡലം കേരള കോണ്‍ഗ്രസിനു വിട്ടുകൊടുക്കേണ്ടി വന്നതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം, ലതികാ സുഭാഷ് ഏറ്റുമാനൂരില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. തിങ്കളാഴ്ച വൈകിട്ട് ഇതു […]

Read More

കേരളമുള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ എന്‍ഐഎ റെയ്‌ഡ്‌, പാക് ബന്ധമുള്ള അഞ്ചുപേര്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: കേരളം, കര്‍ണാടക , ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലെ പത്ത് ഇടങ്ങളില്‍ തിങ്കളാഴ്ച ദേശീയ അന്വേഷണ ഏജന്‍സിയുടെ(എന്‍ഐഎ) പരിശോധന. ഭീകരസംഘടനയായ ഇസ്ലാമിക് സ്‌റ്റേറ്റുമായി(ഐഎസ്) ബന്ധമുള്ളവരെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായിട്ടായിരുന്നു റെയ്ഡ്. സമൂഹമാധ്യമങ്ങള്‍ വഴി മുസ്ലിം യുവാക്കളെ സ്വാധീനിച്ച്‌ റിക്രൂട്ട് ചെയ്ത് ഓണ്‍ലൈന്‍ പരിശീലനം നല്‍കി പ്രാദേശികമായി ആക്രമണങ്ങള്‍ നടത്താന്‍ പാക്കിസ്ഥാന്‍ ലക്ഷ്യമിടുന്നതായും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. 48 മണിക്കൂര്‍ മുന്‍പ് ഇതുമായി ബന്ധപ്പെട്ട കേസ് എന്‍ഐഎ രജിസ്റ്റര്‍ ചെയ്തുവെന്ന് ദേശീയ മാധ്യമമായ ‘ഇന്ത്യ ടുഡേ‘ റിപ്പോര്‍ട്ട് […]

Read More