Blog Post

Karanavars > News >

സ്​ത്രീ പുരുഷന്‍റെ സ്വത്തല്ല; കൂടെ ജീവിക്കാന്‍ നിര്‍ബന്ധിക്കാനാവില്ല- സുപ്രീം കോടതി

ന്യൂഡല്‍ഹി: തന്‍റെ കൂടെ ജീവിക്കണമെന്ന്​ നിര്‍ബന്ധിക്കാവുന്ന പുരുഷന്‍റെ സ്വത്തും അടിമയുമല്ല സ്​ത്രീയെന്ന്​ സുപ്രീം കോടതി. തന്‍റെ ഭാര്യയോട്​ കൂടെ ജീവിക്കാന്‍ പരമോന്നത കോടതി ഉത്തരവിടണമെന്നാവശ്യപ്പെട്ട്​ ഒരാള്‍ നല്‍കിയ കേസില്‍ വാദം കേള്‍ക്കവെയാണ്​ അഭിപ്രായപ്രകടനം. ”നിങ്ങള്‍ എന്താണ്​ ചിന്തിക്കുന്നത്​? ഇങ്ങനെ ഉത്തരവിടാന്‍ സ്​ത്രീ നിങ്ങളുടെ സ്വത്താണോ? ഭാര്യയോട്​ നിങ്ങള്‍ക്കു പിന്നാലെ നടക്കണമെന്ന്​ പറയാനാകുമോ?” ജസ്റ്റീസ്​ സഞ്​ജയ്​ കിഷന്‍ കൗളും ഹേമന്ദ്​ ഗുപ്​തയുമടങ്ങിയ ബെഞ്ച്​ ചോദിച്ചു. ഗോരഖ്​പൂര്‍ കുടുംബകോടതി ഹിന്ദു വൈവാഹിക നിയമം ഒമ്ബതാം വകുപ്പ്​ പ്രകാരം പുരുഷന്​ അനുകൂലമായി […]

Read More

അമ്ബരിപ്പിക്കാന്‍ ഷവോമി !! 108എംപി ക്യാമറ ഷവോമി ഫോണുകള്‍ നാളെ പുറത്തിറങ്ങുന്നു

ഷവോമിയുടെ പുതിയ സ്മാര്‍ട്ട് ഫോണുകള്‍ നാളെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നു .ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളാണ് നാളെ ഇന്ത്യന്‍ വിപണിയില്‍ പുറത്തിറങ്ങുന്നത് .അതുപോലെ തന്നെ ഷവോമിയുടെ 5ജി സ്മാര്‍ട്ട് ഫോണുകളും ഈ റെഡ്മി നോട്ട് 10 സീരിയസ്സുകളില്‍ ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ .കൂടാതെ ഷവോമിയുടെ റെഡ്മി നോട്ട് 10 സീരിയസ്സുകളില്‍ 108 മെഗാപിക്സലിന്റെ ക്യാമറ സ്മാര്‍ട്ട് ഫോണുകളും ഉണ്ടാകും എന്നാണ് സൂചനകള്‍ . ഷവോമിയുടെ റെഡ്മി നോട്ട് 10…

Read More

പോത്ത് കിടാവിനെ കൊന്ന് കെട്ടിത്തൂക്കി

മണര്‍കാട്: വിശപ്പടക്കാന്‍ തീറ്റ തേടി റബര്‍ തോട്ടത്തിലെത്തിയ പോത്തുംകിടാവിനെ കൊന്ന് കെട്ടിത്തൂക്കി കൊടും ക്രൂരത.ഒരു വയസ്സുള്ള കിടാവിനെയാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കിയത്. മണര്‍കാട് പഞ്ചായത്തിലെ അരീപ്പറമ്ബിലാണ് സംഭവം. റബര്‍ തോട്ടത്തിലെ വളര്‍ന്നു നില്‍ക്കുന്ന പച്ചപ്പുല്ല് തിന്നാനെത്തിയ കിടാവിനെ റബര്‍ മരത്തിന്റെ മുകളിലത്തെ ശിഖരത്തിലൂടെ കയറിട്ട് കഴുത്തില്‍ കുരുക്കി കെട്ടിത്തൂക്കുകയായിരുന്നു. അരീപ്പറമ്ബ് മൂലേപ്പീടികയ്ക്കടുത്ത് തിങ്കളാഴ്ച വൈകിട്ടാണ് സംഭവം. മൂലേക്കുളത്തില്‍ രാജുവിന്റെ ഉടമസ്ഥതയിലുള്ള പോത്ത് കിടവാണിത്. വൈകുന്നേരമായിട്ടും കിടാവിനെ കാണാത്തതിനാല്‍ തിരഞ്ഞെത്തിയപ്പോഴാണ് റബര്‍ മരത്തില്‍ കെട്ടിത്തൂക്കിയനിലയില്‍ കണ്ടത്. മൂക്കുകയറും കഴുത്തിലെ കയറുമായി […]

Read More

‘കോടതിയെ കബളിപ്പിച്ചോയെന്ന് സംശയം’; പാലാരിവട്ടം അഴിമതികേസില്‍ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി

കൊച്ചി: പാലാരിവട്ടം അഴിമതികേസില്‍ മുന്‍മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ ഹൈക്കോടതി. ജാമ്യം നേടാന്‍ കോടതിയെ കബളിപ്പിച്ചോ എന്ന് സംശയമുണ്ടെന്ന് കോടതി പറഞ്ഞു. ഗുരുതര അസുഖം എന്ന് പറഞ്ഞാണ് ജാമ്യം അനുവദിച്ചത്. എന്നാല്‍ പിന്നീട് പൊതു പരിപാടികളില്‍ ഇബ്രാഹിംകുഞ്ഞിനെ കണ്ടെന്നാണ് കോടതിയുടെ നിരീക്ഷണം. ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി നല്‍കിയ അപേക്ഷ പരിഗണിച്ചപ്പോഴാണ് കോടതി ഇബ്രാഹിംകുഞ്ഞിനെതിരെ പരാമര്‍ശം നടത്തിയത്. എറണാകുളം ജില്ല വിട്ട് പോകാന്‍ അനുവദിക്കണം എന്നായിരുന്നു ഇബ്രാഹിംകുഞ്ഞിന്റെ ആവശ്യം. കേരളത്തിലെ പളളികളില്‍ പ്രാര്‍ത്ഥന നടത്താന്‍ പോകണം എന്നും അദ്ദേഹം […]

Read More

സ്​റ്റേഷനില്‍ കോഫി മെഷീന്‍ സ്ഥാപിച്ചതിന്​ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി

കൊച്ചി: കളമശേരി പൊലീസ് സ്​റ്റേഷനില്‍ കോഫി വെന്‍ഡിങ്​ മെഷീന്‍ സ്ഥാപിച്ച സംഭവത്തില്‍ സസ്‌പെന്‍ഷനിലായ പൊലീസുകാരന്‍ ആത്മഹത്യാ ഭീഷണി മുഴക്കി. പൊലീസ് ഉദ്യോഗസ്ഥനായ രഘുവാണ് ഫേസ്ബുക്കില്‍ ആത്മഹത്യ ഭീഷണി കുറിപ്പ് ഇട്ടിരിക്കുന്നത്. ”മരണം കൊണ്ട് എല്ലാം അവസാനിക്കുമോ…ആത്മഹത്യ ചെയ്യുന്നവര്‍ ഭീരുക്കളല്ലാ..നല്ല ചങ്കൂറ്റമുള്ളവരാണ്..” എന്നാണ്​ കുറിപ്പിട്ടിരിക്കുന്നത്​. കൊച്ചി ഡി.സി.പി ഐശ്വര്യ ഡോങ്റെയാണ്​ പി.എസ്​ രഘുവിനെ സസ്​പെന്‍ഡ്​ ചെയ്​തത്​. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ പരിപാടിയെക്കുറിച്ച്‌ മാധ്യമങ്ങള്‍ക്ക് അഭിമുഖം കൊടുത്തു എന്ന പേരിലായിരുന്നു നടപടി. എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ ഡി.സി.പിയെ ക്ഷണിക്കാതിരുന്നതിന്‍റെ പക തീര്‍ക്കലാണ് […]

Read More

അടിയന്തരാവസ്ഥ തീര്‍ത്തും തെറ്റായിരുന്നുവെന്ന്​ രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: 1975 ല്‍, തന്‍റെ മുത്തശ്ശിയും മുന്‍പ്രധാനമന്ത്രിയുമായ ഇന്ദിരാഗാന്ധി ഇന്ത്യയില്‍ ആഭ്യന്തര അടിയന്തരാവസ്ഥ ഏര്‍പ്പെടുത്തിയ തീരുമാനം തീര്‍ത്തും തെറ്റായിരുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. യു.എസിലെ കോര്‍ണല്‍ സര്‍വ്വകലാശാല ​െപ്രാഫസറും സാമ്ബത്തിക വിദഗ്​ധനുമായ കൗഷിക്​ ഭാസുവുമായുള്ള അഭിമുഖത്തിലാണ്​ രാഹുലിന്‍റെ തുറന്നു പറച്ചില്‍. ‘അത്​ (അടിയന്തരാവസ്​ഥ) തീര്‍ത്തും തെറ്റായിരുന്നുവെന്നാണ്​ ഞാന്‍ കരുതുന്നത്​. എന്‍റെ മുത്തശ്ശിയും (ഇന്ധിരാ ഗാന്ധി) അങ്ങനെ പറഞ്ഞിട്ടുണ്ട്​.’ – രാഹുല്‍ പറഞ്ഞു. ‘അതേസമയം, ഒരു ഘട്ടത്തിലും ​ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ ഘടനയെയും ചട്ടക്കൂടിനെയും കോണ്‍ഗ്രസ്​ കയ്യേറ്റം ചെയ്​തിട്ടില്ല. തുറന്നു […]

Read More

സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്ന് സി.പി.ഒ ഉദ്യോഗാര്‍ത്ഥികള്‍ മഹാസംഗമം സംഘടിപ്പിക്കും

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാറിന്റെ അനാസ്ഥക്കെതിരെ സിവില്‍ പൊലീസ് ഓഫീസര്‍ ഉദ്യോഗാര്‍ത്ഥികള്‍ പ്രതിഷേധം ശക്തമാക്കുന്നു. ഉദ്യോഗാര്‍ത്ഥികളുടെ സമരം 24 ദിവസം പിന്നിട്ടിരിക്കുകയാണ്. മഹാസംഗമത്തിലൂടെ റാങ്ക് ലിസ്റ്റില്‍ ഉള്‍പ്പെട്ട മുഴുവന്‍ ഉദ്യോഗാര്‍ത്ഥികളെയും ബന്ധുക്കളെയും സെക്രട്ടറിയറ്റിന് മുന്നിലെത്തിക്കാനാണ് ഉദ്യോഗാര്‍ത്ഥികളുടെ നീക്കം. കാസര്‍ഗോഡ് മുതല്‍ തിരുവനന്തപുരം വരെയുള്ള സിപിഒ ഉദ്യോഗാര്‍ത്ഥികളെ സെക്രട്ടറിയറ്റിന് മുന്നില്‍ അണിനിരത്തും. അനുകൂലമായ തീരുമാനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായില്ലെങ്കില്‍ മരണം വരെ സമരവുമായി മുന്നോട്ട് പോകുമെന്ന ശക്തമായ നിലപാടിലാണ് ഉദ്യോഗാര്‍ത്ഥികള്‍.

Read More

മുട്ട കഴിച്ച് ഭാരം കുറയ്ക്കാം; പ്രമേഹവും ഫാറ്റി ലിവറും നിയന്ത്രിക്കാം!

ദിവസം നാലു മുട്ട വീതം കഴിച്ച് പത്തു ദിവസം കൊണ്ടു ശരീരഭാരം കുറയ്ക്കാം. രാവിലെ രണ്ടു മുട്ടയും ഉച്ചയ്ക്കും രാത്രിയുമായി ഓരോന്നു വീതവുമാണ് കഴിക്കേണ്ടത്. ഇതിന്റെ കൂടെ കഴിക്കാൻ തോരനും പച്ചക്കറികൾ കൊണ്ട് ഉണ്ടാക്കിയ സാലഡും നിലക്കടല പോലെയുള്ള നട്സും ഉപയോഗിക്കാം. പ്രത്യേകം ശ്രദ്ധിക്കേണ്ട കാര്യം കിഴങ്ങ് വർഗങ്ങളും കാർബോഹൈഡ്രേറ്റ് അടങ്ങിയ അരി, ഗോതമ്പ് ഭക്ഷണങ്ങളും പൂർണമായും ഒഴിവാക്കുക. പകരം ബീൻസ്, പയർ, തൈര് എന്നിവ ഉപയോഗിക്കാം. ഇടയ്ക്കു വേണമെങ്കിൽ എണ്ണയില്ലാതെ വേവിച്ചതോ ഗ്രിൽ ചെയ്തെടുത്തതോ ആയ […]

Read More

രാഷ്ട്രപതിയും മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് കൊവിഡ് വാക്‌സിന്‍ സ്വീകരിക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് കൊവിഡ് വാക്‌സിന്‍ കുത്തിവയ്‌പ്പ് എടുക്കും. രാവിലെ പതിനൊന്നിനാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. തിരുവനന്തപുരം തൈയ്‌ക്കാട് ആശുപത്രിയില്‍ നിന്നാണ് മുഖ്യമന്ത്രി വാക്‌സിന്‍ സ്വീകരിക്കുക. രാഷ്ട്രപതി രാം നാഥ് കോവിന്ദും ഇന്ന് കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ആര്‍മി ഹോസ്‌പിറ്റലില്‍ നിന്നാണ് രാഷ്ട്രപതി കൊവിഡ് വാക്‌സിന്‍ എടുക്കുക. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാരായ അമിത് ഷാ, രാജ്‌നാഥ് സിംഗ്, ഡോ ഹര്‍ഷവര്‍ദ്ധന്‍, സംസ്ഥാന മന്ത്രിമാരായ കെ കെ ശൈലജ, രാമചന്ദ്രന്‍ കടന്നപ്പളളി, ഇ ചന്ദ്രശേഖരന്‍ […]

Read More

സംസ്ഥാനത്ത് ചൂട് ക്രമാതീതമായി ഉയരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

തിരുവനന്തപുരം: കേരളത്തില്‍ ചൂട് ക്രമാതീതമായി സാഹചര്യത്തില്‍ ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. തെരഞ്ഞെടുപ്പ് കാലമായതിനാല്‍ പൊതുപ്രവര്‍ത്തകര്‍ ഉള്‍പ്പെടെ ശ്രദ്ധിക്കണമെന്നും രാവിലെ 11 മണി മുതല്‍ വൈകിട്ട് മൂന്നു മണി വരെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കണമെന്നും നിര്‍ദേശം നല്‍കി. നേരിട്ടുള്ള സൂര്യ പ്രകാശം ഏല്‍ക്കാതിരിക്കാന്‍ കുടയോ, തൊപ്പിയോ ഉപയോഗിക്കാം. ചൂട് കാലമായതിനാല്‍ ദാഹമില്ലെങ്കില്‍ പോലും ധാരാളം വെള്ളം കുടിക്കണം. അല്ലെങ്കില്‍ നിര്‍ജലീകരണം മൂലം വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകും. 65 വയസിന് മുകളില്‍ പ്രായമുള്ളവര്‍, കുട്ടികള്‍, ഹൃദ്രോഗം തുടങ്ങിയ […]

Read More