കഴിഞ്ഞ കുറച്ചു ദിവസങ്ങളായി തുടർന്ന വലിയ വിലയിടിവിന് ശേഷം സംസ്ഥാനത്തെ സ്വർണവിപണിയിൽ ഇന്ന് നേരിയ മുന്നേറ്റം. ഇന്ന് 22 കാരറ്റ് സ്വർണം പവന് 360 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതോടെ പവൻ വില 1,02,200 രൂപയിലെത്തി വ്യാപാരം തുടരുന്നു. ഗ്രാമിന് 45 രൂപ വർധിച്ച് 12,775 രൂപയിലാണ് ഇന്നത്തെ വിപണി നിരക്ക്. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ, ജനറൽ സെക്രട്ടറി സുരേന്ദ്രൻ കല്ലൂക്കാരൻ എന്നിവരാണ് ഇന്നത്തെ പുതുക്കിയ നിരക്കുകൾ അറിയിച്ചത്.
വിപണിയിൽ കഴിഞ്ഞ രണ്ട് ദിവസമായി മാറ്റമില്ലാതെ തുടർന്ന വിലയിലാണ് ഇന്ന് ചെറിയ മാറ്റം ദൃശ്യമായത്. ഇന്നലെയും മിനിഞ്ഞാന്നുമായി 22 കാരറ്റ് സ്വർണം പവന് 1,01,840 രൂപ എന്ന നിലയിലായിരുന്നു വ്യാപാരം നടന്നത്. അന്താരാഷ്ട്ര വിപണിയിലെ കറൻസി മൂല്യത്തിലുണ്ടായ വ്യതിയാനങ്ങളും ആഗോള സാമ്പത്തിക നീക്കങ്ങളുമാണ് പ്രാദേശിക സ്വർണവിലയിലും പ്രതിഫലിച്ചതെന്ന് വ്യാപാരികൾ ചൂണ്ടിക്കാണിക്കുന്നു.
സ്വർണവിലയിൽ ചെറിയ വർധനവുണ്ടായപ്പോൾ സംസ്ഥാനത്ത് വെള്ളി നിരക്കിൽ ഇടിവ് രേഖപ്പെടുത്തി. ഇന്ന് വെള്ളി ഗ്രാമിന് രൂപ കുറഞ്ഞ് 200 രൂപയിലെത്തി. 10 ഗ്രാം വെള്ളിക്ക് 2,000 രൂപ എന്ന നിലയിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. വിവാഹ സീസൺ അടുത്തുവരുന്ന പശ്ചാത്തലത്തിൽ സ്വർണവിലയിലെ ഇത്തരത്തിലുള്ള കയറ്റിറക്കങ്ങൾ ഉപഭോക്താക്കളും വ്യാപാരികളും ഒരേപോലെ ഉറ്റുനോക്കുകയാണ്.