Blog Post

Karanavars > News >

ഡോളര്‍കടത്ത്​: കേന്ദ്ര ഏജന്‍സികളുടേത്​ ഉമ്മാക്കി; എന്‍റെ രോമത്തില്‍ തൊടാനാവില്ല -മന്ത്രി കെ.ടി. ജലീല്‍

തിരുവനന്തപുരം: ഡോളര്‍കടത്തുകേസില്‍ മുഖ്യമന്ത്രിക്ക് പങ്കെന്ന് സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴി പുറത്തുവന്നതിനു പിന്നാലെ കേന്ദ്ര ഏജന്‍സികള്‍ക്ക് എതിരെ രൂക്ഷ​​ പ്രതികരണവുമായി മന്ത്രി കെ.ടി.ജലീല്‍. കേന്ദ്ര ഏജന്‍സികള്‍ എന്തൊക്കെ ഉമ്മാക്കി കാണിച്ചു. മൂന്ന്​ അന്വേഷണ ഏജന്‍സികളല്ലെ വട്ടമിട്ട്​ പറന്നത്​. എന്നിട്ട്​ അവസാനം എന്‍റെ രോമത്തില്‍ പോലും തൊടാന്‍ അവര്‍ക്ക്​ പറ്റിയോ. സമാനമായ അവസ്ഥ തന്നെയായിരിക്കും ഈ കാര്യത്തിലും മറ്റെല്ലാ കാര്യത്തിലുമുണ്ടാവുകയെന്നും ജലീല്‍ മാധ്യമങ്ങളോട്​ പറഞ്ഞു. വിവാദമായ ഡോളര്‍ കടത്തുകേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് മുഖ്യപ്രതി സ്വപ്ന സുരേഷ് മൊഴി […]

Read More

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ‘അജഗജാന്തരം’ റിലീസ് മാറ്റി

കൊച്ചി: സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുകില്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു. മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ടിനു പാപ്പച്ചന്‍– ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം ഉള്‍പെടെ നിരവധി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെകന്‍ഡ് […]

Read More

സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; പവന് വീണ്ടും കുറഞ്ഞു

തുടര്‍ച്ചയായി രണ്ടാം ദിവസവും സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് 280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. സ്വര്‍ണവില ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ ഒരു പവന്റെ വില ഗ്രാമിന് 4145 നിരക്കില്‍ 33,160 രൂപയായി കുറഞ്ഞിരിക്കുകയാണ്. ഏപ്രിലിന് ശേഷമുള്ള ഏറ്റവും താഴ്ന്ന വിലയാണിത്. അഞ്ച് ദിവസമായി സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ കുറവാണ് കാണാന്‍ സാധിക്കുന്നത്. അഞ്ച് ദിവസത്തിനിടെ 1280 രൂപയാണ് സ്വര്‍ണത്തിന് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസവും സ്വര്‍ണത്തിന്റെ വില 520 രൂപ കുറഞ്ഞ് 33,440 ല്‍ എത്തിയിരുന്നു. […]

Read More

ഇറച്ചിക്കോഴി വില കുതിച്ചുയരുന്നു; രണ്ടാഴ്‌ചയ്‌ക്കിടെ വര്‍ദ്ധിച്ചത് അമ്ബത് രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ദ്ധനവ്. ഒരു കിലോ ഇറച്ചിക്കോഴിക്ക് 190 രൂപയാണ് വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയാണ് വില. ഒരാഴ്‌ച മുമ്ബ് ഇത് 140 രൂപയായിരുന്നു. ദിവസവും പത്ത് രൂപ തോതിലാണ് കോഴി ഇറച്ചി വില വര്‍ദ്ധിക്കുന്നത്. സാധാരണ ഫെബ്രുവരി, മാര്‍ച്ച്‌ മാസങ്ങളില്‍ ചൂട് കുടുന്നതിനാല്‍ ഇറച്ചിക്കോഴിക്ക് പതിവിലും വന്‍വിലക്കുറവാണ് ഉണ്ടാകാറുളളത്. എന്നാല്‍ ഇത്തവണ പതിവില്‍ നിന്ന് വ്യത്യസ്‌തമായി വന്‍ വിലവര്‍ദ്ധനവാണ് കോഴി ഇറച്ചിക്ക് വിപണിയില്‍ ഉണ്ടാകുന്നത്. കഴിഞ്ഞ രണ്ടാഴ്‌ചയായി വിപണിയില്‍ 140 […]

Read More

ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച: കോലി പൂജ്യത്തിന് പുറത്ത്, ഇംഗ്ലണ്ട് പിടിമുറുക്കുന്നു

ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഇന്ത്യക്ക് ബാറ്റിംഗ് തകര്‍ച്ച. 70 റണ്‍സെടുക്കുന്നതിനിടെ ഇന്ത്യക്ക് മൂന്ന് വിക്കറ്റാണ് നഷ്ടമായത്. ഇംഗ്ലണ്ട് ഉയര്‍ത്തിയ ഒന്നാം ഇന്നിങ്സ് സ്‌കോറായ 205 റണ്‍സ് പിന്തുടരുന്ന നായകന്‍ വിരാട് കോലി റണ്‍സൊന്നും എടുക്കാതെ പുറത്തായത് തിരിച്ചടിയായി. എട്ട് പന്ത് നേരിട്ട കോലിയെ ബെന്‍ സ്റ്റോക്‌സ്, ബെന്‍ ഫോക്‌സിന്റെ കെെകളിലെത്തിച്ചു പുറത്താക്കുകയായിരുന്നു. ഇംഗ്ലണ്ടിനായി സ്റ്റോക്സ്, ലീച്ച്‌, ആന്‍ഡേഴ്സണ്‍ എന്നിവര്‍ ഓരോ വിക്കറ്റ് നേടി. ഒടുവില്‍ വിവരം ലഭിക്കുമ്ബോള്‍ 27 റണ്‍സെടുത്ത രോഹിത്തും 28 പന്തില്‍ […]

Read More

ന്യൂസിലന്‍ഡില്‍ തുടര്‍ ഭൂചലനങ്ങള്‍, സുനാമി ആശങ്ക; പ്രദേശവാസികളെ ഒഴിപ്പിക്കുന്നു

വെല്ലിങ്ടണ്‍: പസഫിക് സമുദ്രത്തില്‍ വെള്ളിയാഴ്ചയുണ്ടായ തുടര്‍ ഭൂചലനങ്ങളില്‍ സുനാമി മുന്നറിയിപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ന്യൂസിലന്‍ഡ്, ന്യൂ കലെഡോണിയ, വനൗട്ടു എന്നിവടങ്ങളിലെ തീരദേശനിവാസികളെ തത്‌സ്ഥാനത് നിന്നും ഒഴിപ്പിച്ചു. ഫ്രഞ്ച് സമുദ്രാതിര്‍ത്തിയില്‍ പത്തടി ഉയരത്തില്‍ തിരമാലകള്‍ രൂപപ്പെട്ടതിനെ തുടര്‍ന്നാണ് തീരദേശവാസികളെ ഒഴിപ്പിക്കാന്‍ അധികൃതര്‍ ഉത്തരവിട്ടത്. പിന്നീട് സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു. ഈ സാഹചര്യത്തില്‍ ബീച്ചുകളില്‍ നിന്ന് വിട്ടുനില്‍ക്കാനും മത്സ്യബന്ധനത്തിനും മറ്റുമായി കടലിലിറങ്ങരുതെന്നും നിരത്തുകളിലേക്ക് കൂട്ടമായെത്തി ഗതാഗതടസ്സമുണ്ടാക്കാതിരിക്കാനും എമര്‍ജന്‍സി സര്‍വീസസ് വക്താവ് ജനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. തീരപ്രദേശങ്ങളില്‍ വീടുകളിലുള്ളവരോട് വേഗം സുരക്ഷിതസ്ഥാനങ്ങളിലേക്ക് നീങ്ങാന്‍ […]

Read More

ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി.

തിരുവനന്തപുരം: ഡോളര്‍ കടത്ത് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് പങ്കെന്ന് സ്വപ്‌ന സുരേഷിന്റെ മൊഴി. സ്പീക്കര്‍ക്കും മൂന്നു മന്ത്രിമാര്‍ക്കും സംഭവത്തില്‍ പങ്കുണ്ടെന്നാണ് സ്വപ്‌ന കസ്റ്റംസിന് മുമ്ബില്‍ നല്‍കിയ മൊഴിയില്‍ പറയുന്നത്. കേസില്‍ കസ്റ്റംസ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചു. മുഖ്യമന്ത്രിക്ക് യുഎഇ കോണ്‍സുല്‍ ജനറലുമായി രഹസ്യബന്ധമുണ്ടെന്നും ഉന്നത വ്യക്തികളുടെ പേര് പറയാതിരിക്കാന്‍ ജയിലില്‍ ഭീഷണി നേരിട്ടതായും സ്വപ്‌ന പറയുന്നു. നിയമവിരുദ്ധമായ സാമ്ബത്തിക ഇടപാട് നടന്നെന്നും മൊഴിയിലുണ്ട്. 2020 ആഗസ്റ്റ് അഞ്ചിന് തിരുവനന്തപുരം വിമാനത്താവളം വഴി 1.90 ലക്ഷം യു.എസ് […]

Read More

ഇ. ശ്രീധരന്‍ മുഖ്യമന്ത്രിയാകാന്‍ ജനങ്ങള്‍ ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്; മലക്കം മറിഞ്ഞ് കെ.സുരേന്ദ്രന്‍

പത്തനംതിട്ട: ഇ. ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. അദ്ദേഹത്തെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനങ്ങളും പാര്‍ട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ കേന്ദ്ര നേതൃത്വം തീരുമാനിക്കും. തന്റെ പ്രസ്താവന മാധ്യമങ്ങള്‍ വിവാദമാക്കിയെന്നും സുരേന്ദ്രന്‍ പറഞ്ഞു. നേരത്തെ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഇ. ശ്രീധരന്‍ മത്സരിക്കുമെന്ന് സുരേന്ദ്രന്‍ പ്രഖ്യാപിച്ചിരുന്നു. ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് പ്രചരണപരിപാടിയായ കേരള വിജയയാത്രയുടെ തിരുവല്ലയില്‍ നടന്ന സ്വീകരണ യോഗത്തിലായിരുന്നു സുരേന്ദ്രന്റെ പ്രഖ്യാപനം. ഇ.ശ്രീധരനെപ്പോലുള്ള നേതാവിന്റെ […]

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ 16,838 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ്

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനത്തിന്റെ തോത് കുറയുകയാണെന്ന ധാരണയെ തിരുത്തി അടുത്ത തരംഗം രൂപപ്പെടുകയാണെന്ന് സംശയം. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം 16,838 ആയി. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 11.17 ദശലക്ഷമായി. ഇന്ത്യയില്‍ ഇതുവരെ 1,57,548 പേരാണ് കൊവിഡ് ബാധിച്ച്‌ മരിച്ചിട്ടുണ്ട്. 24 മണിക്കൂറിനുള്ളില്‍ മാത്രം 113 പേര്‍ മരിച്ചു. നിലവില്‍ 1,76,319 പേര്‍ സജീവരോഗികളായുണ്ട്. 1,08,39,894 പേര്‍ രോഗമുക്തരായി. രാജ്യത്ത് ഇതുവരെ 1,80,05,503 പേര്‍ വാക്‌സിനേഷന് വിധേയമായി. 24 മണിക്കൂറിനുള്ളില്‍ മാത്രം […]

Read More

‘ആണും പെണ്ണും’ റിലീസിനൊരുങ്ങുന്നു

മലയാളം ആന്തോളജി ചിത്രമായ ആണും പെണ്ണും മാര്‍ച്ച്‌ 26 ന് റിലീസിനൊരുങ്ങുകയാണ്. സംവിധായകരായ ആഷിക് അബു, വേണു, ജയ് കെ എന്നിവരുടെ ഓരോ ഹസ്വ ചിത്രങ്ങളാണ് ഇനി സിനിമയില്‍ ഉണ്ടാവുക. ചിത്രത്തിന്റെ പുതിയ പോസ്റ്ററുകളും പുറത്തുവന്നിട്ടുണ്ട്. ഇതുവരെ കാണാത്ത രൂപത്തിലും ഭാവത്തിലുമാണ് ആസിഫ് അലിയെയും പാര്‍വതി തിരുവോത്തിനെയും കാണാനാകുന്നത്. ജനലരികെ ഇരുന്ന് കത്ത് വായിക്കുന്ന ആസിഫ് അലിയും വീട്ടില്‍ കാത്തിരിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ പാര്‍വതിയുടെ കഥാപാത്രത്തേയുമാണ് കാണാനാകുന്നത്. പരസ്പരം ചേര്‍ന്നിരുന്ന് സ്‌നേഹം പങ്കുവെക്കുന്ന റോഷന്‍ മാത്യു, ദര്‍ശന രാജേന്ദ്രന്‍ […]

Read More