തിയേറ്ററിലെ ചായ കുടിക്കാൻ ലോണെടുക്കണം: മേയർ വി.വി. രാജേഷ്
സിനിമാ തിയേറ്ററുകളിൽ ഭക്ഷണസാധനങ്ങൾക്ക് ഈടാക്കുന്ന അമിതവിലയ്‌ക്കെതിരെ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം മേയർ വി.വി. രാജേഷ്. പുറത്ത് തുച്ഛമായ വിലയ്ക്ക് ലഭിക്കുന്ന സാധനങ്ങൾക്ക് തിയേറ്ററുകളിൽ അത്രയധികം പണം ഈടാക്കുന്നത് സാധാരണക്കാരായ സിനിമ പ്രേമികളോട് ചെയ്യുന്ന വലിയ നീതികേടാണെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ന് നടന്ന പ്രതികരണത്തിലാണ് തിയേറ്റർ ഉടമകളുടെ കൊള്ളയടിക്ക് എതിരെ മേയർ കടുത്ത വിമർശനം ഉന്നയിച്ചത്. പുറത്ത് 25 രൂപ മാത്രം വിലയുള്ള പോപ്‌കോണിന് തിയേറ്ററുകളിൽ 250 മുതൽ 300 രൂപ വരെയാണ് ഈടാക്കുന്നത്. ഈ സാഹചര്യത്തിൽ തിയേറ്ററിനുള്ളിൽ […]