Blog Post

Karanavars > News >

സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ‘അജഗജാന്തരം’ റിലീസ് മാറ്റി

കൊച്ചി: സെകന്‍ഡ് ഷോ ഇല്ലാത്തതിനാല്‍ ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. നടന്‍ ആന്റണി വര്‍ഗീസാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഫേസ്ബുകില്‍ പങ്കുവെച്ചത്. കഴിഞ്ഞ ദിവസം തിയേറ്ററുകളില്‍ പുതിയ ഇളവുകള്‍ ആവശ്യപ്പെട്ട് ഫിലിം ചേംബര്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ സിനിമ വ്യവസായം വന്‍നഷ്ടത്തിലാണെന്ന് ഫിലിം ചേംബര്‍ കത്തില്‍ പറയുന്നു. മമ്മൂട്ടി നായകനാകുന്ന ദി പ്രീസ്റ്റ്, ടിനു പാപ്പച്ചന്‍– ആന്റണി വര്‍ഗീസ് ചിത്രം അജഗജാന്തരം ഉള്‍പെടെ നിരവധി ചിത്രങ്ങളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. സെകന്‍ഡ് […]

Read More

കൊച്ചിന്‍ ഹനീഫ അരങ്ങൊഴിഞ്ഞിട്ട് ഇന്നേക്ക് 11 വര്‍ഷം

വ്യത്യസ്തങ്ങളായ നിരവധി വേഷങ്ങളിലൂടെ തെന്നിന്ത്യന്‍ സിനിമാലോകത്ത് മലയാളികളുടെ അഭിമാനമായി മാറിയ കൊച്ചിന്‍ ഹനീഫ വിടവാങ്ങിയിട്ട് ഇന്ന് പതിനൊന്ന്‌ വര്‍ഷം തികഞ്ഞിരിക്കുകയാണ്. അഭിനേതാവായും സംവിധായകനായും തിരക്കഥാകൃത്തായും ചലച്ചിത്രലോകത്ത് പകരം വയ്ക്കാനില്ലാത്ത വേഷങ്ങള്‍ പകര്‍ന്നാടിയ ഹനീഫ മലയാളികള്‍ക്ക് എക്കാലവും പ്രിയങ്കരനായ നടനായിരുന്നു. നര്‍മ്മം കലര്‍ന്ന സംസാരത്തിലൂടെയും അഭിനയ മികവിലൂടെയും അദ്ദേഹം മലയാളികള്‍ക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഓര്‍മ്മകളാണ്. കലാജീവിതത്തിന്റെ തുടക്കം മിമിക്രിയില്‍ ആയിരുന്നു. മഹാരാജാസില്‍ പഠിക്കുമ്ബോള്‍ തന്നെ ശിവാജി ഗണേശനേയും സത്യനേയും ഉമ്മറിനേയും ഒക്കെ അനുകരിച്ച്‌ കയ്യടി നേടിയിരുന്നു. 1951 ഏപ്രില്‍ […]

Read More

നിര്‍മാണ രംഗത്തേക്കും ചുവടുവെച്ച്‌ ടൊവിനോ

ദുല്‍ഖര്‍ സല്‍മാന്‍, പൃഥ്വിരാജ്, ഉണ്ണി മുകുന്ദന്‍, സണ്ണി വെയ്ന്‍ എന്നിവര്‍ അടുത്തിടെ സ്വന്തം പ്രൊഡക്ഷന്‍ കമ്ബനികള്‍ തുടങ്ങിയിരുന്നു. ഇപ്പോഴിതാ നടന്‍ ടൊവിനോയും നിര്‍മാണ രംഗത്തേക്ക് ചുവടുവയ്ക്കുകയാണ്. പിറന്നാള്‍ ദിനത്തില്‍ ടൊവിനോ തോമസ് പ്രൊഡക്ഷന്‍ ഹൗസ് പ്രഖ്യാപിച്ചിരിക്കുകയാണ് താരം. ആശംസകള്‍ക്ക് എല്ലാവര്‍ക്കും നന്ദി. കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് എന്‍റെ ജന്മദിനത്തില്‍ ഇത്രയധികം സ്നേഹം എന്നെങ്കിലും ലഭിക്കുമെന്ന് കരുതിയിരുന്നില്ല. അതിനാല്‍ കുറച്ച്‌ വര്‍ഷങ്ങള്‍ക്ക് മുമ്ബ് ഞാന്‍ ചെയ്യാന്‍ ആഗ്രഹിക്കാത്ത മറ്റെന്തെങ്കിലും പങ്കിടാന്‍ ഈ അവസരം ഉപയോഗിക്കുന്നു. പ്രിയപ്പെട്ടവരേ, ടൊവിനോ തോമസ് പ്രൊഡക്ഷന്‍സ് […]

Read More

നടി അഹാന കൃഷ്ണക്ക് കോവിഡ്

ചലച്ചിത്ര താരം അഹാന കൃഷ്ണയ്ക്ക് കോവിഡ് പോസിറ്റീവ്. കുറച്ച്‌ ദിവസങ്ങള്‍ക്ക് മുമ്ബാണ് താന്‍ കോവിഡ് ടെസ്റ്റ് ചെയ്തതെന്നും അന്ന് മുതല്‍ താന്‍ ക്വാറന്റൈനിലാണെന്നും അഹാന വ്യക്തമാക്കി. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി വിവരം പുറത്തു വിട്ടിരിക്കുന്നത്. കുറച്ച്‌ ദിവസം മുമ്ബ് കോവിഡ് ടെസ്റ്റ് ചെയ്തു. പോസിറ്റീവ് ആണ്. അതിന് ശേഷം ഏകാന്തതയില്‍, എന്റെ തന്നെ സാന്നിധ്യം ആസ്വദിച്ച്‌ ഇരിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസമായി നല്ല ആരോഗ്യവതിയാണ്. നെഗറ്റീവ് ആകുമ്ബോള്‍ എല്ലാരെയും അറിയിക്കുന്നത് ആണ്. എന്നും അഹാന ആരാധകരോട് […]

Read More

‘ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു’

നടന്‍ കാളിദാസ് ജയറാം ഒരു അഭിമുഖത്തില്‍ പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധേയമാകുന്നത്. തന്റെ പുതിയ ചിത്രമായ പാവകഥൈകളെ കുറിച്ചും തന്റെ കരിയറിനെ കുറിച്ചുമാണ് കാളിദാസ് ജയറാം പറഞ്ഞത്. നാല് ചിത്രങ്ങളുള്ള പാവ കഥൈകളില്‍ സുധ കൊങ്കര ഒരുക്കിയ തങ്കം എന്ന ചിത്രത്തിലാണ് കാളിദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. കാളിദാസിന്റെ കഥാപാത്രം ഏറെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. കാളിദാസിന്റെ വാക്കുകള്‍, ഇതും ശരിയായില്ലെങ്കില്‍ ഒരുപക്ഷേ താന്‍ സിനിമ പൂര്‍ണ്ണമായും വേണ്ടെന്നുവെക്കുമായിരുന്നു. സുധ കൊങ്കരയുടെ ഫോണ്‍കോള്‍ വന്നപ്പോള്‍ കഥ കേള്‍ക്കണമെന്ന് […]

Read More

പേര്‍ളി ഗര്‍ഭിണിയല്ല..ആകുമ്ബോള്‍ ഞങ്ങള്‍ അറിയിക്കാം ; തുറന്ന് പറഞ്ഞ് ശ്രീനിഷ്

ഡി ഫോര്‍ ഡാന്‍സ് എന്നാ ഡാന്‍സ് റിയാലിറ്റി ഷോ ആണ് പേര്‍ളി പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിച്ചത്. വളരെ കുട്ടിത്തം നിറഞ്ഞ അവതരണം പേര്‍ളിക്ക് വളരെ അധികം ആരാധകരെ സൃഷ്ടിച്ചു.ഇപ്പോഴിതാ താരം ഗര്‍ഭിണിയാണെന്നാണ് സോഷ്യല്‍ മീഡിയയില്‍ പറക്കുന്നത്. ഇതിന് മറുപടിയുമായി ശ്രീനിഷ് രംഗത്ത് എത്തിയിട്ടുണ്ട്. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ മുഴുവന്‍ പേര്‍ളി ഗര്‍ഭിണിയാണെന്നുള്ള വാര്‍ത്ത പരന്നിരുന്നു. പക്ഷെ ഇതേ പറ്റി പേര്‍ളിയോ ശ്രീനിഷോ തങ്ങളുടെ സോഷ്യല്‍ മീഡിയ പ്ലാറ്റുഫോമുകളില്‍ ഒന്നും പറഞ്ഞില്ലായിരുന്നു. ഇപ്പോഴിതാ ഇതിന്റെ സത്യവസ്ഥ ശ്രീനിഷ് പറഞ്ഞിരിക്കുകയാണ്. […]

Read More

നമ്മുടെ മരണം അറിയിക്കുന്ന ആപ്; ഭീതിപ്പെടുത്തുന്ന ട്രെയിലറുമായി ‘കൗണ്ട്ഡൗൺ’

നമ്മുടെ ഫിറ്റ്നെസ്, ജോലിക്കാര്യങ്ങൾ എന്തിന് ജീവിത പങ്കാളിയെ കണ്ടെത്താൻ വരെ, ഫോൺ ആപ്ലിക്കേഷനുകള്‍ വലിയ രീതിയിൽ നമ്മുടെ ജീവിതത്തിൽ കൈകടത്തുന്നുണ്ട്. അങ്ങനെയെങ്കിൽ നമ്മുടെ ആയുസ്സ് അറിയുന്ന ഒരു ആപ് പുറത്തിറങ്ങിയാലോ? ഈ ആപ് ഡൗൺലോഡ് ചെയ്ത് ഫോണിൽ ഇൻസ്റ്റാൾ ചെയ്താൽ നമ്മൾ എത്ര ദിവസം ജീവിച്ചിരിക്കുമെന്ന് ഇത് കൃത്യമായി കാണിക്കും. ഇങ്ങനെയൊരു പ്രമേയവുമായി ഹോളിവുഡ് സിനിമ എത്തുകയാണ്. കൗണ്ട്ഡൗൺ എന്നാണ് ഈ ഹൊറർ ത്രില്ലറിന്റെ പേര്. ജസ്റ്റിൻ ഡെക്ക് ചിത്രം തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു. ആനി […]

Read More
  • 1
  • 2