Blog Post

Karanavars > News > Cinema > നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിയോഗം അർബുധ ബാധയെ തുടർന്ന്

നടൻ പ്രദീപ് റാവത്ത് അന്തരിച്ചു; വിയോഗം അർബുധ ബാധയെ തുടർന്ന്

ഇന്ത്യൻ ചലച്ചിത്ര ലോകത്തെ പ്രശസ്ത സ്വഭാവ നടനും വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനുമായ പ്രദീപ് റാവത്ത് (74) അന്തരിച്ചു. അർബുധ ബാധയെത്തുടർന്ന് ചികിത്സയിലായിരിക്കെ മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. കുറച്ചുകാലം മുമ്പ് അർബുദത്തെ അതിജീവിച്ചെങ്കിലും, രോഗം വീണ്ടും മൂർച്ഛിക്കുകയായിരുന്നു.

സിനിമയിൽ ശക്തമായ വില്ലൻ കഥാപാത്രങ്ങളിലൂടെയും വ്യത്യസ്തമായ അഭിനയ ശൈലിയിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുത്ത അഭിനേതാവാണ് പ്രദീപ് റാവത്ത്. ബി.ആർ. ചോപ്രയുടെ വിഖ്യാത ടെലിവിഷൻ പരമ്പരയായ ‘മഹാഭാരത’ത്തിലെ ‘അശ്വത്ഥാമാവ്’ എന്ന കഥാപാത്രത്തിലൂടെയാണ് അദ്ദേഹം അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെടുന്നത്.

തുടർന്ന് അമീർ ഖാൻ നായകനായെത്തിയ ‘ഗജിനി’ എന്ന ചിത്രത്തിലെ വില്ലൻ വേഷം (ധർമ്മാത്മ) അദ്ദേഹത്തിന്റെ കരിയറിലെ വലിയ വഴിതിരിവായി മാറി. തമിഴിലും ഹിന്ദിയിലും ഒരുപോലെ തരംതീർത്ത ഈ കഥാപാത്രം ഇന്നും സിനിമാപ്രേമികളുടെ ഓർമ്മയിലുണ്ട്. ഗജിനിക്ക് പുറമെ അശുതോഷ് ഗൊവാരിക്കറുടെ ഓസ്കാർ നാമനിർദ്ദേശം ലഭിച്ച ‘ലഗാൻ’ എന്ന ചിത്രത്തിലെ ‘ദേവ’ എന്ന സിഖ് ഭടന്റെ വേഷവും ഏറെ പ്രശംസ നേടിയിരുന്നു.

ഹിന്ദിക്ക് പുറമെ തെലുങ്ക്, തമിഴ്, കന്നഡ, മലയാളം തുടങ്ങി ദക്ഷിണേന്ത്യൻ ഭാഷകളിലും അദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. ‘ചൈനാ ടൗൺ’ ഉൾപ്പെടെയുള്ള മലയാളം ചിത്രങ്ങളിലും പ്രദീപ് റാവത്ത് അഭിനയിച്ചിട്ടുണ്ട്. അദ്ദേഹത്തിന്റെ വിയോഗത്തിൽ സിനിമാലോകവും ആരാധകരും കടുത്ത ദുഃഖത്തിലാണ്. പ്രമുഖ താരങ്ങളും ചലച്ചിത്ര പ്രവർത്തകരും പ്രദീപ് റാവത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. സംസ്കാര ചടങ്ങുകൾ മുംബൈയിൽ നടക്കും.

Leave a comment

Your email address will not be published. Required fields are marked *