Blog Post

Karanavars > News >

രാജ്യത്ത് 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 36571 കൊവിഡ് കേസുകള്‍.150 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇത്. രോഗമുക്തി നിരക്ക് 97.54 ശതമാനമായതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. അതേസമയം സംസ്ഥാനത്ത് ഇന്നലെ 21,116 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.15 ആണ്. റുട്ടീന്‍ സാമ്ബിള്‍, സെന്റിനല്‍ സാമ്ബിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ 2,99,54,145 ആകെ സാമ്ബിളുകളാണ് പരിശോധിച്ചത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 197 മരണങ്ങളാണ് […]

Read More

വിഴിഞ്ഞം തുറമുഖ പദ്ധതി പ്രദേശത്ത് സംഘര്‍ഷം; വിശ്വാസികള്‍ പ്രതിഷേധിച്ചു

വിഴിഞ്ഞം: അദാനി ഗ്രൂപ്പിന് സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ ഭൂമിയിലുള്ള നശിച്ചുപോയ കാണിക്കവഞ്ചിക്ക്​ പകരം പുതിയ കാണിക്കവഞ്ചി സ്ഥാപിക്കാനെത്തിയവരെ അദാനി ഗ്രൂപ്പി​െന്‍റ സുരക്ഷ ഉദ്യോഗസ്ഥരും റവന്യൂ ഉദ്യോഗസ്ഥരും തടഞ്ഞു. ഇതില്‍ പ്രതിഷേധിച്ച്‌ വിഴിഞ്ഞം അന്താരാഷ്​ട്ര തുറമുഖ പദ്ധതി പ്രദേശത്ത് വിഴിഞ്ഞം ഇടവകയുടെ നേതൃത്വത്തില്‍ വിശ്വാസികള്‍ കൂട്ടമായെത്തിയത് സംഘര്‍ഷാവസ്ഥക്ക് കാരണമായി. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തിന്​ സര്‍ക്കാര്‍ അദാനി ഗ്രൂപ്പിന് ഏറ്റെടുത്ത് നല്‍കിയ കരിമ്ബള്ളിക്കര പച്ചക്കായെന്ന സ്ഥലത്ത്, കടല്‍ക്കാറ്റേറ്റ് നശിച്ച കാണിക്കവഞ്ചിക്ക്​ പകരം കാണിക്കവഞ്ചി നിര്‍മിക്കാനായി ഇടവക സെക്രട്ടറിയുടെ നേതൃത്വത്തിലെത്തിയവരെയാണ് തുറമുഖ കമ്ബനിയുടെ […]

Read More

സാമൂഹ്യ അകലവും, മാസ്‌കും, കൊവിഡ് പ്രോട്ടോക്കോളും പെര്‍ഫക്‌ട് ഓക്കെ; കുടുംബം പോറ്റാന്‍ തെരുവില്‍ ഇറങ്ങുന്നവര്‍ക്ക് സമ്മാനമായി പെറ്റിയും, പിഴയും

കഴിഞ്ഞ ദിവസം നടന്ന താരസംഘടന ‘അമ്മ‘യുടെ യോഗത്തിനെതിരെ കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുടുംബം പോറ്റാനായി തെരുവില്‍ ഇറങ്ങുന്നവരില്‍ നിന്ന് പിഴ ഈടാക്കുകയും, മാസ്‌ക് പോലും ധരിക്കാതെയുള്ള പരിപാടിയ്‌ക്കെതിരെ യാതൊരു നടപടിയും സ്വീകരിക്കാത്തതിനെയാണ് ബിന്ദു കൃഷ്ണ പരോക്ഷമായി വിമര്‍ശിച്ചിരിക്കുന്നത്. മാസ്‌ക് ധരിക്കാതെയുള്ള താരങ്ങളുടെ ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു ബിന്ദു കൃഷ്ണയുടെ പ്രതികരണം. അമ്മ‘യുടെ കലൂരിലുള്ള ആസ്ഥാനത്തുവച്ചായിരുന്നു യോഗം നടന്നത്. യോഗത്തില്‍വച്ച്‌ സാമ്ബത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ക്ക് ടാബുകള്‍ വിതരണം ചെയ്തിരുന്നു. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം സാമൂഹ്യഅകലവും, […]

Read More

പീഡനപരാതി ഒതുക്കിതീര്‍ക്കാന്‍ ശ്രമിച്ച കേസില്‍ മന്ത്രി ശശീന്ദ്രന് ക്ലീന്‍ ചിറ്റ്; കേസെടുക്കെണ്ടെന്ന് നിയമോപദേശം

തിരുവനന്തപുരം: പീഡന പരാതി ഒതുക്കിതീര്‍ക്കാന്‍ പരാതിക്കാരിയെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ മന്ത്രി എ.കെ ശശീന്ദ്രന് ക്ലീന്‍ ചിറ്റ്. നല്ല നിലയില്‍ പരിഹരിക്കണം എന്ന വാക്കാണ് ശശീന്ദ്രന്‍ ഉപയോഗിച്ചത്. ഇതിന് പരാതി ഒതുക്കി തീര്‍ക്കണമെന്ന് അര്‍ഥമില്ലെന്നും മന്ത്രിയുടെ ഭാഷാപ്രയോഗത്തില്‍ തെറ്റില്ലെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ നല്‍കിയ നിയമോപദേശത്തില്‍ പറയുന്നു. ഇംഗ്ലീഷ്–മലയാളം നിഘണ്ടുവില്‍ നല്ല രീതിയില്‍ തീര്‍ക്കുക എന്നതിന് വേണ്ടത് പോലെ ചെയ്യുക എന്നാണ് അര്‍ഥം. ഒരു പ്രയാസവുമില്ലാതെ പ്രശ്‌നം പരിഹരിക്കണമെന്ന് പറഞ്ഞതില്‍ തെറ്റില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു. യുവതിയുടെ പേരോ യുവതിക്കെതിരെ പരാമര്‍ശമോ […]

Read More

അമ്ബത്തെട്ടുകാരിയെ ഭര്‍ത്താവ് കുത്തിക്കൊന്നു, സംഭവം ഇന്നു പുലര്‍ച്ചെ വര്‍ക്കലയില്‍

തിരുവനന്തപുരം: കുടുംബവഴക്കിനെ തുടര്‍ന്ന് ഭാര്യയെ കുത്തിക്കൊന്നു. വര്‍ക്കല ഇടവ ശ്രീയേറ്റില്‍ ലെബ്ബാ തെക്കതില്‍ ( സുചി ഗാര്‍ഡന്‍) ഷാഹിദ എന്ന അമ്ബത്തെട്ടുകാരിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് സിദ്ദിഖ് പൊലീസ് കസ്റ്റഡിയിലാണ്.ഇന്ന് പുലര്‍ച്ചെയായിരുന്നു കൊലപാതകം. ഷാഹിദയുടെ വയറ്റിലും കഴുത്തിലുമാണ് കുത്തുകളേറ്റത്. വിവരമറിഞ്ഞെത്തിയ ഇവട പൊലീസ് വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ഷാഹിദയും സിദ്ദിഖും തമ്മില്‍ സ്ഥിരം വഴക്കായിരുന്നു എന്നാണ് നാട്ടുകാര്‍ പറയുന്നത്. കഴിഞ്ഞദിവസവും ഇവര്‍ തമ്മില്‍ വഴക്കുണ്ടായിരുന്നു.

Read More

ഇന്ന് ഉത്രാടപ്പാച്ചില്‍: തിരുവോണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍

തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിക്കിടയിലും മറ്റൊരു പൊന്നോണക്കാലത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍. നാടും നഗരവും ഉണര്‍ന്ന് കഴിഞ്ഞു. കൊവിഡ് നിയന്ത്രണങ്ങള്‍ കണക്കിലെടുത്ത് ഇത്തവണയും ആറന്മുളയില്‍ ഉത്രട്ടാതി വള്ളംകളിയില്ല. മൂന്ന് പള്ളിയോടങ്ങള്‍ക്ക് മാത്രമാണ് അനുമതി. പന്ത്രണ്ട് പള്ളിയോടങ്ങളെ പങ്കെടുപ്പിക്കണമെന്ന പള്ളിയോട സേവാ സംഘത്തിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. കാട്ടൂര്‍ ക്ഷേത്രത്തില്‍ നിന്ന് ഓണവിഭവങ്ങളുമായി തിരുവോണത്തോണി ഇന്ന് രാത്രിയോടെ ആറന്മുളയിലേക്ക് പുറപ്പെടും. അടച്ചിടലില്‍ നിന്ന് ഇളവ് നേടി പുറത്തിറങ്ങിയവര്‍ കമ്ബോളത്തിലേക്ക് ഒഴുകിയെത്തുന്നുണ്ട്. ഉത്രാട പാച്ചിലിന്റെ പഴയ പെരുമയില്ലെങ്കിലും തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാണുന്നു. ഉത്സവ […]

Read More

തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ലോ അക്കാദമിയിലെ അധ്യാപകന്‍ കൊളേജ് ഗ്രൗണ്ടില്‍ തീ കൊളുത്തി മരിച്ചു. സുനില്‍കുമാറാണ് ആത്മഹത്യ ചെയ്തത്. ഗുരുതരമായി പൊള്ളലേറ്റ അധ്യാപകനെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും മരണം സംഭവിച്ചി‌രുന്നു. ക്ലാസിലൂണ്ടായിരുന്ന വിദ്യാര്‍ത്ഥികളുമായി സംസാരിച്ച ശേഷമാണ് അധ്യാപകന്‍ ഗ്രൗണ്ടിലേക്ക് പോയത്. ​ഗ്രൗണ്ടിലിരുന്ന അധ്യാപകനെ വിദ്യാര്‍ത്ഥികള്‍ കണ്ടിരുന്നു. മരണത്തെക്കുറിച്ച്‌ പറയുന്ന ഫോട്ടോ കഴിഞ്ഞ ദിവസം ഇന്‍സ്റ്റാ​ഗ്രാമില്‍ അധ്യാപകന്‍ പോസ്റ്റ് ചെയ്തിരുന്നു.

Read More

‘ചാണകം വിളി അഭിമാനം, ആ വിളി ഒരിക്കലും നിര്‍ത്തരുത്, അങ്ങനെ തന്നെ വിളിക്കണം’

കൊച്ചി: ചാണകം എന്ന് വിശേഷിപ്പിക്കുന്നത് തന്നെപ്പോലുള്ളവര്‍ക്ക് അഭിമാനമാണെന്ന് സുരേഷ് ഗോപി എംപി. അങ്ങനെ കേള്‍ക്കുന്നത് സന്തോഷമുള്ള കാര്യമാണെന്നും, ആ വിളി ഒരിക്കലും നിര്‍ത്തരുതെന്നും അദ്ദേഹം പറഞ്ഞു. പാവക്കുളം ക്ഷേത്രത്തില്‍ വിശ്വഹിന്ദു പരിഷത്ത് സംഘടിപ്പിച്ച ഗോ രക്ഷാ യാത്രയുടെ ഉദ്ഘാടനത്തിനായി എത്തിയതായിരുന്നു സുരേഷ് ഗോപി. അതേസമയം, അങ്ങനെ വിളിച്ച്‌ കളിയാക്കാന്‍ ശ്രമിക്കുന്നവരോട് പോയി ചാകാന്‍ പറയൂ എന്നും അദ്ദേഹം പറഞ്ഞു. ഈ ബുള്‍ ജെറ്റ് സഹോദരന്മാരുടെ പ്രശ്‌നത്തില്‍ ഇടപെടണമെന്നാവശ്യപ്പെട്ടുകൊണ്ട് മുന്‍പ് ഒരാള്‍ വിളിച്ചപ്പോള്‍ ‘ഞാന്‍ ചാണകമല്ലേ, മുഖ്യമന്ത്രിയെ വിളിക്കൂ‘ […]

Read More

കാബൂളില്‍ നിന്ന്​ യു.എസിലെത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഗിയറില്‍ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍

വാഷിങ്​ടണ്‍: കാബൂളില്‍ നിന്നും യു.എസിലെത്തിയ വിമാനത്തിന്‍റെ ലാന്‍ഡിങ്​ ഗിയറില്‍ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍. യു.എസില്‍ വിമാനം ലാന്‍ഡ്​ ചെയ്​തതിന്​ ശേഷമുള്ള പതിവ്​ പരിശോധനക്കിടെയാണ്​ മനുഷ്യമാംസത്തിന്‍റെ അവശിഷ്​ടങ്ങള്‍ കണ്ടെത്തിയത്​. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുമെന്ന്​ യു.എസ്​ അറിയിച്ചു. അഫ്​ഗാനില്‍ താലിബാന്‍ അധികാരം പിടിച്ചതിന്​ പിന്നാലെ നിരവധി ​േപരാണ്​ രാജ്യം വിടാനായി കഴിഞ്ഞ ദിവസം കാബൂള്‍ വിമാനത്താവളത്തിലെത്തിയത്​. പലരും വിമാനങ്ങളുടെ ചിറകുകളിലും ചക്രങ്ങളിലുമെല്ലാം നിലയുറപ്പിച്ച്‌​ രാജ്യം വിടാന്‍ ശ്രമിച്ചു. ഇൗ ശ്രമത്തിനിടെ രണ്ട്​ പേര്‍ വിമാനത്തില്‍ നിന്ന്​ വീണ്​ മരിച്ചത്​ വലിയ […]

Read More

നോട്ടമിട്ടത് മാര്‍ച്ച്‌ മുതല്‍, സ്വന്തം യൂണിറ്റിനെ പോലും അറിയിക്കാതെ എന്‍ ഐ എ ഡല്‍ഹിയില്‍ നിന്നുമെത്തി ഷിഫയെയും മിസ്ഹയെയും പിടികൂടി

കണ്ണൂര്‍: ഭീകരസംഘടനയായ ഐസിസുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന രണ്ടു യുവതികള്‍ കണ്ണൂരില്‍ അറസ്റ്റിലായി. താണ സ്വദേശികളായ ഷിഫ ഹാരിസ്, മിസ്ഹ സിദ്ദിഖ് എന്നിവരെയാണ് ഡല്‍ഹിയില്‍ നിന്നുള്ള എന്‍.ഐ.എ സംഘം അറസ്റ്റ് ചെയ്തത്. യുവതികള്‍ ക്രോണിക്കിള്‍ ഫൗണ്ടേഷന്‍ എന്ന പേരില്‍ ഗ്രൂപ്പുണ്ടാക്കി സമൂഹമാദ്ധ്യമത്തിലൂടെ ഐസിസിനായി ആശയപ്രചാരണം നടത്തിയെന്നാണ് എന്‍.ഐ.എ പറയുന്നത്. കൊച്ചി യൂണിറ്റിനെ പോലും അറിയിക്കാതെയാണ് ഡല്‍ഹി സംഘം കണ്ണൂരിലെത്തി അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാര്‍ച്ച്‌ മുതല്‍ യുവതികള്‍ എന്‍.ഐ.എ നിരീക്ഷണത്തിലായിരുന്നു. താണയിലെ ഇവരുടെ വീട്ടില്‍ നേരത്തെ എന്‍.ഐ.എ നടത്തിയ […]

Read More