Blog Post

Karanavars > News >

വാരിയം കുന്നനെയും ആലി മുസ്ല്യാരെയും രക്തസാക്ഷി പട്ടികയില്‍ നിന്നൊഴിവാക്കുന്നു, നീക്കം ചെയ്യുന്നത് 387 പേരുകള്‍

ന്യൂഡല്‍ഹി: വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി, ആലി മുസ്ല്യാര്‍ തുടങ്ങി 387 മലബാര്‍ ലഹള നേതാക്കളെ സ്വാതന്ത്ര്യസമര രക്തസാക്ഷി പട്ടികയില്‍ നിന്ന് നീക്കം ചെയ്യും. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ഹിസ്റ്റോറിക്കല്‍ റിസര്‍ച്ച്‌ നിയോഗിച്ച മൂന്നംഗ സമിതിയാണ് പട്ടികയില്‍ നിന്ന് ഒഴിവാക്കേണ്ടവരുടെ പേരുകള്‍ ശുപാര്‍ശ ചെയ്തതെന്നാണ് ഒരു ദേശീയ മാദ്ധ്യമം റിപ്പോര്‍ട്ടുചെയ്യുന്നത്. വാരിയന്‍ കുന്നന്‍ ഒരു കലാപകാരിയാണെന്ന് പറഞ്ഞുകൊണ്ടാണ് ശുപാര്‍ശ അവസാനിപ്പിക്കുന്നത്. സമിതിയുടെ ശുപാര്‍ശകള്‍ക്കനുസരിച്ച്‌ പുതുക്കിയ സ്വതന്ത്ര സമര സേനാനികളുടെ പട്ടിക ഒക്ടോബറോടെ പ്രസിദ്ധീകരിക്കുമെന്ന് ഐ […]

Read More

ഡിസിസി പട്ടികയ്‌ക്കെതിരെ സംയുക്ത ആക്രമണം നടത്താന്‍ ‘ആര്‍സി ബ്രിഗേഡി’ന്റെ ആഹ്വാനം; വാട്‌സപ്പ് ചാറ്റ് പുറത്ത്

കൊച്ചി > ഡിസിസി പ്രസിഡന്റുമാരുടെ പട്ടിക പുറത്തുവിട്ടാലുടന് ‘കലാപത്തിന്‘ ഒരുങ്ങാന് എ, ഐ ഗ്രൂപ്പുകളുടെ നീക്കം. രമേശ് ചെന്നിത്തലയുടെ സോഷ്യല് മീഡിയ പ്രചരണത്തിനായുള്ള ‘ആര്സി ബ്രിഗേഡ്‘ എന്ന വാട്സപ്പ് ഗ്രൂപ്പിലെ ചര്ച്ചകള് പുറത്തായി. ഡിസിസി പ്രസിഡന്റ് പട്ടിക പുറത്തുവന്നാലുടന് എഐസിസി ജനറല് സെക്രട്ടറി കെ സി വേണുഗോപാലിനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനുമെതിരെ പ്രചരണം കടുപ്പിക്കണമെന്നും വാട്സപ്പ് സന്ദേശങ്ങളില് പ്രവര്ത്തകര് പറയുന്നുണ്ട്. അന്വര് സാദത്ത് എംഎല്‌എ, ചെന്നിത്തലയുടെ മകന് രോഹിത് ചെന്നിത്തലയും ഉള്പ്പെടെയുള്ളവര് ഈ വാട്സാപ്പ് ഗ്രൂപ്പിലുണ്ട്. […]

Read More

നീ ആള് കൊള്ളാലോ… ലോണിന് അപേക്ഷിച്ച യുവതിയോട് ലൈംഗിക ചുവയോടെ സംസാരിച്ച്‌ സി പി എം നേതാവ്, നടപടി എടുക്കാതെ പാര്‍ട്ടി

കണ്ണൂര്‍: ലോണിനായി ബാങ്കില്‍ എത്തിയ പാര്‍ട്ടിക്കാരിയായ യുവതിയോട് സി പി എം നേതാവ് ലൈംഗിക ചുവയോടെ സംസാരിച്ചെന്ന് ആരോപണം. പിണറായി ഫാര്‍മേഴ്സ് കോ ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറിയും സി പി എം ധര്‍മ്മടം അണ്ടല്ലൂര്‍ കിഴക്കും ഭാഗം ബ്രാഞ്ച് സെക്രട്ടറിയുമായ നിഖില്‍ നരങ്ങോലിക്കെതിരെയാണ് ആരോപണം. യുവതി പരസ്യമായി ചോദ്യം ചെയ്തതോടെ ബാങ്ക് ഇയാളെ സസ്പെന്‍ഡുചെയ്തതെങ്കിലും പാര്‍ട്ടി ഇതുവരെ നടപടിഎടുത്തിട്ടില്ല. ബാങ്കില്‍ ലോണിനായി അപേക്ഷ സമര്‍പ്പിച്ച യുവതിക്ക് കഴിഞ്ഞയാഴ്ചയാണ് ദുരനുഭവമുണ്ടായത്. അര്‍ദ്ധരാത്രി ഫോണില്‍ വിളിക്കുന്ന നിഖില്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും […]

Read More

അഫ്ഗാന്‍ വലിയപാഠം; ജാതിക്കും മതത്തിനും അതീതമായി മനുഷ്യത്വം ഉയരണം: മുഖ്യമന്ത്രി

തിരുവനന്തപുരം: അഫ്ഗാനിസ്ഥാനിലെ സംഭവവികാസങ്ങള് മനുഷ്യരാശിക്ക് വലിയ പാഠമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. മതമൗലികവാദത്തിന്റെ പേരില് തീ ആളിപ്പടര്ത്തിയാല്, ആ തീയില്ത്തന്നെ വീണ് ജനങ്ങളും രാഷ്ട്രങ്ങളും എരിഞ്ഞുപോവും എന്ന പാഠം. ഇങ്ങനെ മനുഷ്യരാശി എരിഞ്ഞു തീരാതിരിക്കാനുള്ള മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശം ലോകത്തിനു പകര്ന്നു തന്ന മഹാനാണ് ശ്രീനാരായണ ഗുരുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശ്രീനാരായണ ഗുരുവിന്റെ 167-ാം ജന്മ വാര്ഷിക ദിനത്തോടനുബന്ധിച്ച്‌ നടന്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ലോകത്തിന്റെ ഏതെല്ലാം ഭാഗത്ത് മനുഷ്യര് ചേരിതിരിഞ്ഞ് സ്പര്ദ്ധ മുന്നിര്ത്തി വര്ഗീയ–വംശീയ തലങ്ങളില് […]

Read More

റോക്കി ഭായ് ഉടന്‍ എത്തുന്നു; കെ ജി എഫ് 2-ന്റെ റിലീസ് തീയതി പ്രഖ്യാപിച്ച്‌ പൃഥ്വിരാജ്‌

സിനിമാ പ്രേമികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കെ ജി എഫ് 2. ഇപ്പോഴിതാ സിനിമയുടെ റിലീസ് തീയതി പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ് . 2022 ഏപ്രില്‍ 12നാണ് സിനിമയുടെ റിലീസ്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ‘കെജിഎഫ് 2′ന്റെ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്ന കമ്ബനി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നേരത്തെ നിരവധി തവണ ചിത്രത്തിന്റെ റിലീസ് മാറ്റിവയ്‌ക്കേണ്ടി വന്നിരുന്നു. യഷിനൊപ്പം ബോളിവുഡ് താരങ്ങളായ സഞ്ജയ് ദത്തും രവീണ ടണ്ടനും കെജിഎഫില്‍ അണിനിരക്കുന്നുണ്ട്. അധീര എന്ന വില്ലന്‍ കഥാപാത്രത്തെയാണ് സഞ്ജയ് ദത്ത് അവതരിപ്പിക്കുന്നത്. മുരളി […]

Read More

ഒക്ടോബറോടെ മൂന്നാംതരംഗമെന്ന് റിപ്പോര്‍ട്ട്; കുട്ടികളുടെ കാര്യത്തില്‍ അതീവശ്രദ്ധവേണം

ന്യൂഡല്ഹി > രാജ്യത്ത് കോവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങള് തുടരുമ്ബോള് മൂന്നാംതരംഗത്തിനുള്ള മുന്നറിയിപ്പുമായി പഠനറിപ്പോര്ട്ട്. ഒക്ടോബര് മാസത്തോടെ കോവിഡ് മൂന്നാം തരംഗം ഉണ്ടാവുമെന്ന് ദേശീയ ദുരന്ത നിവാരണ ഇന്സ്റ്റിറ്റ്യൂട്ട് രൂപീകരിച്ച വിദഗ്ധ സമിതി പ്രധാനമന്ത്രിയുടെ ഓഫിസിനു റിപ്പോര്ട്ട് നല്കി. മൂന്നാം തരംഗത്തില് കുട്ടികളിലും രോഗവ്യാപനത്തിനു സാധ്യതയുണ്ടെന്ന് റിപ്പോര്ട്ട് മുന്നറിയിപ്പു നല്കുന്നു. എല്ലാ ആശുപത്രികളിലും പീഡിയാട്രിക് വാര്ഡുകള്, പീഡിയാട്രിക് ഐസിയുകള് എന്നിവയുടെ എണ്ണവും വര്ധിപ്പിക്കണമെന്നും റിപ്പോര്ട്ടില് പറയുന്നു. ഡോക്ടര്മാര്, ജീവനക്കാര്, വെന്റിലേറ്ററുകള്, ആംബുലന്സ് തുടങ്ങിയവയുടെ എണ്ണം വര്ധിപ്പിക്കേണ്ടതുണ്ട്. കുട്ടികളുടെ ആരോഗ്യാവസ്ഥ കണക്കിലെടുത്ത് […]

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 25,072 കൊവിഡ് കേസുകളും 389 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ, ഇതുവരെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,24,49,306 ആയി. 44,157 പേര്‍ രോഗമുക്തരാകുകയും ചെയ്തു. 3,16,80,626 പേരാണ് ആകെ രോഗമുക്തി നേടിയത്. കൊവിഡ് കേസുകളില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 19 ശതമാനം കുറവാണ് രേഖപ്പെടുത്തിയത്. 155 ദിവസത്തിനിടയിലെ ഏറ്റവും താഴ്ന്ന കൊവിഡ് കണക്കാണിത്. 3,33,924 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്

Read More

താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്? തരൂരിനെതിരെ പോസ്റ്റര്‍ പ്രതിഷേധം

ശശി തരൂരിനെതിരെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസിന് മുന്നില്‍ പോസ്റ്റര്‍. ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ശശി തരൂരിന്റെ നോമിനിയുമുള്ള സാഹചര്യത്തിലാണ് നടപടി. തന്റെ അനുയായിയെ ഡിസിസി പ്രസിഡന്റാക്കാന്‍ ശ്രമിക്കുന്നുവെന്നാണ് വിമര്‍ശനം. ‘രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ ഇടപെടാതെ, മണ്ഡലത്തില്‍ പോലും വരാതെ, താങ്കളെ എംപിയായി ചുമക്കുന്ന പാര്‍ട്ടിയോടാണോ ഈ ചതി ചെയ്യുന്നത്?’ – എന്നാണ് ഒരു പോസ്റ്റര്‍. സഹായിയെ ഡിസിസി പ്രസിഡന്റാക്കി പാര്‍ട്ടി പിടിക്കാനുള്ള തരൂരിന്റെ നീക്കത്തിനെതിരെ പ്രതികരിക്കുകയെന്നാണ് മറ്റൊരു പോസ്റ്റര്‍. തരൂരേ നിങ്ങള്‍ പിസി ചാക്കോയുടെ പിന്‍ഗാമിയാണോയെന്നും വട്ടിയൂര്‍ക്കാവില്‍ ഇഷ്ടക്കാരിയ്ക്ക് […]

Read More

ഓണക്കാലത്ത് മദ്യ വില്‍പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് നേട്ടം; 10 ദിവസത്തെ വില്‍പ്പന 150 കോടി

കോഴിക്കോട്: ഇക്കുറി ഓണക്കാലത്ത് മദ്യ വില്‍പ്പനയില്‍ കണ്‍സ്യൂമര്‍ ഫെഡിന് റെക്കോര്‍ഡ് വില്‍പ്പന. മുന്‍ വര്‍ഷങ്ങളിലെക്കാള്‍ ഇരട്ടി വര്‍ധനവാണ് ഇക്കുറി മദ്യ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്. ഇത്തവണ മദ്യ ഷോപ്പുകള്‍ വഴി 60 കോടിയുടെ വിദേശ മദ്യവില്‍പ്പന നടത്തി. അതായത് ഇത്തവണ 24 കോടിയുടെ വില്‍പ്പന അധികം ഉണ്ടായിട്ടുണ്ട്. ത്രിവേണി, സൂപ്പര്‍ മാര്‍ക്കറ്റുകള്‍ എന്നിവ വഴി ഉത്രാടം വരെയുള്ള പത്തു ദിവസം 90 കോടിയുടെ വില്‍പ്പനയും നടന്നിരുന്നു. കൊവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മുഴുവന്‍ മദ്യശാലകള്‍ക്കും ദിവസവും പ്രവര്‍ത്തിക്കാനായില്ല. ഇക്കുറി വിദേശ […]

Read More

ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം‍: കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്; അന്വേഷണം വേണമെന്ന് കോണ്‍ഗ്രസ്, പണമല്ല പരാതി കവറാണെന്ന് ചെയര്‍പേഴ്‌സണ്‍

കൊച്ചി : തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സണ്‍ ഓണക്കോടിക്കൊപ്പം കൗണ്‍സിലര്‍മാര്‍ക്ക് പണം നല്‍കിയതിന്റെ ദൃശ്യങ്ങള്‍ പുറത്ത്. ഓണാഘോഷത്തോടനുബന്ധിച്ച്‌ വിതരണം ചെയ്ത ഓണക്കോടിക്കൊപ്പം പതിനായിരം രൂപ അടങ്ങുന്ന കവര്‍ കൂടി ചെയര്‍പേഴ്‌സണ്‍ അജിത തങ്കപ്പന്‍ നല്‍കുകയായിരുന്നു. പണമടങ്ങിയ കവര്‍ ചെയര്‍പേഴ്‌സന് തിരിച്ചു നല്‍കുന്നതിന്റെ തെളിവുകളും പുറത്ത് വന്നു. ദൃശ്യത്തില്‍ പണം ആണെന്നും ഇത് വാങ്ങുന്നത് ശരിയല്ലെന്നും കൗണ്‍സിലര്‍മാര്‍ ചെയര്‍പേഴ്‌സണെ അറിയിക്കുന്നുണ്ട്. സംഭവം വിവാദമായതോടെ പരാതിയുടെ കവറാണ് സ്വീകരിച്ചതെന്നായിരുന്നു ചെയര്‍പേഴ്‌സണ്‍ നേരത്തെ പ്രതികരിച്ചത്. എന്നാല്‍ പണം നല്‍കിയതായി സ്ഥിരീകരിച്ച്‌ ഭരണപക്ഷത്തിലുള്ള കൂടുതല്‍ കൗണ്‍സിലര്‍മാര്‍ […]

Read More