Blog Post

Karanavars > News >

ബംഗാള്‍ ഉള്‍ക്കടലില്‍ ചക്രവാതച്ചുഴി; നാളെ ന്യൂനമര്‍ദ്ദമായേക്കും; സംസ്ഥാനത്ത് കനത്ത മഴ തുടരും

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതച്ചുഴി നാളെ ന്യൂനമര്‍ദ്ദമായി മാറിയേക്കുമെന്ന് ഏറ്റവും പുതിയ വിവരം. സംസ്ഥാനത്ത് തിങ്കളാഴ്ച വരെ കനത്ത മഴ തുടരും. എല്ലാ ജില്ലകളിലും ഇന്ന് യെല്ലോ അലര്‍ട്ടാണ്. നാളെ ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചു. അതിശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്. വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍കടലില്‍ ആന്ധ്രാപ്രദേശ്–ഒഡീഷ തീരത്തായി നാളെയോടെ ന്യൂനമര്‍ദ്ദം രൂപപ്പെടാന്‍ സാധ്യതയുണ്ട്. കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും ഇത് കാരണമായേക്കും.

Read More

വാര്‍ഷിക വരുമാനമായി ഒന്നരകോടി; അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം, അന്വേഷണം

മുംബൈ: വാര്‍ഷിക വരുമാനമായി ഒന്നരകോടി കൈപ്പറ്റിയെന്ന ആരോപണത്തെ തുടര്‍ന്ന്​ അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകന്​ സ്​ഥലംമാറ്റം. സംഭവത്തില്‍ വകുപ്പുതല അന്വേഷണവും പ്രഖ്യാപിച്ചു. അമിതാഭ്​ ബച്ചന്‍റെ അംഗരക്ഷകനായ ജിതേന്ദ്ര ഷിന്‍ഡെയെയാണ്​ സ്​ഥലം മാറ്റിയത്​. മുംബൈ പൊലീസില്‍ കോണ്‍സ്റ്റബ്​ളായ ഷിന്‍ഡെ വര്‍ഷങ്ങളായി ബച്ചന്‍റെ അംഗരക്ഷകനായി സേവനം അനുഷ്​ഠിക്കുകയായിരുന്നു. ഷിന്‍ഡെ​ വാര്‍ഷിക ശമ്ബളമായി ഒന്ന​ര കോടി കൈപ്പറ്റിയെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെയാണ്​ സ്​ഥലംമാറ്റം. ബച്ചനാണോ ​അതോ മ​റ്റാരെങ്കിലും ഷി​ന്‍ഡെക്ക്​ പണം കൈമാറിയതെന്ന കാര്യം വ്യക്തമല്ല. തന്‍റെ ഭാ​ര്യയ​ുടെ നേതൃത്വത്തില്‍ ഒരു സുരക്ഷ ഏജന്‍സി നടത്തുന്നുണ്ടെന്ന്​ ഷി​ന്‍ഡെ […]

Read More

വാക്‌സിനെടുത്തവര്‍ക്ക് ആര്‍ടിപിസിആര്‍ വേണ്ട, പിപിഇ കിറ്റ് നിര്‍ബന്ധമില്ല; ആഭ്യന്തരയാത്രകള്‍ക്ക് ഇളവ്

ന്യൂഡല്‍ഹി: ആഭ്യന്തരയാത്രകള്‍ക്കുളള കോവിഡ് മാര്‍ഗനിര്‍ദേശങ്ങളില്‍ ഇളവ് നല്‍കി കേന്ദ്ര സര്‍ക്കാര്‍. ആഭ്യന്തര യാത്രകള്‍ക്ക് വിവിധ സംസ്ഥാനങ്ങള്‍ വിവിധ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചതിന്റെ പശ്ചാത്തലത്തിലാണ് മാര്‍ഗ നിര്‍ദേശങ്ങള്‍ ഏകീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഇതുപ്രകാരം, രണ്ടുഡോസ് വാക്‌സിന്‍ സ്വീകരിച്ച്‌ പതിനഞ്ചുദിവസം കഴിഞ്ഞ രോഗലക്ഷങ്ങളില്ലാത്തവര്‍ക്ക് ആഭ്യന്തരയാത്ര നടത്തുന്നതിന് ആര്‍.ടി.പി.സി.ആര്‍, റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് എന്നിവ നിര്‍ബദ്ധമല്ല. അതേസമയം ഇപ്രകാരം എത്തുന്ന യാത്രക്കാരുടെ ക്വാറന്റീന്‍ ഉള്‍പ്പടെയുളള കാര്യങ്ങളില്‍ സംസ്ഥാനങ്ങള്‍ക്ക് തീരുമാനമെടുക്കാമെന്നും പുതുക്കിയ മാര്‍ഗ നിര്‍ദേശത്തില്‍ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.ആഭ്യന്തര വിമാനയാത്രികര്‍ക്ക് പിപിഇ കിറ്റ് ആവശ്യമില്ലെന്നുളളതാണ് മാര്‍ഗ നിര്‍ദേശത്തിലെ […]

Read More

ക്വാറി ഉടമകള്‍ക്ക് വന്‍ തിരിച്ചടി; ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ വിധി സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് ജനവാസമേഖലയില്‍ നിന്ന് 200 മീറ്റര്‍ അകലെ മാത്രം പാറമടകള്‍ അനുവദിക്കുന്ന ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് സ്‌റ്റേ ചെയ്‌ത് സുപ്രീംകോടതി. ഉത്തരവ് സംസ്ഥാന സര്‍ക്കാരിനും തിരിച്ചടിയാണ്. ഹരിത ട്രൈബ്യൂണല്‍ ഉത്തരവുണ്ടായ ഉടന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നു. പാലക്കാട് ‌ജനവാസ മേഖലയ്‌ക്കരികില്‍ കരിങ്കല്‍ ക്വാറി തുടങ്ങുന്നതിനിടെ ഒരു വിഭാഗം ആളുകള്‍ പ്രധാനമന്ത്രിയ്‌ക്ക് പരാതി നല്‍കി. ഈ പരാതിയുടെ പകര്‍പ്പുകള്‍ സംസ്ഥാന സര്‍ക്കാരിനും ദേശീയ ഹരിത ട്രൈബ്യൂണലിനും അയച്ചിരുന്നു. ഈ പരാതിയുടെ അടിസ്ഥാനത്തില്‍ സ്ഫോടനം […]

Read More

സംവിധാനം ഞാന്‍ ആലോചിച്ചിട്ടില്ല – ശ്രീനാഥ് ഭാസി

മലയാളത്തിലെ ശ്രദ്ധേയനായ നടനാണ് ശ്രീനാഥ് ഭാസി. അഭിനയിച്ച ചിത്രങ്ങളിലൂടെ ഏറെ ശ്രദ്ധേ നേടുവാനും താരത്തിന് കഴിഞ്ഞിരുന്നു. താന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമല്ലാത്തതിന്റെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് താരം. നടന്റെ വാക്കുകളില്‍ നിന്നും “സോഷ്യല്‍ മീഡിയ അത്ര സോഷ്യല്‍ അല്ലാത്തത് കാരണം ഞാന്‍ കുറച്ച്‌ ഡിസ്റ്റന്‍സ് വെച്ചതാണ്. സിനിമയുടെ പ്രൊമോഷന് വേണ്ടിയും ആളുകളുമായി ബന്ധപ്പെടാനും ഉപയോഗിക്കാറുണ്ട്. അല്ലാതെ ഭയങ്കര സോഷ്യല്‍ ആക്ടിവിറ്റിയൊന്നും ഇല്ല. അല്ലാതെ ഉപയോഗിക്കുബോള്‍ നമ്മള്‍ ആവശ്യമില്ലാതെ അഡിക്‌ട് ആവും. സോഷ്യല്‍ മീഡിയയിലെ ആളുകളാലും വ്‌ളോഗര്‍മാരാലും സ്വാധീനിക്കപ്പെടുന്ന നല്ലതും, ചീത്തയും […]

Read More

രാജ്യത്ത് 44,658 പേര്‍ക്ക് കൂടി കോവിഡ് രോഗബാധ; 50 ശതമാനം പേര്‍ ആദ്യ ഡോസ് കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് 44,658 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 496 പേര്‍ മരിച്ചു. 30,000ത്തോളം കേസുകള്‍ റിപോര്‍ട്ട് ചെയ്തത് കേരളത്തില്‍ നിന്നാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.കേരളത്തില്‍ കഴിഞ്ഞ ദിവസം 30,007 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇത് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ 67 ശതമാനമാണ്. കേരളത്തിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 18.03 ശതമാനമാണ്. ഇന്നത്തോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,26,03,188 ആണ്. 3,44,899 പേരാണ് ഇപ്പോള്‍ രോഗം ബാധിച്ച്‌ ചികില്‍സയില്‍ കഴിയുന്നത്. ആകെ രോഗികളുടെ […]

Read More

എം സ്വരാജിന്റെ തെരഞ്ഞെടുപ്പു ഹര്‍ജിയില്‍ വാദം 31ന്

കൊച്ചി > കെ ബാബു എംഎല്‌എയുടെ തെരഞ്ഞെടുപ്പ് ചോദ്യംചെയ്ത് ഇടതുമുന്നണി സ്ഥാനാര്ഥിയായിരുന്ന എം സ്വരാജ് സമര്പ്പിച്ച ഹര്ജി ഹൈക്കോടതി വാദത്തിനായി 31ലേക്ക് മാറ്റി. കെ ബാബു ശബരിമല അയ്യപ്പന്റെ പേരില് വോട്ടുപിടിച്ചത് ജനപ്രാതിനിധ്യ നിയമപ്രകാരം തെരഞ്ഞെടുപ്പ് അഴിമതിയാണെന്നാണ് ഹര്ജിയിലെ ആരോപണം. അയ്യപ്പന് ഒരു വോട്ട് എന്ന് പ്രിന്റ് ചെയ്ത സ്ലിപ്പില് അയ്യപ്പവിഗ്രഹത്തിന്റെ ചിത്രവും ബാബുവിന്റെ ചിത്രവും ചിഹ്നവും വച്ച്‌ മണ്ഡലത്തിലാകെ വിതരണം ചെയ്തിരുന്നു. തെരഞ്ഞെടുപ്പ്, അയ്യപ്പനും സ്വാരാജും തമ്മിലാണെന്നും സ്വരാജ് ജയിച്ചാല് അയ്യപ്പന്റെ പരാജയമാകും എന്നും ബാബു […]

Read More

സി.ആര്‍ മഹേഷ്​ എം.എല്‍.എക്ക്​ എന്നും വെവ്വേറെ കാറുകളാണ്​; രഹസ്യമറിയാം​

കരുനാഗപ്പള്ളി എം.എല്‍.എ സി.ആര്‍ മഹേഷിന്​ എം.എല്‍.എ എന്നെഴുതിയ രണ്ട്​ ബോര്‍ഡുകള്‍ സ്വന്തമായുണ്ട്​. ആ ബോര്‍ഡ്​ ഒാരോ ദിവസവും ഒാരോ കാറിന്​ മുന്നിലാണ്​ വെക്കുക. എം.എല്‍.എ ആയ സുഹൃത്തിന്​ വേണ്ടി സമയം കളയാന്‍ തയാറായ ഏതെങ്കിലുമൊരു സുഹ​ൃത്തിന്‍റെ​ കാറിനായിരിക്കും ആ ബോര്‍ഡ്​ വഹിക്കാനുള്ള നിയോഗം. ദിവസവും വ്യത്യസ്​ത്​ കാറുകളില്‍ പൊതുപരിപാടികള്‍ക്കെത്തുന്ന എം.എല്‍.എയെ കണ്ട്​ മൂക്കത്ത്​ വിരല്‍ വെക്കുന്നവരും കുറവല്ല. ഇദ്ദേഹത്തിന്​ ഇത്രയധികം കാറുകളുണ്ടോ എന്ന്​ ചോദിക്കുന്നവര്‍ അറിയാനായി പറയുകയാണ്​, സി.ആര്‍ മഹേഷ്​ എം.എല്‍.എക്ക്​ സ്വന്തമായി ഒരു കാര്‍ പോലുമില്ല. ആകെ […]

Read More

നിര്‍മ്മാതാവും പാചക വിദഗ്‌ദ്ധനുമായ നൗഷാദ് അന്തരിച്ചു

കൊച്ചി: പ്രമുഖ പാചക വിദഗ്‌ദ്ധനും ചലച്ചിത്ര നിര്‍മാതാവുമായ നൗഷാദ് (55) അന്തരിച്ചു. തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. പ്രമുഖ കേറ്ററിങ്, റസ്റ്ററന്റ് ശൃംഖലയായ ‘നൗഷാദ് ദ് ബിഗ് ഷെഫി‘ന്റെ ഉടമയാണ്. കാഴ്‌ച, ചട്ടമ്ബിനാട്, ബെസ്റ്റ് ആക്ടര്‍, ലയണ്‍, പയ്യന്‍സ്, സ്പാനിഷ് മസാല തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ് നൗഷാദ്. വിദേശത്തടക്കഗം പ്രസിദ്ധമായിരുന്നു നൗഷാദ് കേറ്ററിംഗ്. ടെലിവിഷന്‍ പാചകപരിപാടികളിലൂടെയും അദ്ദേഹം ശ്രദ്ധേയനായിരുന്നു. സ്കൂളിലും കോളജിലും സഹപാഠിയായിരുന്ന സംവിധായകന്‍ ബ്ലെസിയുടെ ആദ്യ ചിത്രമായ കാഴ്ച നിര്‍മ്മിച്ചുകൊണ്ടായിരുന്നു ചലച്ചിത്ര നിര്‍മാതാവെന്ന നിലയിലുള്ള […]

Read More

‘വര്‍ഗീയ കലാപത്തിനുള്ള ശ്രമം’; അബ്ദുല്ലക്കുട്ടിക്കെതിരെ പരാതി നല്‍കി യൂത്ത് ലീഗ്

മലബാര്‍ സമര നേതാവായ വാരിയന്‍കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ താലിബാന്‍ തീവ്രവാദിയായി ഉപമിച്ച സംഭവത്തില്‍ എ.പി അബ്ദുല്ലക്കുട്ടിക്ക് എതിരെ പൊലീസില്‍ പരാതി. മുസ്ലിം യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. അബ്‌ദുല്ലക്കുട്ടിയുടേത് വര്‍ഗീയ കലാപത്തിനുള്ള ശ്രമമെന്ന് പരാതിയില്‍ പറയുന്നു. വാരിയംകുന്നന്‍ കേരളത്തിലെ ആദ്യ താലിബാന്‍ തലവനായിരുന്നുവെന്നും താലിബാനിസം കേരളത്തിലും ആവര്‍ത്തിക്കുമെന്നുമായിരുന്നു അബ്ദുല്ലക്കുട്ടിയുടെ പരാമര്‍ശം. “അദ്ദേഹത്തിന് സ്മാരകമുണ്ടാക്കുന്നത്, സ്വാതന്ത്ര്യ സമരമെന്ന് പറഞ്ഞ് കൊട്ടിഘോഷിക്കുന്നത് ചരിത്രത്തോട് കാണിക്കുന്ന ഏറ്റവും വലിയ ക്രൂരതയാണ്. അത് കര്‍ഷക സമരമല്ല, ഹിന്ദു വേട്ടയായിരുന്നു. […]

Read More