Blog Post

Karanavars > News >

നാടുവിടാന്‍ പരക്കം പാച്ചില്‍, കാബൂള്‍ വിമാനത്താവളത്തിലെ തിക്കിലും തിരക്കിലും അഞ്ച് മരണം

കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതോടെ കാബൂള്‍ വിമാനത്തില്‍ കൂട്ടപലായനം. നാടുവിടാന്‍ വിമാനത്താവളത്തില്‍ ജനം തിങ്ങിനിറഞ്ഞതോടെ തിക്കിലും തിരക്കിലുംപെട്ട് അഞ്ചുപേര്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് ഏറ്റവും ഒടുവില്‍ ലഭിക്കുന്ന റിപ്പോര്‍ട്ട്. താലിബാന്‍ കാബൂള്‍ പിടിച്ചെടുത്തതിന്‌ പിന്നാലെ അഭയം തേടി മറ്റ് രാജ്യങ്ങളിലേക്ക് രക്ഷപെടാനുള്ള അവസാന ശ്രമത്തിലാണ് ജനങ്ങള്‍. വിമാനത്തില്‍ സീറ്റ് ഉറപ്പിക്കാനായി ആയിരക്കണക്കിന് അഫ്ഗാനികളും വിദേശികളുമാണ് തിങ്കളാഴ്ച രാവിലെ കാബൂളിലെ ഹമീദ് കര്‍സായി വിമാനത്താവളത്തിലേക്ക് ഇരച്ചെത്തിയത്. കൊട്ടാരം താലിബാന്‍ പിടിച്ചെടുക്കുകയും ചെയ്തതിന് പിന്നാലെ പരിഭ്രാന്തരായ ജനങ്ങള്‍ വിമാനത്താവള ടെര്‍മിനലിലേക്ക്‌ ഇരച്ചെത്തുന്നതും […]

Read More

വിസ്മയയുടെ അമ്മ സുരേഷ് ഗോപിയോട് പറഞ്ഞ കാര്യങ്ങള്‍ കേട്ടതോടെ കുറ്റബോധം മറ്റൊരാള്‍ക്ക്, അന്ന് കട്ട് ചെയ്ത ആ കോള്‍ അവളായിരുന്നോ?

കൊല്ലം: അടുത്തിടെയാണ് നടനും എംപിയുമായ സുരേഷ് ഗോപി വിസ്മയയുടെ നിലമേലിലെ വീട് സന്ദര്‍ശിച്ചത്. സുരേഷ് ഗോപിയെ പല തവണ അവള്‍ വിളിച്ചിരുന്നുവെന്നും, കിട്ടിയില്ലെന്നും വിസ്മയയുടെ അമ്മ അന്ന് പറഞ്ഞിരുന്നു.ആ കോള്‍ തനിക്ക് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷേ അവള്‍ ഇന്ന് ജീവനോടെ ഉണ്ടാകുമായിരുന്നെന്ന് അദ്ദേഹം മറുപടിയും നല്‍കിയിരുന്നു. ഈ വാര്‍ത്തയറിഞ്ഞതോടെ എരുമപ്പെട്ടി കോട്ടപ്പുറം ചീനിക്കല്‍ മനോജിന് കുറ്റബോധമാണ്. സുരേഷ് ഗോപിയല്ലേ എന്നും ചോദിച്ച്‌ ആയിരക്കണക്കിന് കോളുകളാണ് മനോജിന് വരുന്നത്. അല്ല എന്ന് മറുപടി പറഞ്ഞ് പെട്ടെന്നു കട്ട് ചെയ്യും. അതില്‍ […]

Read More

ചീത്ത വിളിക്കാന്‍ ഇതു നിന്റെ വീട്ടുമുറ്റമല്ല; മത്സരത്തിനിടെ ഇംഗ്ലണ്ട് ബൗളര്‍ ആന്‍ഡേഴ്‌സണുമായി കോര്‍ത്ത് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലി

ലോര്‍ഡ്‌സ്: രണ്ടാം ടെസ്റ്റിനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഇംഗ്ലണ്ട് പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണും തമ്മില്‍ രൂക്ഷമായ വാക്‌പോര്. പൂജാരയ്ക്കു നേരേ പന്തെറിഞ്ഞു നടക്കുന്നതിനിടെയാണ് സംഭവം. തനിക്കെതിരേ താങ്കള്‍ അസഭ്യം പറയുകയാണോ? ഇത് നിന്റെ വീട്ടുമുറ്റമല്ല.താങ്കള്‍ പറഞ്ഞുകൊണ്ടേയിരിക്കുന്നു. പ്രായമായാല്‍ ഇത് പതിവാണെന്നും നിന്നെ ഞാന്‍ ഒരു പാട് ബാറ്റ് കൊണ്ട് തല്ലിയതാണെന്നും കോഹ്ലി പറയുന്നു. ഈ മാച്ച്‌ നിരവധി കുട്ടികള്‍ കാണുന്നതാണ്. അതിനാല്‍ പ്രായത്തിനനുസരിച്ച്‌ പക്വത കാണിക്കണമെന്നും ക്യാപ്റ്റന്‍ പറയുന്നു. എന്നാല്‍ ആന്‍ഡേഴ്സണ്‍ ഇതിന് ചിരിച്ചുകൊണ്ടാണ് മറുപടി […]

Read More

അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം; അടിയന്തര യാത്രയ്ക്ക് തയാറായി എയര്‍ഇന്ത്യ

അഫ്ഗാന്‍ ആഭ്യന്തര യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ അഫ്ഗാനില്‍ നിന്ന് ഇന്ത്യക്കാരെ തിരിച്ചെത്തിക്കാന്‍ രണ്ട് വിമാനങ്ങള്‍ സജ്ജം. അടിയന്തര യാത്രക്ക് തയ്യാറാവാന്‍ എയര്‍ ഇന്ത്യ ജീവനക്കാര്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഡല്‍ഹില്‍ നിന്ന് കാബൂളിലേക്കുള്ള വിമാനം ഉച്ചക്ക് 12മണിയോടെ പുറപ്പെടുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കഴിഞ്ഞ ദിവസം 129 യാത്രക്കാരുമായി എയര്‍ഇന്ത്യ വിമാനം കാബൂളില്‍ നിന്നും ദില്ലിയിലെത്തിയിരുന്നു. അടിയന്തര സാഹചര്യമുണ്ടായാല്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെയും പൗരന്‍മാരെയും ഒഴിപ്പിക്കാനുള്ള പദ്ധതികള്‍ തയാറാക്കിയിട്ടുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. താലിബാന്‍ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ […]

Read More

കേന്ദ്ര ആരോഗ്യമന്ത്രി ഇന്ന് കേരളം സന്ദര്‍ശിക്കും: മുഖ്യമന്ത്രിയുമായി ചര്‍ച്ച, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങള്‍ സന്ദര്‍ശിക്കും

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ തുടരുന്ന കേരളത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ സന്ദര്‍ച്ചനം നടത്തും. ഉച്ചയോടെ തിരുവനന്തപുരത്ത് എത്തുന്ന മന്ത്രി മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തും. എച്ച്‌എല്‍എല്‍, തിരുവനന്തപുരം മെഡിക്കല്‍ കോളേജ് എന്നിവിടങ്ങളില്‍ സന്ദര്ശിക്കും. കേന്ദ്രസംഘവും ഇന്ന് കേരളത്തിലെത്തുന്നുണ്ട്. നേരത്തെ സന്ദര്‍ശിച്ച കേന്ദ്രസംഘം കൊവിഡ് വാക്സീന്‍ എടുത്തവരിലെ രോഗബാധ പ്രത്യേകം കണക്കെടുക്കാന്‍ സംസ്ഥാനത്തിന് നിര്‍ദേശം നല്‍കിയിരുന്നു.

Read More

തിരുവനന്തുരം ലുലു മാളിന്റെ‍ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: തിരുവനന്തപുരം ലുലു മാളിന്റെ നിര്‍മാണം തടയണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി. ഹര്‍ജിയില്‍ കഴമ്ബില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജസ്റ്റീസുമാരായ എസ്.വി.ഭട്ടിയും ബച്ചു കുരിയന്‍ തോമസു മടങ്ങുന്ന ബെഞ്ച് തള്ളിയത്. പാര്‍വതീ പുത്തനാറിന്റെ തീരത്ത് നടക്കുന്ന മാളിന്‍്റെ നിര്‍മാണം ചട്ടങ്ങള്‍ ലംഘിച്ചാണെന്നും കായല്‍ കയ്യേറിയാണ് നിര്‍മാണമെന്നും ചൂണ്ടിക്കാട്ടി കൊല്ലം സ്വേദേശി എം.കെ.സലീമാണ് കോടതിയെ സമീപിച്ചത്. ഒരു ലക്ഷത്തി അമ്ബതിനായിരം ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള കെട്ടിടങ്ങള്‍ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയമാണ് അനുമതി നല്‍കേണ്ടതെന്നും 2,32,400 ചതുരശ്ര മീറ്റര്‍ വിസ്തീര്‍ണമുള്ള മാളിന് സംസ്ഥാന […]

Read More

സ്വകാര്യ ഉപയോഗത്തിന് പരമാവധി 20 വര്‍ഷം, വാണിജ്യ ആവശ്യത്തിന് 15 വര്‍ഷം; രാജ്യത്തെ പുതിയ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ വാഹനം പൊളിക്കല്‍ നയം പ്രഖ്യാപിച്ച്‌ പ്രധാനമന്ത്രി നരേന്ദ്രമോദി. സ്വകാര്യ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന വാഹനങ്ങള്‍ പരമാവധി 20 വര്‍ഷമേ ഉപയോഗിക്കാവൂവെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാണിജ്യ ആവശ്യങ്ങള്‍ക്കുള‌ള വാഹനങ്ങള്‍ക്ക് 15 വര്‍ഷത്തിന് ശേഷം ഉപയോഗിക്കാന്‍ അനുമതിയുണ്ടാകില്ല. ഇന്ത്യയുടെ വികസന യാത്രയിലെ സുപ്രധാന നാഴികക്കല്ലാകും പുതിയ വാഹനം പൊളിക്കല്‍ നയമെന്ന് പ്രധാനമന്ത്രി അറിയിച്ചു. വാഹനരംഗത്ത് വലിയ വിപ്ളവം തന്നെ സൃഷ്‌ടിക്കാന്‍ ഇടയാക്കുന്നതാണ് കേന്ദ്രം ഇന്ന് പ്രഖ്യാപിച്ച പഴയ വാഹനങ്ങള്‍ പൊളിക്കുന്നതിനുള‌ള വാഹനം പൊളിക്കല്‍ നയം. ഗുജറാത്തില്‍ നടക്കുന്ന നിക്ഷേപക […]

Read More

ജാമ്യം കിട്ടിയാല്‍ രാജ്യം വിടാന്‍ സാധ്യത; രാജ് കുന്ദ്രയ്‌ക്കെതിരെ മുംബൈ പൊലീസ്

നടി ശില്പ്പ ഷെട്ടിയുടെ ഭര്‍ത്താവും ബിസിനസുകാരനുമായ രാജ് കുന്ദ്രയുടെ അശ്ലീല ചിത്ര നിര്‍മ്മാണകേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് ബോളിവുഡ് സിനിമാ ലോകം. രാജ് കുന്ദ്രയ്ക്ക് ജാമ്യം ലഭിച്ചാല്‍ നീരവ് മോദിയെപ്പോലെ രാജ്യം വിട്ടേക്കുമെന്ന വാദവുമായി രംഗതെത്തിയിരിക്കുകയാണ് മുബൈ പൊലീസ്. കുന്ദ്രയുടെ ജാമ്യാപേക്ഷയെ കോടതിയില്‍ എതിര്‍ത്ത് കൊണ്ടായിരുന്നു പൊലീസിന്റെ പ്രസ്താവന. കുന്ദ്രയ്ക്ക് ജാമ്യം നല്‍കുന്നതു സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും മുംബൈ പൊലീസ് വ്യക്തമാക്കി. ജാമ്യം ലഭിച്ചാല്‍ കുറ്റം വീണ്ടും ചെയ്‌തേക്കുമെന്നും പൊലീസ് കോടതിയെ അറിയിച്ചു. അതേസമയം, കേസ് ഓഗസ്റ്റ് […]

Read More

ഐ എസ് ആര്‍ ഒ ചാരക്കേസ്; നാല് പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം

കൊച്ചി : ഐഎസ്‌ആര്‍ഒ ചാരക്കേസ് ഗൂഢാലോചനയിലെ നാല് പ്രതികള്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കി. മുന്‍ പോലീസ് ഉദ്യോഗസ്ഥരായ എസ്. വിജയന്‍, തമ്ബി എസ്. ദുര്‍ഗാ ദത്ത്, ആര്‍.ബി. ശ്രീകുമാര്‍, എസ് ജയപ്രകാശ് എന്നിവര്‍ക്കാണ് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. കേസുമായി ബന്ധപ്പെട്ട് സാക്ഷികളെ സ്വാധീനിക്കില്ലെന്നും അന്വേഷണവുമായി സഹകരിക്കില്ലെന്നും പ്രതികള്‍ കോടതിയെ അറിയിച്ചിരുന്നു. ഇത് പരിഗണിച്ച കോടതി നാല് പേര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിക്കുകയായിരുന്നു. പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കുന്നതിനാല്‍ കേസിലെ ഏഴാം പ്രതി ആര്‍.ബി.ശ്രീകുമാറിന്റെ അറസ്റ്റ് […]

Read More

ഇ ബുള്‍ജെറ്റ് വ്ളോഗര്‍മാര്‍ക്ക് പൊതുമുതല്‍ നശിപ്പിച്ച കേസില്‍ ജാമ്യം അനുവദിച്ചതിനെതിരെ പൊലിസ് അപ്പീല്‍ ഹര്‍ജി നല്‍കും; വ്ളോഗര്‍മാര്‍ക്കെതിരെ മോട്ടോര്‍ വാഹനവകുപ്പിന്റെ കുറ്റപത്രം

കണ്ണൂര്‍: ഇ ബുള്‍ ജെറ്റ് വ്‌ലോഗര്‍ സഹോദരന്‍മാര്‍ക്കെതിരായ കേസില്‍ എംവിഡി കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തലശ്ശേരി എസിജെഎം കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. 1988 ലെ എംവിഡി നിയമനും കേരള മോട്ടര്‍ നികുതി നിയമം ലംഘിച്ചെന്നും കൂടാതെ 42,400 രൂപ പിഴ ഒടുക്കാത്തതിനെ തുടര്‍ന്നാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അതേസമയം ഇ ബുള്‍ജെറ്റ് സഹോദരങ്ങള്‍ ആര്‍ടിഒ ഓഫീസില്‍ ബഹളം വെച്ച ദിവസം ഓഫിലേക്ക് വിളിച്ച്‌ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയവര്‍ക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. കണ്ണൂര്‍ ജൂഡീഷ്യല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി […]

Read More