പ്രക്ഷോഭ ചൂടിൽ യൂറോപ്പ്: പോർച്ചുഗലിലും അൽബേനിയയിലും എഡി രാമയ്ക്കെതിരെ ജനങ്ങൾ തെരുവിൽ
യൂറോപ്യൻ രാജ്യങ്ങളിൽ അലയടിക്കുന്ന ജനകീയ പ്രക്ഷോഭങ്ങളുടെ ഭാഗമായി അൽബേനിയയിലും പോർച്ചുഗലിലും തെരുവുകൾ തീച്ചൂളയിൽ. അഴിമതിക്കും ഉയർന്ന ജീവിതച്ചെലവുകൾക്കുമെതിരെ പ്രധാനമന്ത്രി എഡി രാമയുടെ ഭരണകൂടത്തിനെതിരെ അൽബേനിയൻ തലസ്ഥാനമായ തിരാനയിൽ പ്രക്ഷോഭം ശക്തമായി തുടരുകയാണ്. സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കും ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രതിസന്ധികൾക്കുമെതിരെ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രക്ഷോഭം വലിയ സംഘർഷങ്ങളിലേക്കാണ് നയിച്ചത്. പ്രകടനങ്ങൾക്കിടയിൽ പ്രതിഷേധക്കാരും പോലീസും തമ്മിൽ ഏറ്റുമുട്ടലുകളുണ്ടാവുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. രാജ്യത്ത് വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മയും അഴിമതിയും സാധാരണക്കാരുടെ ജീവിതം ദുസ്സഹമാക്കിയെന്ന് പ്രക്ഷോഭകർ കുറ്റപ്പെടുത്തുന്നു. […]