Blog Post

Karanavars > News >

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ല; മന്ത്രി ജി ആര്‍ അനില്‍

സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നിര്‍ത്തലാക്കാന്‍ തീരുമാനിച്ചിട്ടില്ലെന്ന് മന്ത്രി ജി ആര്‍ അനില്‍. ഇപ്പോള്‍ വിതരണം ചെയ്യുന്നതില്‍ ചെറിയ ബുദ്ധിമുട്ട് ഉണ്ടെന്നത് യാഥാര്‍ഥ്യമാണ്. മുന്‍ഗണന വിഭാഗങ്ങള്‍ക്ക് മാത്രം നല്‍കിയാല്‍ പോരെ എന്ന് ചോദ്യം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്. എന്നാല്‍ സര്‍ക്കാര്‍ എല്ലാ വിഭാ​ഗങ്ങളേയും ഒരേപോലെയാണ് കാണുന്നതെന്നും മന്ത്രി പറഞ്ഞു. വിഷയം ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

മികച്ച സംരക്ഷണത്തിന് കോവളം കടല്‍ത്തീരത്തിന് ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം

തിരുവന്തപുരം: കോവളം ഉള്‍പ്പെടെ രാജ്യത്തെ രണ്ടു കടല്‍ത്തീരങ്ങള്‍ക്കുകൂടി ബ്ലൂ ഫ്‌ളാഗ് അന്താരാഷ്ട്ര അംഗീകാരം ലഭിച്ചു. പുതുച്ചേരിയിലെ ഏദനാണ് ഇപ്പോള്‍ അംഗീകാരം ലഭിച്ച മറ്റൊരു കടല്‍ത്തീരം. വിഭവങ്ങളുടെ സമഗ്രമായ പരിപാലനത്തിലൂടെ മനോഹരമായ തീരദേശവും സമുദ്ര ആവാസവ്യവസ്ഥയും സംരക്ഷിക്കുന്നതിനുള്ള ഇന്ത്യയുടെ പ്രതിബദ്ധതക്കുള്ള ആഗോള അംഗീകാരമാണിത്. ഡെന്‍മാര്‍ക്കിലെ പരിസ്ഥിതി പഠന സ്ഥാപനമാണ് (എഫ്.ഇ.ഇ) ആഗോളതലത്തില്‍ അംഗീകാരമുള്ള ഇക്കോ–ലേബല്‍–ബ്ലൂ ഫ്ലാഗ് അംഗീകാരം നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം ബ്ലൂ ഫ്‌ളാഗ് അംഗീകാരം ലഭിച്ച ഗുജറാത്തിലെ ശിവരാജ്പൂര്‍, ദിയുവിലെ ഘോഘ്‌ല, കാസര്‍കോട്, കര്‍ണാടകത്തിലെ പടുബിദ്രി, കോഴിക്കോട് കാപ്പാട്, […]

Read More

മഹിളാ മന്ദിരത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ കാണാതായി

എറണാകുളം: ചമ്ബക്കര മഹിളാ മന്ദിരത്തില്‍ നിന്നും പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പെണ്‍കുട്ടികളെ കാണാതായി. ഇന്ന് പുലര്‍ച്ചെ 3.15 ഓടെയാണ് ഇവര്‍ മൂന്നുപേരും പുറത്തുകടന്നത്. സംഭവത്തില്‍ മരട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട് .പെണ്‍കുട്ടികള്‍ മന്ദിരത്തിന്റെ രണ്ടാമത്തെ നിലയില്‍ നിന്നും സാരി കെട്ടി താഴേക്ക് ഇറങ്ങുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. കൂടാതെ രക്ഷപ്പെടാന്‍ പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.കൊച്ചിയിലെ നിര്‍മാണ ശാലയില്‍ ജോലിക്ക് നില്‍ക്കവെയാണ് ഇവരെ ചമ്ബക്കര മഹിളാ മന്ദിരത്തില്‍ എത്തിച്ചത്.

Read More

ഡൈനിങ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ഹോട്ടലുടമകള്‍ പ്രക്ഷോഭത്തിന്

സംസ്ഥാനത്ത് പ്രൈമറി വിദ്യാലയങ്ങള്‍ വരെ തുറക്കാന്‍ തീരുമാനമെടുത്ത സംസ്ഥാനസര്‍ക്കാര്‍ ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കാത്തത് കടുത്ത വിവേചനമാണെന്ന് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍. ഹോട്ടലുകളില്‍ ഡൈനിങ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമരത്തിന്റെ ആദ്യഘട്ടമായി സെപ്തംബര്‍ 22ന് സെക്രട്ടറിയേറ്റ് നടയില്‍ സംസ്ഥാനഭാരവാഹികളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തുവാനും ധര്‍ണക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും യൂണിറ്റുകളിലും പ്രതിഷേധ പ്രകടനവും നടത്തും. എല്ലാ മേഖലകളും തുറന്നു കൊടുത്തിട്ടും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച്‌ ഹോട്ടലുകള്‍ മാത്രം തുറന്നു പ്രവര്‍ത്തിക്കുവാന്‍ […]

Read More

സന്തോഷ് ട്രോഫി ഫൈനല്‍ മഞ്ചേരിയില്‍

അടുത്ത സന്തോഷ് ട്രോഫി ഫുട്‌ബോളിന്റെ ഫൈനല്‍ മത്സരം മഞ്ചേരിയില്‍ നടക്കുമെന്ന് കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷനുമായി സഹകരിച്ച്‌ കായിക താരങ്ങളെ വളര്‍ത്തിയെടുക്കും. അണ്ടര്‍ 16 ഫുട്‌ബോള്‍ ക്യാമ്ബ് കേരളത്തില്‍ സംഘടിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു. വനിതാ ഫുട്‌ബോള്‍, ബീച്ച്‌ ഫുട്‌ബോള്‍ എന്നിവ പ്രോത്സാഹിപ്പിക്കും. സ്റ്റേഡിയങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കമ്ബനിക്ക് രൂപം കൊടുത്തിട്ടുണ്ട്. തദ്ദേശ സ്ഥാപനങ്ങളുമായി സഹകരിച്ച്‌ സേറ്റേഡിയങ്ങളുടെ നവീകരണം നടത്തുമെന്നും മന്ത്രി പറഞ്ഞു. വെസ്റ്റിന്‍ഡീസ് ക്രിക്കറ്റ് ടീമിന്റെ ഇന്ത്യാ പര്യടനത്തിന്റെ ഭാഗമായി നടക്കുന്ന പരമ്ബരയിലെ ഒരു […]

Read More

എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍ വര്‍ഗീയവാദിയെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. ഏറ്റവും വലിയ വര്‍ഗീയവാദിയാണ് വിജയരാഘവന്‍. അതിനപ്പുറത്തേക്ക് പറയാന്‍ തന്റെ മാന്യത അനുവദിക്കാത്തതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. ശിഖണ്ഡിയെ മുന്‍നിറുത്തി യുദ്ധം ചെയ്യുകയാണ്. ഒരു മന്ത്രി വന്നു പ്രസ്താവനയിറക്കി പോയാല്‍ പ്രശ്‌നങ്ങള്‍ തീരില്ല. മതമേലധ്യക്ഷന്‍മാരുടെ യോഗം വിളിച്ചുചേര്‍ത്താല്‍ എന്താണ് കുഴപ്പമെന്നും കെ. സുധാകരന്‍ ചോദിച്ചു. വര്‍ഗീയ ചേരിതിരിവുണ്ടാക്കുന്ന ബി.ജെ.പി പ്രവര്‍ത്തന ശൈലി കേരളത്തിലെ കോണ്‍ഗ്രസ്​ നേതൃത്വം ഏറ്റെടുത്തിരിക്കുകയാ​ണെന്ന് ഇന്ന് രാവിലെ​​ വിജയരാഘവന്‍ മാധ്യമങ്ങളോട്​ പറഞ്ഞിരുന്നു. ഇതിനോടാണ് കെ. സുധാകരന്‍ […]

Read More

മു​ര​ളീ​ധ​ര​ന്‍റെ പി​ണ​റാ​യി പ്രശംസ; പ്രതികരണവുമായി സതീശന്‍

കൊച്ചി: മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ പു​ക​ഴ്​​ത്തിയ കെ. ​മു​ര​ളീ​ധ​ര​ന്‍റെ പ്രസ്താവനയില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടി യോഗത്തില്‍ സംഘടനാ കാര്യങ്ങള്‍ പറയുമ്ബോള്‍ പല താരതമ്യങ്ങളും നടത്താറുണ്ടെന്ന് സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇതിനെല്ലാം എന്ത് അഭിപ്രായം പറയാനാണെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും സതീശന്‍ വ്യക്തമാക്കി. സംഘടനാ ക്ലാസുകള്‍ നടക്കുന്ന യോഗത്തില്‍ സി.പി.എം അടക്കമുള്ള രാഷ്്ട്രീയ പാര്‍ട്ടികളും പ്ലസും മൈനസും പറയും. സംഘടനയുടെ മുന്നോട്ടു പോക്കിന് എന്ത് കുറവ് വന്നിട്ടുണ്ടെന്നും അത് പരിഹരിക്കാന്‍ എന്ത് ചെയ്യാമെന്നും ചര്‍ച്ച ചെയ്യാറുണ്ട്. കെ. […]

Read More

12 കോടിയുടെ ഓണംബമ്ബര്‍ അടിച്ചെന്ന് അവകാശപ്പെട്ട് വയനാട് സ്വദേശിയായ ദുബായിലെ ഹോട്ടല്‍ ജീവനക്കാരന്‍;ഭാഗ്യം തേടിയെത്തിയത് സുഹൃത്ത് വഴി എടുത്ത ടിക്കറ്റിന്

തിരുവനന്തപുരം: കേരള സംസ്ഥാന സര്‍ക്കാരിന്റെ ഓണം ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ തനിക്കാണെന്ന് വ്യക്തമാക്കിയ ദുബായില്‍ ജോലി ചെയ്യുന്ന ഹോട്ടല്‍ ജീവനക്കാരന്‍. അബുഹായിലില്‍ മലയാളിയുടെ റസ്റ്ററന്റിലെ അടുക്കളയില്‍ ജോലി ചെയ്യുന്ന വയനാട് പനമരം സ്വദേശി സൈതലവി (45)യാണ് ആ ഭാഗ്യവാനെന്നാണ് അവകാശവാദം. ഒരാഴ്ച മുന്‍പ് സൈതലവിക്ക് വേണ്ടി കോഴിക്കോട്ടെ സുഹൃത്താണ് TE 645465 നമ്ബര്‍ ടിക്കറ്റ് എടുത്തത്. ഇതിന് ഗൂഗിള്‍ പേ വഴി 300 രൂപ സൈതലവി സുഹൃത്തിന് അയച്ചുകൊടുത്തിരുന്നു. തുടര്‍ന്ന് ടിക്കറ്റിന്റെ ചിത്രം […]

Read More

തന്റെ പേര്‌ ഉപയോഗിക്കുന്നത്‌ തടയണം; മാതാപിതാക്കള്‍ക്കെതിരെ നടന്‍ വിജയ്‌ കോടതിയില്‍

ചെന്നൈ > പൊതുജനങ്ങളെ സംഘടിപ്പിക്കാനോ യോഗങ്ങള്‍ നടത്താനോ തന്റെ പേര് ഉപയോഗിക്കരുത് എന്നാവശ്യപ്പെട്ട് തമിഴ്നടന്‍ വിജയ് മദ്രാസ് ഹൈക്കോടതിയില്‍. മാതാപിതാക്കള്‍ക്കും മറ്റ് ഒമ്ബത് പേര്‍ക്കെതിരെയുമാണ് വിജയ് കോടതിയെ സമീപിച്ചത്. പിതാവ് എസ് എ ചന്ദ്രശേഖര്‍, മാതാവ് ശോഭ, ബന്ധുവും ആരാധകരുടെ സംഘടനയായ ‘വിജയ് മക്കള്‍ ഇയക്കം’ ഭാരവാഹിയുമായ പത്മനാഭന്‍, സംഘടനയുടെ 8 ഭാരവാഹികള്‍ എന്നിവര്‍ക്കെതിരെയാണ് നടന്‍ കോടതി നടപടി ആവശ്യപ്പെട്ടത്. വിജയ് രാഷ്ട്രീയത്തില്‍ ഇറങ്ങുമെന്ന് ചന്ദ്രശേഖര്‍ പ്രഖ്യാപിച്ചിരുന്നു. വിജയ് മക്കള്‍ ഇയക്കത്തെ രാഷ്ട്രീയ പാര്‍ടിയായി പ്രഖ്യാപിച്ച്‌ തെരഞ്ഞെടുപ്പ് കമീഷനില്‍ […]

Read More

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 30,256 പുതിയ കോവിഡ് കേസുകള്‍; 295 മരണം

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്തത് 30,256 പുതിയ കോവിഡ് കേസുകള്‍. കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക, തെലങ്കാന, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലാണ് കഴിഞ്ഞ ദിവസം കൂടുതല്‍ കോവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്. 295 മരണവും റിപ്പോര്‍ട്ട് ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 2.04 ശതമാനത്തില്‍ തുടരുകയാണ്. കഴിഞ്ഞ 84 ദിവസമായി മൂന്നില്‍ താഴെയാണ് പോസിറ്റിവിറ്റി നിരക്ക്. 97.68 ശതമാനമാണ് നിലവില്‍ രാജ്യത്തെ രോഗമുക്തി നിരക്ക്. തുടര്‍ച്ചയായ 84 ദിവസങ്ങളായി 50,000-ല്‍ താഴെയാണ് രാജ്യത്ത് പ്രതിദിനം റിപ്പോര്‍ട്ടു ചെയ്യപ്പെടുന്ന […]

Read More