Blog Post

Karanavars > News >

ഫേസ്ബുക്ക് ഇനി ‘മെറ്റ’; കമ്ബനിയുടെ പുതിയ പേര് പ്രഖ്യാപിച്ച്‌ മാര്‍ക്ക് സക്കര്‍ബര്‍ഗ്

കോര്‍പറേറ്റ് നാമം മാറ്റി ഫെയ്സ്ബുക്ക്. ഇനി മുതല്‍ ‘മെറ്റ‘ എന്നാണ് അറിയപ്പെടുകയെന്ന് ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് അറിയിച്ചു. ആപ്പുകളുടെ പേരുകള്‍ മാറുകയില്ലെന്നും അദ്ദേഹം അറിയിച്ചു. പകരം ഫേസ്​ബുക്ക്​​, വാട്​സ്​ആപ്​​, ഇന്‍സ്​റ്റഗ്രാം, ഒകുലസ്​ എന്നീ സമൂഹ മാധ്യമങ്ങളുടെ അധിപരായ കമ്ബനിയുടെ പേരില്‍ മാറ്റം വരും. ഫേസ്​ബുക്ക്​​ ഇന്‍കോര്‍പറേറ്റ്​ എന്നാണ്​ ഇത്രയും കാലം കമ്ബനി അറിയപ്പെട്ടിരുന്നത്​. ഇനി മുതല്‍ ‘മെറ്റ ഇന്‍കോര്‍പറേറ്റ്​‘ എന്ന പേരിലായിരിക്കും അറിയപ്പെടുക എന്ന്​ സുക്കര്‍ബര്‍ഗ്​ വ്യക്തമാക്കി. സമൂഹമാധ്യമം എന്ന തലത്തില്‍ നിന്ന് വെര്‍ച്വല്‍ റിയാലിറ്റി തുടങ്ങിയ […]

Read More

ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപിക്കുന്നു : രാജ്യം വീണ്ടും ലോക്ഡൗണിലേയ്ക്ക്

ബീജിങ്: ചൈനയില്‍ വീണ്ടും കൊവിഡ് വ്യാപനം ആരംഭിച്ചതോടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീണ്ടും ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി. വടക്കന്‍ ചൈനയിലെ അതിര്‍ത്തി പ്രദേശമായ ഇന്നര്‍ മംഗോളിയ സ്വയം ഭരണ പ്രദേശത്താണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഭയപ്പെടേണ്ട സാഹചര്യം ഇല്ലെങ്കിലും മുന്നൊരുക്കമെന്ന നിലയിലാണ് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയതെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. അടിയന്തര സാഹചര്യങ്ങളിലല്ലാതെ വീട് വിട്ട് പുറത്തിറങ്ങരുതെന്നാണ് നിര്‍ദ്ദേശം. ശനിയാഴ്ച 26 പേര്‍ക്കാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്. ഒക്ടോബര്‍ 17 മുതല്‍ 198 കേസുകളാണ് ആകെ സ്ഥിരീകരിച്ചിരിക്കുന്നത്. ഹുനാന്‍, യുന്നാന്‍ പ്രവിശ്യയിലും കൊവിഡ് രോഗം […]

Read More

സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ മരിച്ചത് 41 ഗര്‍ഭിണികള്‍; 149 കോവിഡ് രോഗികള്‍ ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിച്ച്‌ ഇതുവരെ 41 ഗര്‍ഭിണികള്‍ മരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ് (Veena George) രേഖാമൂലം നിയമസഭയെ അറിയിച്ചു. കൂടാതെ കോവിഡ് (Covid 19) ബാധിച്ച 149 പേര്‍ ആത്മഹത്യ ചെയ്തതായും ആരോഗ്യ മന്ത്രി നിയമസഭയില്‍ പറഞ്ഞു. ഇതുവരെ കോവിഡ് ബാധിച്ച്‌ സംസ്ഥാനത്ത് മരിച്ചത് 29,355 പേരാണ്. ഇന്നലെ മാത്രം 90 മരണങ്ങളാണ് കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ സുപ്രിംകോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച്‌ അപ്പീല്‍ നല്‍കിയ 51 മരണങ്ങളും, മതിയായ രേഖകളില്ലാത്തത് കാരണം […]

Read More

ബംഗാള്‍ ഉള്‍കടലില്‍ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത; മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴക്ക്((Heavy Rain) സാധ്യത.തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട ചക്രവാതചുഴി ശക്തി പ്രാപിച്ച്‌ ന്യൂനമര്‍ദ്ദമായി മാറിയതുമാണ് മഴയ്ക്ക് കാരണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഈ മാസം രൂപപ്പെടുന്ന അഞ്ചാമത്തെ ന്യൂനമര്‍ദമാണ്.തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഇന്ന് യെല്ലോ അലര്‍ട്ട്(Yellow Alert) പ്രഖ്യാപിച്ചിരിക്കുന്നത്. ശനിയാഴ്ച വരെ ഇടിമിന്നലോട്(Thunderstorm) കൂടിയ മഴയ്ക്കും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യത ഉണ്ട്. കേരള തീരത്ത് നിലവില്‍ മത്സ്യബന്ധത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിട്ടുണ്ട്.നാളെ രാത്രി […]

Read More

‘മേയര്‍ക്ക് പ്രായവും ജനാധിപത്യ ബോധവും കുറവാണ്’; നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനിലെ നികുതി വെട്ടിപ്പ് നിയമസഭയില്‍ ഉന്നയിച്ച്‌ പ്രതിപക്ഷം. വ്യാജ രേഖ ചമച്ച്‌ പണം തട്ടിയതില്‍ സാധാരണ ജനങ്ങള്‍ക്ക് ആശങ്കയുണ്ടെന്ന് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയ എം. വിന്‍സെന്‍റ് ആരോപിച്ചു. നികുതി അടച്ച രസീത് കൈവശമില്ലാത്തവര്‍ എന്തു ചെയ്യുമെന്നും അവരുടെ ആശങ്കക്ക് എന്താണ് പരിഹാരമെന്നും എം. വിന്‍സെന്‍റ് ചോദിച്ചു. നഷ്ടപ്പെട്ട തികുതി തുക തിരികെ ലഭിക്കുന്ന കാര്യത്തില്‍ വ്യക്തമായ മറുപടി വേണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. മേയര്‍ ആര്യ രാജേന്ദ്രനെതിരെയും എം. വിന്‍സെന്‍റ് വിമര്‍ശനം ഉയര്‍ത്തി. മേയര്‍ക്ക് പ്രായവും […]

Read More

പെഗാസസില്‍ അന്വേഷണത്തിന് വിദഗ്ധ സമിതി; കേന്ദ്രസര്‍ക്കാരിന് തിരിച്ചടി

ന്യൂഡല്ഹി: പെഗാസസ് ചാരസോഫ്റ്റ് വെയര് ഉപയോഗിച്ച്‌ വിവരങ്ങള് ചോര്ത്തിയതില് അന്വേഷണത്തിന് സമിതിയെ രൂപീകരിച്ച്‌ സുപ്രീംകോടതി. അന്വേഷണം വേണ്ടെന്ന കേന്ദ്രസര്ക്കാരിന്റെ ആവശ്യം തള്ളിയ കോടതി ദേശസുരക്ഷയുടെ പേരില് എപ്പോഴും രക്ഷപെടാനാകില്ലെന്ന് വിമര്ശിച്ചു. റിട്ടയേര്ഡ് ജഡ്ജി ആര് വി രവീന്ദ്രന് അധ്യക്ഷനായ വിദഗ്ധ സമിതിയാണ് അന്വേഷണം നടത്തുക. ചീഫ് ജസ്റ്റിസ് എന് വി രമണ അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് വിധി പറഞ്ഞത്. വിദഗ്ധ സമിതിയില് റോ മുന് മേധാവി അലോക് ജോഷി, ഡോ. സന്ദീപ് ഒബ്റോയി ( മേധാവി, സൈബര് സെക്യൂരിറ്റി, […]

Read More

ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വേണം; കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല

ന്യൂഡല്‍ഹി: ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത കൊവിഡ് പ്രതിരോധ വാക്സിനായ കൊവാക്സിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരം ലഭിച്ചില്ല. വാക്സിന് അംഗീകാരം നല്‍കുന്നതിന് മുമ്ബായി നിര്‍മാതാക്കളായ ഭാരത് ബയോടെക്കിനോട് ലോകാരോഗ്യ സംഘടന ചില കാര്യങ്ങളില്‍ കൂടുതല്‍ വ്യക്ത തേടി. വാക്സിന്റെ അന്തിമ വിലയിരുത്തലിനായി സംഘടനയുടെ സാങ്കേതിക ഉപദേശക സംഘം നവംബര്‍ മൂന്നിന് വീണ്ടും യോഗം ചേരും. ലോകാരോഗ്യ സംഘടനയുടെ അംഗീകാരത്തിനു വേണ്ടി കഴിഞ്ഞ ഏപ്രിലിലാണ് ഭാരത് ബയോടെക്ക് അപേക്ഷ നല്കിയത്. വാക്സിന്‍ ഉത്പാദകരായ ഭാരത് ബയോടെക്കില്‍ നിന്ന് ലോകാരോഗ്യ സംഘടനയുടെ പാനല്‍ […]

Read More

മുല്ലപ്പെരിയാര്‍ ജലനിരപ്പ് 137 അടിയില്‍ താഴെമതിയെന്ന് മേല്‍നോട്ടസമിതി; കേരളത്തിന്റെ ആവശ്യം അംഗീകരിച്ചു

ന്യൂഡല്ഹി > മുല്ലപ്പെരിയാര് ഡാമിലെ ജലനിരപ്പ് 137 അടിയില് താഴെയായി നിലനിര്ത്തണമെന്ന് സുപ്രീംകോടതി നിയോഗിച്ച മേല്നോട്ടസമിതി. തീരുമാനം ഇന്ന് സുപ്രീംകോടതിയെ സമിതി അറിയിക്കും. ജലനിരപ്പ് സംബന്ധിച്ച്‌ തീരുമാനമെടുക്കേണ്ടത് മേല്നോട്ട സമിതിയാണെന്നാണ് സുപ്രീംകോടതി കഴിഞ്ഞദിവസം പറഞ്ഞത്. കേരളത്തിന്റെ ആവശ്യം സത്യസന്ധവും വസ്തുതാപരവുമാണെന്ന് മേല്നോട്ട സമിതിക്ക് ബോധ്യപ്പെട്ടതില് സന്തോഷമുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് പറഞ്ഞു. ജലനിരപ്പ് 137 അടിയാക്കണമെന്നാണ് ഉന്നതതല സമിതിയോഗത്തില് കേരളം ആവശ്യപ്പെട്ടത്. 139.99 അടിയായി ജലനിരപ്പ് നിലനിര്ത്തണമെന്ന് 2018ല് സുപ്രീംകോടതി നിര്ദേശിച്ചതും കേരളം ചൂണ്ടിക്കാട്ടി. അന്നത്തെ […]

Read More

ഇന്ധനവില വീണ്ടും കൂട്ടി; പെട്രോളിന് 35 പൈസയുടെയും ഡീസലിന് 37 പൈസയുടെയും വര്‍ദ്ധനവ്

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയും കൂട്ടി. രണ്ടു ദിവസത്തെ ഇടവേളക്ക് ശേഷമാണ് ഇന്ധന വില കൂട്ടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ ഡീസലിന് 8 രൂപ 47 പൈസയും പെട്രോളിന് 6 രൂപ 95 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 110.11 രൂപയും ഡീസലിന് 102.86 രൂപയുമായി. നേരത്തെ തിരുവനന്തപുരം പാറശാലയിലും ഇടുക്കി പൂപ്പാറയിലും പെട്രോള്‍ വില 110 കടന്നിരുന്നു. കൊച്ചിയില്‍ പെട്രോള്‍ ലീറ്ററിന് 108.25 രൂപയും ഡീസല്‍ ലീറ്ററിന് 102.06 രൂപയുമാണ് വില. […]

Read More

മേയറെ കാണാന്‍ നല്ല സൗന്ദര്യമുണ്ട് പക്ഷേ? സ്ത്രീ വിരുദ്ധ പരാമര്‍ശവുമായി കെ.മുരളീധരന്‍

തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രനെതിരെ സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി കെ.മുരളീധരന്‍ എം പി. കാണാന്‍ മേയര്‍ക്ക് നല്ല സൗന്ദര്യമുണ്ട് , പക്ഷേ വായില്‍ നിന്ന് വരുന്നത് ഭരണി പാട്ടാണെന്നും അധിക്ഷേപിച്ചു.നഗരസഭയിലെ പ്രതിപക്ഷ പാര്‍ട്ടി സമരത്തില്‍ പങ്കെടുക്കവെയാണ് മുരളീധരന്റെ പരാമര്‍ശം. ‘കാണാന്‍ നല്ല സൗന്ദര്യമൊക്കെയുണ്ട്, പക്ഷേ വായില്‍ നിന്ന് കൊടുങ്ങല്ലൂര്‍ ഭരണിപ്പാട്ടിനേക്കാള്‍ ഭയാനകമായ ചില വര്‍ത്തമാനങ്ങളാണ് വായില്‍ നിന്നും വരുന്നത്. ഇതൊക്കെ ഒറ്റ മഴയത്ത് മാത്രം കിളിര്‍ത്തതാണ്. ആ മഴയുടെ സമയം കഴിയുമ്ബോഴേക്കും സംഭവം തീരും. ഇങ്ങനെ ഒരുപാട് […]

Read More