Blog Post

Karanavars > News >

ട്രെയിനിൽ മാദ്ധ്യമപ്രവർത്തകയ്‌ക്കും ഭർത്താവിനും ആക്രമണം; രണ്ട് പേർ പിടിയിൽ

കൊല്ലം : ദൃശ്യമാദ്ധ്യമപ്രവർത്തകയ്‌ക്കും റെയിൽവേ ഉദ്യോഗസ്ഥനായ ഭർത്താവിനും നേരെ ട്രെയിനിൽ വച്ച് ആക്രമണം. മാദ്ധ്യമപ്രവർത്തകയെ അപമാനിച്ച രണ്ട് യുവാക്കളെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്‌തു. കോഴിക്കോട് പുതിയറ സ്വദേശി കെ. അജൽ( 23), കോഴിക്കോട് ചേവായൂർ സ്വദേശി അതുൽ (23 ) എന്നിവരാണ് പിടിയിലായത്. ഇന്നലെ വൈകിട്ട് മലബാർ എക്‌സ്‌പ്രസിലായിരുന്നു സംഭവം നടന്നത്. ട്രെയിൻ ചിറയിൻകീഴ് എത്തിയപ്പോഴാണ് യുവാക്കൾ മാദ്ധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയത്. ഇത് ചോദ്യം ചെയ്‌തതോടെ യുവതിയെ കൈയേറ്റം ചെയ്യാനും ശ്രമിച്ചു. തുടർന്ന് ചിറയിൻകീഴ് സ്റ്റേഷനിലുണ്ടായിരുന്ന […]

Read More

സംസ്ഥാനത്ത് മഴ കനക്കും: നാളെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തില്‍ അടുത്ത രണ്ട് ദിവസത്തേയ്ക്ക് അതിശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ സംസ്ഥാനത്ത് ഏഴുജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ അലേര്‍ട്ടാണ്. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ […]

Read More

വിഎസ് അച്യുതാനന്ദന്‍ ഐസിയുവില്‍

തിരുവനന്തപുരം: മുതിര്‍ന്ന സിപിഎം നേതാവും മുന്‍മുഖ്യമന്ത്രിയുമായ വിഎസ് അച്യുതാനന്ദനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിരുവനന്തപുരം പട്ടത്തെ എസ് യുടി ആശുപത്രിയിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ശ്വാസതടസത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ നിരീക്ഷണത്തിലാണ്. വാര്‍ധക്യസഹജമായ ബുദ്ധുമുട്ടുകളെ തുടര്‍ന്ന് രണ്ട് വര്‍ഷമായി വിശ്രമത്തിലാണ്. നിലവില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും അദ്ദേഹത്തിന്റെ ആരോഗ്യനില മെഡിക്കല്‍ ബോര്‍ഡ് നിരന്തരം നിരീക്ഷിക്കുകയാണെന്നും ആശുപത്രിവൃത്തങ്ങള്‍ വ്യക്തമാക്കി ഇക്കഴിഞ്ഞ ഒക്ടോബര്‍ 20ന് ആയിരുന്നു അദ്ദേഹം 98ാം പിറന്നാള്‍ ആഘോഷിച്ചത്.

Read More

നോക്കുകൂലി ക്രിമിനല്‍ കുറ്റം, ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമെന്ന് ഹൈക്കോടതി

കൊച്ചി: നോക്കുകൂലിയില്‍ വീണ്ടും വിമര്‍ശനവുമായി ഹൈക്കോടതി. നോക്കുകൂലി ക്രിമിനല്‍ കുറ്റമായി കണക്കാക്കണമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. നോക്കുകൂലി ആവശ്യപ്പെടുന്നത് ഭീഷണിപ്പെടുത്തി പണം തട്ടുന്നതിന് സമാനമാണ്. നോക്കുകൂലി ആവശ്യപ്പെടുന്നവര്‍ക്കെതിരെ പൊലീസ് കര്‍ശന നടപടി സ്വീകരിക്കണം. അക്രമം നടത്തിയാലും സംരക്ഷണം ലഭിക്കും എന്നതിനാലാണ് ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതെന്നും ഹൈക്കോടതി നിരീക്ഷിച്ചു. നേരത്തെയും നോക്കുകൂലിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്തെത്തിയിട്ടുണ്ട്. നോക്കുകൂലി സമ്ബ്രദായം കേരളത്തില്‍ നിന്ന് പാടെ തുടച്ചുനീക്കണമെന്നായിരുന്നു കോടതി പരാമര്‍ശം. നോക്കുകൂലി കേരളത്തിന്റെ പ്രതിഛായ തകര്‍ക്കുമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടുകയും […]

Read More

ദത്ത് വിവാദം; കുഞ്ഞിനെ കിട്ടാന്‍ അനുപമ ഹേബിയസ് കോര്‍പസ് നല്‍കി

ദത്ത് വിവാദത്തില്‍ കുഞ്ഞിനെ ലഭിക്കാന്‍ അനുപമ ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഹരജി നല്‍കി. താന്‍ അറിയാതെയാണ് നാലു ദിവസം മാത്രം പ്രായമായ കുഞ്ഞിനെ ദത്ത് നല്‍കിയതെന്ന് ഹരജിയില്‍ പറയുന്നു. കുഞ്ഞിനെ ഹാജരാക്കാന്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കണമെന്നാണ് ഹരജിയിലെ ആവശ്യം. അനുപമയുടെ അച്ഛന്‍ ജയചന്ദ്രന്‍, അമ്മ സ്മിത എന്നിവരടക്കം ആറുപേരെ എതിര്‍ കക്ഷിയാക്കിയാണ് ഹരജി. 12 മാസമായി കുട്ടിയെക്കുറിച്ച്‌ യാതൊരു അറിവുമില്ല. പൊലീസും, ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും രക്ഷിതാക്കളും ഗൂഡാലോചന നടത്തിയാണ് കുട്ടിയെ ഒളിപ്പിച്ചതെന്നും ഹ‍രജിയില്‍ […]

Read More

കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ; ഇന്ത്യക്കാര്‍ക്ക് ആശ്വാസം

ന്യൂഡല്‍ഹി: രാജ്യാന്തര യാത്രാ നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ഭാഗമായി ഇന്ത്യ തദ്ദേശീയമായി നിര്‍മിച്ച കോവാക്സീന് അംഗീകാരം നല്‍കി ഓസ്ട്രേലിയ.ഇന്ത്യന്‍ നിര്‍മിത കോവാക്സീന്‍ സ്വീകരിച്ചവര്‍ക്ക് ഓസ്ട്രേലിയയില്‍ ക്വാറന്റീന്‍ വേണ്ടിവരില്ല. ഭാരത് ബയോടെക് നിര്‍മിച്ച കോവാക്സീനും ചൈനയുടെ സിനോഫാം നിര്‍മിച്ച വാക്സീനുമാണ് ഓസ്ട്രേലിയ അംഗീകാരം നല്‍കിയത്.കോവാക്സീന്‍ സ്വീകരിച്ച 12 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും, സിനോഫാം വാക്സീന്‍ സ്വീകരിച്ച 18 മുതല്‍ 60 വയസ്സു വരെ പ്രായമുള്ളവര്‍ക്കുമാണ് ഓസ്ട്രേലിയ ഇളവു വരുത്തിയത്. ഇന്ത്യയിലെ കോവിഷീല്‍ഡിനും ചൈനയിലെ സിനോവാക് വാക്സീനുമായിരുന്നു നേരത്തെ അംഗീകാരമുണ്ടായിരുന്നത്.

Read More

നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ല: വൈദ്യപരിശോധന ഫലം പുറത്ത്

കൊച്ചി: ഇന്ധനവില വര്‍ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ ദേശീയപാത ഉപരോധത്തിനിടെ പ്രതിഷേധവുമായി രംഗത്തെത്തിയ നടന്‍ ജോജു ജോര്‍ജ് മദ്യപിച്ചിരുന്നില്ലെന്ന് വൈദ്യപരിശോധനയില്‍ തെളിഞ്ഞു. ഇതു സംബന്ധിച്ച വൈദ്യപരിശോധന ഫലം പുറത്ത് വന്നു. ജനജീവിതം സ്തംഭിപ്പിച്ച്‌ വൈറ്റില ഇടപ്പള്ളി ദേശീയപാത തടഞ്ഞ് കോണ്‍ഗ്രസ് നടത്തിയ സമരത്തിനിടെയാണ് പ്രതിഷേധവുമായി നടന്‍ ജോജു ജോര്‍ജ് എത്തിയത്. മദ്യപിച്ചെത്തിയാണ് ജോജു ബഹളം വച്ചതെന്നും സ്ത്രീകളെ അധിക്ഷേപിച്ചെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് ആരോപിച്ചിരുന്നു. കാറില്‍ മദ്യകുപ്പികള്‍ അടക്കം ഉണ്ടായിരുന്നുവെന്നും ഷിയാസ് പറഞ്ഞിരുന്നു. അതേസമയം താന്‍ മദ്യപിച്ചിട്ടില്ലെന്നും സ്ത്രീകളോട് […]

Read More

ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍

നടന്‍ ജോജു ജോര്‍ജിന്റെ വാഹനം തല്ലി തകര്‍ത്ത് കോണ്‍ഗ്രസ് സമരക്കാര്‍. വഴി തടയല്‍ സമരം മൂലം വൈറ്റില – ഇടപ്പള്ളി ബൈപാസില്‍ വന്‍ ഗതാഗതക്കുരുക്കുണ്ടായതിനെ തുടര്‍ന്നാണ് ആ വഴിയിലെ യാത്രക്കാരനായിരുന്ന ജോജു ജോര്‍ജ് പ്രതിഷേധവുമായി റോഡിലിറങ്ങിയത്. ഇന്ധനവില വര്‍ദ്ധനവിനെതിരെയാണ് കോണ്‍ഗ്രസ് സമരം ചെയ്യുന്നതെങ്കില്‍ ജനങ്ങള്‍ക്കു വേണ്ടിയുള്ള സമരം ജനങ്ങളെ ബുദ്ധിമുട്ടിച്ചു കൊണ്ടാകരുതെന്ന് ജോജു സമരക്കാരോട് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് ജോജുവിന്റെ വാഹനത്തിന്റെ ചില്ല് തല്ലി തകര്‍ത്തത്.

Read More

സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്ന വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: ഒന്നര വര്‍ഷത്തെ ഇടവേളകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. പ്രവേശനോത്സവത്തിന്റെ ഉദ്‌ഘാടനം തിരുവനന്തപുരം കോട്ടണ്‍ഹില്‍ യു പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി നിര്‍വ്വഹിച്ചു. കേരള പൊതു വിദ്യാഭ്യാസ ചരിത്രത്തിലെ സുപ്രധാന ദിനമാണിന്നെന്നു മന്ത്രി പറഞ്ഞു. രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ആശങ്ക വേണ്ടെന്നും അദ്ദേഹം നിര്‍ദേശിച്ചു. ആരോഗ്യ സംരക്ഷണത്തിന് പ്രാധാന്യം നല്‍കിയുള്ള മാര്‍ഗരേഖ പൂര്‍ണ്ണമായി നടപ്പിലാക്കി. ഒരാഴ്ചയ്ക്ക് ശേഷം അവലോകനമുണ്ടാകും. ആവശ്യമായ പരിഷ്‌കാരങ്ങള്‍ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.ആദ്യ രണ്ടാഴ്ച ഉച്ചവരെയാകും ക്ലാസുകള്‍. ഹാജറും രേഖപ്പെടുത്തില്ല. […]

Read More

മുന്‍ മിസ് കേരള അന്‍സി കബീറും റണ്ണറപ്പ് അഞ്ജനയും വാഹനാപകടത്തില്‍ മരിച്ചു

മുന്‍ മിസ് കേരളയും റണ്ണറപ്പും വാഹനാപകടത്തില്‍ മരിച്ചു. 2019 മിസ് കേരള അന്‍സി കബീര്‍(25), 2019 മിസ് കേരള റണ്ണര്‍ അപ്പ് അഞ്ജന ഷാജന്‍(26) എന്നിവരാണ് മരിച്ചത്. എറണാകുളം വൈറ്റിലയില്‍ പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു അപകടം. ഇവര്‍ സഞ്ചരിച്ചിരുന്ന കാര്‍ എറണാകുളം ബൈപ്പാസ് റോഡില്‍ ഹോളിഡേ ഇന്‍ ഹോട്ടലിനു മുന്നില്‍ വച്ചാണ് അപകടത്തില്‍പെട്ടത്. ബൈക്കുമായി കൂട്ടിയിടിക്കാതിരിക്കാന്‍ പെട്ടെന്നു വെട്ടിച്ചതാണ് അപകടമുണ്ടാക്കിയത് എന്നാണ് പൊലീസ് നല്‍കുന്ന വിവരം. തിരുവനന്തപുരം ആറ്റിങ്ങല്‍ ആലങ്കോട് സ്വദേശിനിയാണ് അന്‍സി കബീര്‍. തൃശൂര്‍ സ്വദേശിനിയാണ് […]

Read More