Blog Post

Karanavars > News

ശാസ്ത്രലോകത്തിനൊരു ക്രിസ്മസ് സമ്മാനം; ഏവരും കാത്തിരിക്കുന്ന വലയസൂര്യഗ്രഹണം ഡിസംബര്‍ 26ന്

ആലപ്പുഴ: ശാസ്ത്രലോകത്തിന് ക്രിസ്തുമസ് സമ്മാനമായി വലയസൂര്യഗ്രഹണം. മനുഷ്യായുസ്സില്‍ ഇത്തരം കാഴ്ചകള്‍ ഏറെ അപൂര്‍വമാണ്. ശാസ്ത്രത്തിന്റെ യുക്തിയും മനോഹാരിതയും ആസ്വദിക്കാനുള്ള ഈ അപൂര്‍വാവസരം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ് ശാസ്ത്രലോകം. ക്രിസ്തുമസ് കഴിഞ്ഞ് അടുത്ത ദിവസമാണ് ഈ വലയസൂര്യഗ്രഹണം. സൂര്യനും ചന്ദ്രനും ആകാശത്തുണ്ടാക്കുന്ന കോണളവ്, സൂര്യനും ഭൂമിക്കും ഇടയിലുണ്ടാകുന്ന ദൂരം എന്നിവയിലെ വ്യതിയാനങ്ങള്‍ കാരണം ഗ്രഹണമുണ്ടാകുന്ന ചില സന്ദര്‍ഭങ്ങളില്‍ ചന്ദ്രബിംബം സൂര്യബിംബത്തെക്കാള്‍ ചെറുതായിരിക്കും. അപ്പോള്‍ സൂര്യന്‍ മുഴുവനായി മറയില്ല. ഒരു വലയം ബാക്കിയാകാം. അതാണ് വലയഗ്രഹണമായി കാണുന്നത്. രാവിലെ എട്ടുമുതല്‍ 11.15 […]

Read More

മകന്റെ ചികിത്സയ്ക്ക് പണം കണ്ടെത്താന്‍ പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടികളെ വിറ്റ മുത്തശ്ശി അറസ്റ്റില്‍

ചെന്നൈ: മകന്റെ ചികിത്സാ ചെലവുകള്‍ക്ക് പണം കണ്ടെത്തുന്നതിലേക്കായി പ്രായപൂര്‍ത്തിയാകാത്ത പേരക്കുട്ടികളെ ഇരുപതിനായിരം രൂപയ്ക്ക് വിറ്റ മുത്തശ്ശി അറസ്റ്റില്‍. തമിഴ്‌നാട്ടിലെ തിരുവാരൂര്‍ ജില്ലയിലാണ് സംഭവം. വിജയലക്ഷ്മി എന്ന സ്ത്രീയാണ് തന്റെ പതിമൂന്നും പതിനാലും വയസ്സുള്ള കൊച്ചുമക്കളെ പണത്തിനായി വിറ്റത്. കഴിഞ്ഞ നവംബര്‍ 20നാണ് കുട്ടികളെ കാണാതായത്. രഹസ്യ വിവരത്തെ തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ ഉദ്യോഗസ്ഥരും പൊലീസും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തറിയുന്നത്. ഇടനിലക്കാരന്‍ മുഖേന ഓരോ കുട്ടിക്ക് 10,000 രൂപവീതം വാങ്ങിയായിരുന്നു വില്‍പന നടത്തിയത്. പെണ്‍കുട്ടികളെ തിരുപ്പൂരിലെ […]

Read More

സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ കുറിപ്പ്; അബ്ദുള്ളക്കുട്ടിക്കെതിരെ ഡി.ജി.പിക്ക് പരാതി

കൊച്ചി: എ.ഐ.സി.സി പ്രസിഡന്റ് സോണിയാ ഗാന്ധിയെ മോശമായി ചിത്രീകരിച്ച്‌ ഫേസ്ബുക്ക് പോസ്റ്റിട്ട ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റ് എ.പി അബ്ദുള്ളക്കുട്ടിക്കെതിരെ പരാതി. കെ.പി.സി.സി ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന പോലീസ് മേധാവിക്ക് പരാതി നല്‍കിയത്. വ്യാഴാഴ്ച വൈകുന്നേരത്തോടെയാണ് ‘പൗരത്വ ബില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ച്‌‘ എന്ന അടിക്കുറിപ്പോടെ എ.ഐ.എം.എം നേതാവും എം.പിയുമായ അസദുദ്ദീന്‍ ഒവൈസിയുടെ ചിത്രവുമായി ചേര്‍ത്ത് സോണിയ ഗാന്ധിയുടെ ചിത്രമാണ് അബ്ദുള്ളക്കുട്ടി പങ്കുവെച്ചത്. ഇത് അപകീര്‍ത്തികരവും ഐ.ടി നിയമത്തിന്റെ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടി ഡിജിറ്റല്‍ മീഡിയ സെല്‍ കണ്‍വീനര്‍ […]

Read More

‘അപരിചിതനൊപ്പം തന്നെ മുറിയിലടച്ചത് പിതാവ്’; കൗണ്‍സിലിംഗില്‍ പെണ്‍കുട്ടിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

രാജ്യത്ത് കുട്ടികള്‍ക്കെതിരായ ലൈംഗീക ആക്രമണങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് സംസ്ഥാനത്തെ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന കൗണ്‍സിലര്‍മാര്‍ക്ക് പറയാനുള്ളത്. 2014ല്‍ 89423 കേസുകളാണ് കുട്ടികള്‍ക്കെതിരായ ആക്രമണത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഓരോ വര്‍ഷവും വര്‍ധിക്കുന്നതായും ദേശീയ ക്രൈം റെക്കോര്‍ഡ് ബ്യൂറോ വിശദമാക്കുന്നു. 2017ല്‍ ഇത് 129032 കേസുകളാണ് കുട്ടികള്‍ക്കെതിരായ അക്രമത്തിന് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇത് ഞെട്ടിക്കുന്നതാണെന്ന് ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരും ബാലാവകാശ പ്രവര്‍ത്തകരും പറയുന്നു. ബിബിസിയിലാണ് സംസ്ഥാനത്തെ ചില കൗണ്‍സിലര്‍മാര്‍ തങ്ങളുടെ അനുഭവങ്ങള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. കുട്ടികള്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങളില്‍ മിക്കതും തിരിച്ചറിയുന്നത് […]

Read More

പോണ്‍ സെെറ്റുകള്‍ നിരോധിച്ചിട്ടും ചിക്കി ചികഞ്ഞ് ഇന്ത്യക്കാര്‍: പിന്‍വാതില്‍ വഴി അശ്ലീലം കാണാനെത്തിയത് 5.7 കോടി ജനങ്ങള്‍

ന്യൂഡല്‍ഹി: ഇന്‍റര്‍നെറ്റില്‍ അശ്ലീല വെബ്സൈറ്റുകള്‍ നിരോധിക്കുന്നത് സര്‍ക്കാരിനെ സംബന്ധിച്ചിടത്തോളം ഒരു വെല്ലുവിളി തന്നെയായിരുന്നു. അത് സര്‍ക്കാരും സമ്മതിച്ചിട്ടുള്ളതുമാണ്. ഒരു വര്‍ഷം മുന്‍പാണ് രാജ്യത്തെ നൂറുകണക്കിന് അശ്ലീല വെബ്‌സൈറ്റുകള്‍ നിരോധിച്ചത്. കൃത്യമായി പറഞ്ഞാല്‍ 2018 ഒക്‌ടോബര്‍ മുതല്‍. എന്നാല്‍ കഴിഞ്ഞ 12 മാസത്തിനുള്ളില്‍ അശ്ലീല വെബ്സൈറ്റുകള്‍ കാണാന്‍ മറ്റ് വഴികള്‍ തേടി എത്തുന്നവരുടെ എണ്ണം കുത്തനെ കൂടിയെന്നാണ് കണക്കുകള്‍. ഇന്ത്യയിലെ വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്‌വര്‍ക്ക് ആപ്ലിക്കേഷനുകളുടെ ഡൗണ്‍ലോഡുകള്‍ 405 ശതമാനം വര്‍ധിച്ച്‌ 5.7 കോടിയായി. അതായത് ഇത്രയും പേര്‍ […]

Read More

വറുത്ത തേങ്ങയും പുളിയും ഉണക്കച്ചെമ്മീനും കൊണ്ടൊരു നാടന്‍ ചമ്മന്തി

എക്കാലത്തും മലയാളികളുടെ ഇഷ്ട ഭക്ഷണവിഭവങ്ങളിലൊന്നാണ് ചമ്മന്തി. ചോറ്, കഞ്ഞി, കപ്പ തുടങ്ങി ഒട്ടുമിക്ക ആഹാരത്തിനൊപ്പവും കഴിക്കാന്‍ കഴിയുന്ന ചമ്മന്തി ഒരു ശരാശരി മലയാളിയുടെ വീട്ടില്‍ എന്നും തയ്യാറാക്കുന്ന വിഭവം കൂടിയാണ്. എളുപ്പത്തില്‍ തയ്യാറാക്കുന്ന വിഭവം എന്നതിലുപരി സ്വാദേറെയുള്ള ഒന്നുകൂടിയാണ് ചമ്മന്തി. പലവിധത്തില്‍ നമുക്ക് ചമ്മന്തി തയ്യാറാക്കാം. അതില്‍ ഒന്നാണ് തേങ്ങ വറുത്തരച്ച്‌ ഒണക്കച്ചെമ്മീനിട്ട് അരച്ചെടുക്കുന്ന ചമ്മന്തി. രണ്ട് തവി ചോറ് കൂടുതല്‍ കഴിക്കാന്‍ ഈ ഒരൊറ്റ വിഭവം മാത്രം മതിയാവും. തയ്യാറാക്കുന്ന വിധം എങ്ങനെയാണെന്ന് നോക്കാം. ആവശ്യമായ […]

Read More

വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷനില്ല, പുതിയ ഉത്തരവുമായി ധന വകുപ്പ്‌

തിരുവനന്തപുരം: വിവാഹമോചിതര്‍ക്ക് വിധവാ പെന്‍ഷന്‍ നല്‍കില്ലെന്ന് വ്യക്തമാക്കി ധനകാര്യ വകുപ്പ്. ഭര്‍ത്താവ് മരണപ്പെടുകയോ, ഏഴ് വര്‍ഷത്തിലധികമായി ഭര്‍ത്താവിനെ കാണാതാവുകയോ ചെയ്തിട്ടുള്ള വിധവകള്‍ക്ക് മാത്രമാണ് പെന്‍ഷന് അവകാശമുള്ളതെന്ന് ധനവകുപ്പിന്റെ ഉത്തരവില്‍ പറയുന്നു. വിവാഹമോചിതരും, ഭര്‍ത്താവില്‍ നിന്ന് അകന്ന് കഴിയുന്നവരും എത്ര വര്‍ഷമായാലും വിധവാ പെന്‍ഷന് അര്‍ഹരല്ലെന്നാണ് സര്‍ക്കാര്‍ നിലപാട്. നിലവില്‍ വിധവാ പെന്‍ഷന്‍ വാങ്ങിക്കൊണ്ടിരിക്കുന്ന വിവാഹ മോചിതര്‍ക്ക് തുടര്‍ന്ന് പെന്‍ഷന്‍ ലഭിക്കില്ല. 7 വര്‍ഷം ഭര്‍ത്താവുമായി അകന്ന് കഴിയുന്നവര്‍ക്ക് വിധവാ പെന്‍ഷന് അര്‍ഹതയുണ്ടെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ വേര്‍പിരിഞ്ഞു താമസിക്കുക എന്നത് ‘7 […]

Read More

‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല’; വിവാഹഫോട്ടോ പങ്കുവെച്ച്‌ പ്രിയദര്‍ശന്‍

മലയാളികളുടെ പ്രിയ സംവിധായകനാണ് പ്രിയദര്‍ശന്‍. തന്റെ ജീവിതത്തിലെ ഓരോ വിശേഷങ്ങളും സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി അദ്ദേഹം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തന്റെ വിവാഹ ഫോട്ടോയാണ് പ്രിയദര്‍ശന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്. പ്രിയദര്‍ശന്റെ വിവാഹ വാര്‍ഷികമാണ് ഇന്ന്. ‘ഓര്‍മ്മകള്‍ ഒരിക്കലും മരിക്കില്ല‘ എന്ന അടിക്കുറിപ്പോടെയാണ് പ്രിയദര്‍ശന്‍ വിവാഹ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. 1990 ഡിസംബര്‍ 13നാണ് പ്രിയദര്‍ശന്‍ നടി ലിസിയെ കല്യാണം കഴിച്ചത്. 2016 ല്‍ ഇരുവരും വേര്‍പിരിഞ്ഞു. കല്യാണി, സിദ്ധാര്‍ത്ഥ് എന്നിവരാണ് മക്കള്‍. മകള്‍ കല്യാണി അമ്മയുടെ പാത പിന്തുടര്‍ന്ന് സിനിമയില്‍ […]

Read More

അമ്മയ്ക്ക് കാന്‍സര്‍, അച്ഛന്‍ തയ്യല്‍ക്കാരന്‍; പോയത് ഒരു കുടുംബത്തിന്റെ താങ്ങ്, അപകട മരണമാക്കി തീര്‍ക്കരുതെന്ന് ബന്ധുക്കള്‍, സര്‍ക്കാര്‍ സഹായിക്കണമെന്നും അപേക്ഷ

കൊച്ചി: പാലാരിവട്ടത്ത് ജലഅതോറിറ്റി കുഴിച്ച കുഴിയില്‍ വീണ് ജീവന്‍ നഷ്ടപ്പെട്ട യദുലാല്‍ ഒരു കുടുംബത്തിന്റെ അത്താണ്. മറ്റാരും തുണയ്ക്കില്ലാത്ത കുടുംബത്തെ സഹായിക്കണമെന്ന അപേക്ഷ മാത്രമാണ് സര്‍ക്കാരിനോട് ബന്ധുക്കള്‍ക്ക് പറയാനുള്ളത്. ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലമാണ് കുടുംബത്തിന്റെ ആശ്രയമായ യദുവിന്റെ ജീവന്‍പൊലിഞ്ഞത്. സഹായമില്ലെങ്കില്‍ കാന്‍സര്‍ രോഗിയായ അമ്മയുടെ ചികിത്സയടക്കം മുടങ്ങും. പോലീസ് അന്വേഷിച്ച്‌ യദുവിന്റെ മരണത്തെ വെറുമൊരു അപകടം മരണമാക്കി തീര്‍ക്കരുതെന്നും ബന്ധുക്കള്‍ പറയുന്നു. അര്‍ബുദരോഗിയായ അമ്മ കീമോത്തെറാപ്പിക്കായി വീട്ടില്‍ നിന്ന് ഇറങ്ങവെയാണ് മകന്റെ മരണവാര്‍ത്ത അറിയുന്നത്. ജോലി തേടി നഗരത്തില്‍ […]

Read More

ആദ്യ ദിനം നേടിയത് 23 കോടി; സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നു, മാമാങ്കം നിര്‍മ്മാതാവ്

മാമാങ്കത്തിന്റെ ആദ്യ ദിന കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ട് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ഇതുവരെ ചിത്രം നേടിയത് 23 കോടിയ്ക്ക് മുകളിലാണെന്നാണ് നിര്‍മ്മാതാവ് തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. അതേസമയം ഈ ദൃശ്യ വിസ്മയ സിനിമയെ നശിപ്പിക്കാന്‍ പലരും ശ്രമിക്കുന്നുണ്ടെങ്കിലും, ഞങ്ങളതിനെ പുച്ഛത്തോടെ തള്ളിക്കളയുന്നുവെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു. ആയിരക്കണക്കിന് ആളുകളുടെ അധ്വാനമാണ് ഈ സിനിമയെന്നും ഭാവിയില്‍ മലയാളത്തില്‍ വരാന്‍ പോകുന്ന മെഗാ പ്രോജക്ടുകള്‍ക്ക് ഈ ചിത്രം […]

Read More