Blog Post

Karanavars > News

ഭാര്യയെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി മൃതദേഹം കെട്ടിത്തൂക്കി: നെടുമങ്ങാട് ഭര്‍ത്താവ് അറസ്റ്റില്‍

നെടുമങ്ങാട്: യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. 7 വയസ്സുമുള്ള മകനുമൊത്ത് താമസിക്കുകയായിരുന്ന പൂവത്തൂര്‍ ചെല്ലാംകോട് പറമ്ബുവാരം താരാ വിലാസത്തില്‍ രഞ്ജിത(25)നെയാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ രഞ്ജിതയുടെ ഭര്‍ത്താവ് അജിക്കുട്ടന്‍(27)നെ പൊലീസ് കസ്റ്റഡിയിലെടുത്തു. രഞ്ജിതയും ഭര്‍ത്താവും അകന്ന് കഴിയുകയായിരുന്നു. തിങ്കളാഴ്ച രാവിലെ അമ്മയെ കാണാനില്ലെന്ന് പറഞ്ഞ് രഞ്ജിതയുടെ ഏഴു വയസുകാരന്‍ മകന്‍ ആദിത്യന്‍ അയല്‍വക്കത്തെ വീട്ടിലെത്തി. അയല്‍വാസികള്‍ എത്തി നോക്കിയപ്പോഴാണ് വീട്ടിലെ മറ്റൊരു മുറിയില്‍ രഞ്ജിത മരിച്ചു കിടക്കുന്നത് കണ്ടത്. രഞ്ജിതയുടെ കഴുത്തില്‍ മുറിപ്പാടുകളുണ്ടായിരുന്നു. കഴുത്ത് […]

Read More

ലോക്‌സഭ, രാജ്യസഭ സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണം :പ്രണബ് മുഖര്‍ജി

ന്യൂഡല്‍ഹി: ലോക്‌സഭയിലെയും രാജ്യസഭയിലെയും സീറ്റുകള്‍ വര്‍ദ്ധിപ്പിക്കണമെന്ന് മുന്‍രാഷ്ട്രപതി പ്രണബ് മുഖര്‍ജി. നിലവിലെ ലോക്‌സഭാംഗങ്ങളുടെ എണ്ണം 543ല്‍ നിന്നും ആയിരം ആക്കി വര്‍ദ്ധിപ്പിക്കണമെന്നാണ് പ്രണവ് മുഖര്‍ജി പറയുന്നത്. കൂടാതെ രാജ്യസഭാംഗങ്ങളുടെ എണ്ണത്തിലും വര്‍ദ്ധനവ് ഉണ്ടാകണമെന്നാണ് പ്രണബ് മുഖര്‍ജി ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ സംഘടിപ്പിച്ച രണ്ടാമത് അടല്‍ ബിഹാരി വാജ്പേയി സ്മാരക പ്രഭാഷണം നടത്തുമ്ബോഴായിരുന്നു പ്രണവ് മുഖര്‍ജി ഇക്കാര്യം സംവദിച്ചത്. 1977ലാണ് ഏറ്റവും ഒടുവിലായി ലോക്സഭാ സീറ്റുകളുടെ എണ്ണത്തില്‍ വര്‍ധന വരുത്തിയതെന്നും അന്ന് രാജ്യത്തെ ജനസംഖ്യ 55 കോടിയായിരുന്നുവെന്നും […]

Read More

തിരുവനന്തപുരത്ത് പരീക്ഷ ബഹിഷ്‌കരിച്ച്‌ വിദ്യാര്‍ത്ഥികളുടെ സമരം

ഹര്‍ത്താലിനെ തുടര്‍ന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് എത്താന്‍ സാധിക്കാത്തതില്‍ ഇന്നത്തെ പരീക്ഷ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥികള്‍ ബഹിഷ്‌കരിക്കുന്നു. തിരുവനന്തപുരം ഗവ. എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ത്ഥികള്‍ ഇന്ന് നടക്കുന്ന ഏഴാം സെമസ്റ്റര്‍ പരീക്ഷയാണ് ബഹിഷ്‌കരിച്ചിരിക്കുന്നത്. അതേസമയം സ്‌കൂളുകളില്‍ പലയിടത്തും ഹാജര്‍ നിലയും കുറവാണ്. സ്‌കൂളുകളിലെ അര്‍ദ്ധ വാര്‍ഷിക പരീക്ഷകളും സര്‍വകലാശാലകളുടെ വിവിധ പരീക്ഷകളും ഇന്ന് നടക്കുന്നുണ്ട്. ഹര്‍ത്താല്‍ പ്രഖ്യാപിച്ചിട്ടും പരീക്ഷകളൊന്നും മാറ്റിവച്ചിരുന്നില്ല.

Read More

ഹര്‍ത്താലിനിടെ വ്യാപക ആക്രമണം,​ വാഹനങ്ങള്‍ക്ക് നേരെ കല്ലേറ്, കോഴിക്കോട് പൊലീസും ഹര്‍ത്താലനുകൂലികളും തമ്മില്‍ സംഘര്‍ഷം

തിരുവനന്തപുരം: പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ സം​യു​ക്ത സ​മി​തി ആഹ്വാനം ചെയ്​ത ഹര്‍ത്താലില്‍ വ്യാപക ആക്രമണം. കോഴിക്കോട് ഹര്‍ത്താലനുകൂലികളും പൊലീസും തമ്മില്‍ സംഘര്‍ഷമുണ്ടായി. തിരുവനന്തപുരം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ ഹര്‍ത്താലനുകൂലികള്‍ ബസുകള്‍ തടയുകയും, ബസുകള്‍ക്ക് നേരെ കല്ലെറിയുകയും ചെയ്തു. തിരുവനന്തപുരത്ത് അഭിമുഖത്തിനെത്തിയ യുവാവിന് നേരെ കല്ലേറുണ്ടായി. പലയിടങ്ങളിലും കടകള്‍ അടപ്പിക്കാന്‍ ഹര്‍ത്താലനുകൂലികളുടെ ഭാഗത്ത് നിന്ന് ശ്രമമുണ്ടായി. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇതിനോടകം തന്നെ നൂറില്‍ കൂടുതല്‍ ആളുകളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മലപ്പുറത്ത് സമരാനുകൂലികള്‍ വാഹനങ്ങള്‍ തടഞ്ഞു. ഇവിടെ സ്വകാര്യ ബസുകള്‍ സര്‍വീസ് […]

Read More

ദില്ലിയിലെ പ്രതിഷേധം;10 പേര്‍ അറസ്റ്റില്‍!! ജാമിയ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് പോലീസ്

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരെ ജാമിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷേധത്തിനെ തുടര്‍ന്നുണ്ടായ ആക്രമ സംഭവങ്ങളില്‍ 10 പേര്‍ അറസ്റ്റില്‍. വിദ്യാര്‍ത്ഥികള്‍ അല്ല മറിച്ച്‌ ജാമിയയിലെ പ്രദേശവാസികളാണ് അറസ്റ്റിലായത് എന്നാണ് വിവരം. പ്രതിഷേധങ്ങളുടെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് ആക്രമികളെ കണ്ടെത്തിയത്. അറസ്റ്റിലായ പ്രതികള്‍ ക്രമിനില്‍ പശ്ചാത്തലം ഉള്ളവരാണെന്നും ദില്ലി പോലീസ് പറഞ്ഞു. സംഭവത്തില്‍ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആരും തന്നെ അറസ്റ്റിലായിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. അറസ്റ്റിലായവര്‍ പ്രതിഷേധങ്ങള്‍ക്കിടയിലേക്ക് നുഴഞ്ഞ് കയറി അക്രമം അഴിച്ചുവിട്ടവരാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവരാണ് പൊതുമുതല്‍ നശിപ്പിച്ചതെന്നും ദില്ലി […]

Read More

സംസ്ഥാനത്ത് ഹര്‍ത്താല്‍ തുടരുന്നു; വാഹനങ്ങള്‍ തടയാന്‍ ശ്രമിച്ചവര്‍ പോലീസ് കസ്റ്റഡിയില്‍! കര്‍ശന സുരക്ഷ

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ പൗരത്വ നിയമ ഭേദഗതിക്ക് എതിരെ സംസ്ഥാനത്ത് സംയുക്ത സമിതി പ്രഖ്യാപിച്ചിരിക്കുന്ന ഹര്‍ത്താല്‍ തുടരുന്നു. രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണി വരെയാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അനിഷ്ട സംഭവങ്ങള്‍ എവിടെയും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. ഏതാനും ഇടങ്ങളില്‍ ബസ്സുകള്‍ തടയുകയും ഒന്നു രണ്ടിടങ്ങളില്‍ ബസുകള്‍ക്കു നേരെ കല്ലേറുമുണ്ടായിട്ടുണ്ട്. പൊതുവില്‍ ഹര്‍ത്താല്‍ ജനജീവിതത്തെ കാര്യമായി ബാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അതേസമയം, ഹര്‍ത്താലിന്റെ ഭാഗമായി കടകള്‍ അടപ്പിക്കാനും വാഹനങ്ങള്‍ തടയാനും ശ്രമിച്ചവരെ പോലീസ് കസ്റ്റഡിയിലെടുത്തു. മുന്‍കരുതലിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ […]

Read More

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു;റബര്‍ ടാപ്പിങ് തൊഴിലാളി അറസ്റ്റില്‍

മുള്ളേരിയ : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ റബര്‍ ടാപ്പിങ് തൊഴിലാളിയെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ ആലക്കോട് കൂരയാടിലെ പി.പി. ബിനു(42)വിനെയാണ് ആദൂര്‍ സിഐ കെ. പ്രേംസദന്‍ അറസ്റ്റ് ചെയ്തത്. രണ്ടാം ഭാര്യയുടെ ബന്ധുവായ പതിനാലുകാരിയെ പീഡിപ്പിച്ചുവെന്ന പരാതിയിലാണ് ഇയാളെ അറസ്റ്റ് ചെയ്തത് . രണ്ടാം ഭാര്യയ്ക്കും ആദ്യ വിവാഹത്തില്‍ 2 മക്കളുണ്ട്. പോക്സോ ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു.

Read More

യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തിയ ശേഷം അതുകാണിച്ച്‌ ഭീഷണിപ്പെടുത്തി പീഡനശ്രമം ! എന്നാല്‍ ബുദ്ധിപൂര്‍വം യുവാവിനെ മടക്കി അയച്ച യുവതി കാര്യങ്ങള്‍ ഭര്‍ത്താവിനെ അറിയിച്ചു; പിന്നീട് സംഭവിച്ചത്.

വിഴിഞ്ഞം: സ്ത്രീകളുടെ നഗ്നദൃശ്യങ്ങള്‍ പകര്‍ത്തി അത് കാണിച്ചു ഭീഷണിപ്പെടുത്തി പീഡിപ്പിക്കുന്ന വാര്‍ത്തകള്‍ ധാരാളം പുറത്തട്ടുവരുന്നുണ്ട്.. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ സ്ത്രീകള്‍ കുറച്ചുകൂടി മനഃസാന്നിധ്യം കാണിച്ചാല്‍ ഇതുമാതിരിയുള്ള പ്രശ്നങ്ങളില്‍ നിന്ന് രക്ഷപ്പെടാം എന്നതിന് ഉദാഹരണമാണ് ഈയിടെ നടന്നത്. യുവതിയുടെ കുളിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ ശേഷം ഇതുപയോഗിച്ച്‌ ഭീഷണിപ്പെടുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവിനെയാണ് യുവതി ബുദ്ധിപൂര്‍വ്വം അറസ്റ്റ് ചെയ്യിച്ചത് . കോട്ടപ്പുറം സ്വദേശിയായ 20കാരന്‍ ഗ്രിഫ് ആണ് വിഴിഞ്ഞം പോലീസ് കസ്റ്റഡിയില്‍ ആയത് . വെള്ളിയാഴ്ച വൈകുന്നേരം നാല് മണിയോടെയാണ് […]

Read More

മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ചു, തിരിച്ചുനല്‍കാനുളള അഭ്യര്‍ത്ഥനയും 42കാരി തളളി; ദന്ത ഡോക്ടര്‍ക്ക് 10 വര്‍ഷം കഠിന തടവ്

ബംഗളൂരു: മുന്‍ കാമുകന്റെ ജനനേന്ദ്രിയം ഛേദിച്ച കേസില്‍ ദന്ത ഡോക്ടറിന് 10 വര്‍ഷത്തെ കഠിന തടവ്. പത്തുവര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ 15,000 രൂപ പിഴയും രണ്ടു ലക്ഷം രൂപ ഇരയ്ക്ക് നഷ്ടപരിഹാരമായും ബംഗളൂരുവിലെ സെഷന്‍സ് കോടതി വിധിച്ചു. 2008 നവംബര്‍ 29നാണ് സംഭവം.സയീദ അമീന നഹീം എന്ന 42കാരിക്കാണ് കോടതി ശിക്ഷ വിധിച്ചത്. മൈസൂരുവിലെ ഫിസിഷ്യനായ മിര്‍ അര്‍ഷദ് അലിയാണ് ആക്രമണത്തിന് ഇരയായത്. സയീദ അമീന കോരമംഗലത്ത് നടത്തുന്ന ദന്തല്‍ ക്ലിനിക്കില്‍ വച്ചാണ് അര്‍ഷദ് അലിക്ക് നേരെ ആക്രമണമുണ്ടായത്. […]

Read More

ഡിസംബര്‍ 31ന് മുന്‍പ് ആധാര്‍- പാന്‍ ബന്ധിപ്പിക്കണമെന്ന് ആദായനികുതി വകുപ്പ്

ഡല്‍ഹി : ഈ വര്‍ഷം അവസാനത്തോടെ ആധാര്‍– പാന്‍ ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി ആദായനികുതി വകുപ്പ് രംഗത്ത് . ‘മെച്ചപ്പെട്ട നാളെയെ കെട്ടിപ്പടുക്കുക !, ആദായനികുതി സേവനങ്ങളുടെ തടസ്സമില്ലാത്ത നേട്ടങ്ങള്‍ കൊയ്യുന്നതിന്, സുപ്രധാന ബന്ധിപ്പിക്കല്‍ 2019 ഡിസംബര്‍ 31 ന് മുമ്ബ് പൂര്‍ത്തിയാക്കുക‘ എന്ന് വകുപ്പധികൃതര്‍ വാര്‍ത്താക്കുറിപ്പിലൂടെ പറഞ്ഞു . സമയപരിധി അവസാനിക്കുന്നതിന് രണ്ടാഴ്ച മുമ്ബാണ് ഇത്തരത്തിലൊരു സന്ദേശം ആദായനികുതി വകുപ്പ് പുറപ്പെടുവിച്ചിരിക്കുന്നത് . നേരത്തെ പാന്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ഈ വര്‍ഷം സെപ്റ്റംബറില്‍ പുറപ്പെടുവിച്ച ഉത്തരവിലൂടെ […]

Read More