അസമിൽ വൻ ട്രെയിൻ അപകടം: രാജധാനി എക്സ്പ്രസ് ഇടിച്ച് 8 ആനകൾ ചരിഞ്ഞു; 5 കോച്ചുകൾ പാളം തെറ്റി
ദിസ്‌പൂർ: അസമിലെ ഹോജായ് ജില്ലയിൽ രാജധാനി എക്സ്പ്രസ് ആനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറി എട്ട് ആനകൾക്ക് ദാരുണാന്ത്യം. ഇന്ന് (ശനിയാഴ്ച) പുലർച്ചെ 2.17 ഓടെയാണ് സംഭവം നടന്നത്. മിസോറാമിലെ സൈരംഗിൽ നിന്നും ന്യൂഡൽഹിയിലേക്ക് പോവുകയായിരുന്ന ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. കനത്ത മൂടൽമഞ്ഞ് കാരണം ട്രാക്കിൽ നിന്നിരുന്ന ആനക്കൂട്ടത്തെ ലോക്കോ പൈലറ്റ് കണ്ടില്ലെന്നാണ് പ്രാഥമിക വിവരം. അപകടത്തിന്റെ ആഘാതത്തിൽ ട്രെയിനിന്റെ എഞ്ചിനും അഞ്ച് കോച്ചുകളും പാളം തെറ്റി. റെയിൽവേ പാളത്തിലൂടെ കടന്നുപോവുകയായിരുന്നു നൂറോളം വരുന്ന ആനക്കൂട്ടത്തിന് ഇടയിലേക്കാണ് ട്രെയിൻ ഇടിച്ചുകയറിയത്. ഏഴ് ആനകൾ […]