വാളയാറിൽ ആൾക്കൂട്ട ക്രൂരത; കള്ളനെന്നാരോപിച്ച് ഇതരസംസ്ഥാന തൊഴിലാളിയെ തല്ലിക്കൊന്നു
പാലക്കാട്: വാളയാർ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളിയെ ആൾക്കൂട്ടം വിചാരണ ചെയ്ത് മർദ്ദിച്ചു കൊലപ്പെടുത്തി. ഛത്തീസ്ഗഡ് ബിലാസ്പുർ സ്വദേശിയായ രാംനാരായൺ ഭയ്യ (31) ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച വൈകുന്നേരത്തോടെയാണ് സംഭവം നടന്നത്. മോഷ്ടാവാണെന്ന് ആരോപിച്ചാണ് ഒരു സംഘം ആളുകൾ ഇയാളെ തടഞ്ഞുവെക്കുകയും മണിക്കൂറുകളോളം ക്രൂരമായി മർദ്ദിക്കുകയും ചെയ്തത്. സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രാംനാരായണനെ നാട്ടുകാർ പിടികൂടുകയായിരുന്നു. തുടർന്ന് നടത്തിയ ആൾക്കൂട്ട വിചാരണയ്ക്കിടെ മരത്തടികളും മറ്റും ഉപയോഗിച്ച് ഇയാളെ അതിക്രൂരമായി തല്ലിച്ചതച്ചു. മർദ്ദനമേറ്റ് ചോര തുപ്പി അവശനായ ഇയാളെ ഒന്നര […]