ഇതാണ് യഥാർത്ഥ ക്രിസ്മസ്; പെരിഞ്ഞനത്ത് മതസൗഹാർദ്ദത്തിന്റെ കരോൾ കാഴ്ച
തൃശൂർ: ലോകമെമ്പാടും ക്രിസ്മസ് ആഘോഷങ്ങൾ കൊടുമ്പിരിക്കൊള്ളുമ്പോൾ, തൃശൂർ പെരിഞ്ഞനത്തുനിന്നുള്ള ഒരു കരോൾ സംഘം മാനവികതയുടെയും മതസൗഹാർദ്ദത്തിന്റെയും പുതിയ സന്ദേശമാണ് സമൂഹത്തിന് നൽകുന്നത്. സാധാരണയായി സാന്താക്ലോസും പാട്ടുകാരുമടങ്ങുന്ന കരോൾ സംഘങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഇവിടെ സാന്തയ്ക്കൊപ്പം ശ്രീകൃഷ്ണ വേഷധാരിയും അറബി വേഷം ധരിച്ച വ്യക്തിയും ഒത്തുചേർന്നാണ് വീടുകൾ തോറും ക്രിസ്മസ് സന്ദേശം എത്തിക്കുന്നത്. ജാതിമത ചിന്തകൾക്കപ്പുറം മനുഷ്യർ ഒരേ മനസ്സോടെ ഒന്നിക്കണമെന്ന വലിയ ആശയമാണ് ഈ കുഞ്ഞു കരോൾ സംഘത്തിലൂടെ പെരിഞ്ഞനം ഗ്രാമം ലോകത്തിന് കാണിച്ചുകൊടുക്കുന്നത്. കരോൾ സംഘം […]