സൗദി അരാംകോ ദക്ഷിണേന്ത്യയിലേക്ക്; ബിപിസിഎലിന്റെ പുത്തൻ പദ്ധതിയിൽ വമ്പൻ നിക്ഷേപം
മുംബൈ: ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ സൗദി അരാംകോ ദക്ഷിണേന്ത്യയിലേക്ക് തങ്ങളുടെ പ്രവർത്തനം വ്യാപിപ്പിക്കുന്നു. ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ദക്ഷിണേന്ത്യയിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന വമ്പൻ പെട്രോകെമിക്കൽ പദ്ധതിയിലാണ് അരാംകോ നിക്ഷേപം നടത്താൻ ഒരുങ്ങുന്നത്. ഇന്ത്യയുടെ ഊർജ്ജ മേഖലയിലെ വർദ്ധിച്ചുവരുന്ന ആവശ്യകതയും ദക്ഷിണേന്ത്യയിലെ അനുകൂലമായ വിപണി സാഹചര്യവും കണക്കിലെടുത്താണ് സൗദി കമ്പനിയുടെ ഈ നീക്കം. ഇത് സംബന്ധിച്ച പ്രാഥമിക ചർച്ചകൾ ഇരു കമ്പനികളും തമ്മിൽ പൂർത്തിയാക്കിയതായാണ് റിപ്പോർട്ടുകൾ. ആന്ധ്രാപ്രദേശിലോ തമിഴ്നാട്ടിലോ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന പുതിയ റിഫൈനറി […]